തത്വമസി -അത് നീ തന്നെയാകുന്നു

🕉🕉🕉🕉🕉🕉🕉🕉🕉🕉

*തത്വമസി -അത് നീ തന്നെയാകുന്നു*

തത്വമസി- ചന്ദൊഗ്യോപനിഷത്തിൽ നിന്നുള്ള പ്രശസ്തമായ വാക്കാണ്. നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നാണ് ഈ വചകം ദ്യോതിപ്പിക്കുന്നത്.

ചന്ദൊഗ്യോപനിഷത്തിൽ , ഉദ്ദാലകൻ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു)

അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാൻ എങ്ങനെ പരമാത്മാവാകും?

അതിനു മറുപടിയായി ഉദ്ദാലകൻ തന്റെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു

'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' ഉദ്ദാലകന്റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു

'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനൽക്കട്ട എടുത്തു ചകിരിയിൽ വെച്ച് കൊണ്ട് ചെന്നു

'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?'
ശ്വേതകേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു: 'എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?'

'അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാൻ ഉള്ള ഉപാധിയാണ് നിന്റെ ശരീരം. അതായത് പരമാത്മാവ് നിന്നിലും എന്നിലും സർവ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു'

🕉🕉🕉🕉🕉🕉🕉🕉🕉🕉

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ