രാത്രിയിൽ ജപിക്കേണ്ട വേദമന്ത്രങ്ങൾ
** 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔 യജുർവേദം മുപ്പത്തിനാലാം അദ്ധ്യായത്തിൽ, ഒന്നു മുതൽ ആറു വരെയുള്ള മന്ത്രങ്ങളാണ്, ശിവസൂക്തമെന്ന് അറിയപ്പെടുന്നത്. വാസ്തവത്തിൽ, രാത്രിയിൽ കിടക്കുമ്പോൾ ജപിക്കേണ്ട മന്ത്രമാണിത്. സ്വസ്ഥമായ ഉറക്കം, ഈ മന്ത്രം പ്രദാനം ചെയ്യുന്നു. അതിലുപരി ഉറക്കത്തിൽ നിന്ന് സദാ ഉണർന്നിരി ക്കുന്ന ആയിരം സൂര്യന്മാരുടെ പ്രഭയുള്ള ജഗദീശ്വരൻ, തന്നിൽ തന്നെയുണ്ടെന്ന ബോധവും, ഈ മന്ത്രജപത്തിലൂടെ സിദ്ധിക്കുന്നു. *1. ഓം യജ്ഞാഗ്രതോ ദുരമുദൈതി ദൈവം തദു സുപ്തസ്യ തതൈവൈതി ദുരംഗമം ജ്യോതിഷം ജ്യോതിരേകം തന്മേ മനഃ ശിവസങ്കല്പമസ്തു!* *അർത്ഥം* ഉണർന്ന അവസ്ഥയിൽ, മനസ്സ് സദാ ഓടിപ്പോവു കയാണ്. ഉറക്കത്തിലും, നിശ്ചലമായ മനസ്സ് ഓടിക്കൊണ്ടിരിക്കും. അങ്ങനെയുള്ള എന്റെ, പ്രകാശങ്ങളുടെ പ്രകാശമായ ദൈവമനസ്സ് ദിവ്യഗുണയുക്തമായ, ഇന്ദ്രിയങ്ങളെ പോലും പ്രകാശിപ്പിക്കുന്ന മനസ്സ്, ശുഭ വിചാരങ്ങ ളുള്ളതാകട്ടെ! *2. ഓം യേന കർമാണ്യപസോമനീഷിണോ യജ്ഞേ കൃണ്വന്തി വിദഥേഷു ധീരാഃ യദപൂർവം യക്ഷമന്തഃ പ്രജാനാം തന്മേ മനഃ ശിവസങ്കല്പമസ്തു!* *അർത്ഥം* മനസ്സു കൊണ്ടാണ്, നാം ധീരരാകേണ്ടത്. പുരുഷാർത്ഥികളാകേണ്ടത്. ധർമം, അർത്ഥം, കാമം, മോക്ഷം എ...