ശംഖ്
░░░░░░░░░░░░
*ദിവസവും ശംഖ് മുഴക്കിയാല്‍ സംഭവിക്കുന്ന മാറ്റങ്ങൾ*
░░░░░░░░░░░░
*പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു*.
*ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം*
*ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ പല അവതാരങ്ങളും ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത്*.
*ശംഖിന്റെ ഉപയോഗങ്ങള്‍*
================
*വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത്*.
*1) ശംഖനാദം മുഴക്കുവാനും*
*2) ആരാധനാവശ്യങ്ങള്‍ക്കും*.
*ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോലെയുള്ള ആദരവ് അതിന് ലഭിക്കാറില്ല*.
*ശംഖ് ആരാധിക്കേണ്ട രീതികള്‍*
=================
*ശംഖ് ഒരു വീട്ടിലെ എല്ലാ ആളുകളും ആരാധിക്കേണ്ട ഒന്നാണ്. അത് ഒരു ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഴക്കണം. ഇനി ശംഖും വാസ്തുവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളിലേക്ക് കടക്കാം*.
*1) വീട്ടിലേക്ക് ശംഖ് കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് രണ്ടെണ്ണം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാത്രവുമല്ല അവ രണ്ടും രണ്ട് സ്ഥലത്തായി അകലത്തില്‍ വയ്ക്കുവാനും ശ്രദ്ധിക്കണം*.
*2) മുഴക്കുവാന്‍ ആയി ഉപയോഗിക്കുന്ന ശംഖ് ഒരിക്കലും ജലദര്‍പ്പണത്തിനോ, മന്ത്രോച്ചാരണ സമയത്തോ ഉപയോഗിക്കുവാന്‍ പാടില്ല. അത് മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ട ഒന്നാണ്*.
*3) ആരാധിക്കുവാനായി ഉപയോഗിക്കുന്ന ശംഖ്, ഗംഗാ ജലത്തില്‍ മുക്കിയതും, വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്നതും ആയിരിക്കണം*.
*4) ആരാധനക്കായി ഉപയോഗിക്കുന്ന ശംഖ്, മുഴക്കുവാന്‍ ഉപയോഗിക്കുന്ന ശംഖിന്റെ മുകളിലായോ, മുകളിലുള്ള സ്ഥലത്തായോ വയ്‌ക്കേണ്ടതായി കണക്കാക്കുന്നു*.
*5) ഒരേ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ശംഖുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല*.
*6) പൂജയുടെ സമയത്തോ അല്ലാതെയോ ഒരിക്കലും ശംഖ് ശിവലിംഗത്തിന് മുകളില്‍ വയ്ക്കുവാനോ അതില്‍ തൊട്ടിരിക്കിവാനോ പാടില്ല*.
*7) സൂര്യഭഗവാനോ ശിവഭഗവാനോ ജലദര്‍പ്പണം നടത്തുന്നതിന് ശംഖ് ഉപയോഗിക്കാന്‍ പാടില്ല*.
*പ്രണവമന്ത്രമായ ഓംകാര നാദവും ശംഖില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശരിയായ നാദവും സമാനമാണെന്നാണ് വിശ്വാസം. ഭാരതീയര്‍ക്കിടയില്‍ ശംഖിന് വിശുദ്ധ സ്ഥാനമാണുള്ളത്*.
*ശംഖനാദം കേള്‍ക്കുന്നതും ശംഖ തീര്‍ത്ഥം സ്വീകരിക്കുന്നതും അപൂര്‍വ ഭാഗ്യമായിട്ടാണ് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നത്. ശംഖിനോടുള്ള ഭാരതീയരുടെ മമതയ്ക്ക് സിന്ധൂനദീതട സംസ്കാരത്തോടം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശംഖനാദമുള്ളിടത്ത് ലക്ഷ്മീ ദേവി അധിവസിക്കുന്നു എന്നാണ് പുരാണങ്ങള്‍ വിവരിക്കുന്നത്*.
*ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താന്‍ ശംഖ് ഉപയോഗിക്കുന്നു. പ്രത്യേക ആരാധനാ സമയത്തും ശംഖനാദം അലയടിക്കുന്നത് ശുഭ സൂചകമായി കരുതുന്നു. മഹാവിഷ്ണു പാഞ്ചജന്യം എന്ന ശംഖ് ധരിച്ചിരുന്നതും ഹൈന്ദവ സങ്കല്‍പ്പത്തില്‍ ശംഖിനുള്ള മഹത്വം വര്‍ദ്ധിപ്പിക്കുന്നു*.
*ഇടംപിരിയെന്നും വലംപിരിയെന്നും ശംഖ് രണ്ട് തരമുണ്ട്. സാധാരണയായി ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത് ഇടംപിരി ശംഖാണ്. വലംപിരി ശംഖിന് വിശ്വാസികള്‍ പവിത്രമായ സ്ഥാനമാണ് നല്‍കുന്നത്*.
*വലംപിരി ശംഖ് സ്വന്തമാക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സും കീര്‍ത്തിയും സമ്പത്തും കൈവരിക്കാനാവുമെന്നാണ് വിശ്വാസം. ഇത്തരം ശംഖിന്‍റെ നിറവും മിനുസവും വലുപ്പവും കൂടുന്നത് അനുസരിച്ച് ശക്തിയും കൂടുമെന്നാണ് ഹൈന്ദവരുടെ വിശ്വാസം*.
*പൂജാമുറിയിലാണ് വലംപിരി ശംഖ് സൂക്ഷിക്കേണ്ടത്. സ്വര്‍ണം കെട്ടിയ ശംഖിന് പാവനത കൂടുമെന്നും ഒരു വിശ്വാസമുണ്ട്. നിത്യേന വലംപിരി ശംഖ് ദര്‍ശിച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്നാണ് പ്രമാണം. വിശേഷ ദിവസങ്ങളില്‍ ഇതിനെ പൂജിക്കുകയും വേണം*.
*ശംഖ് ചില അറിവുകൾ*
===============
*1.ശംഖിൽ നിന്ന്* *പുറപ്പെടുന്ന ധ്വനി ഏത്?*
*ഓംകാരം*
*2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?*
*ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം*
*3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?*
*വലം പിരി ശംഖ്, ഇടം പിരി ശംഖ്*
*4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?*
*വിഷ്ണു സ്വരൂപം*
*5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?*
*ദേവി സ്വരൂപം*
*6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?*
*ദുർഗ്ഗാദേവിയുടെ*
*7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?*
*ജലത്തിലൊഴുക്കണം*
*8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?*
*ഇക്കരകൊട്ടിയൂർ ക്ഷേത്രം*
*9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?*
*രക്തശുദ്ധി*
*10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?*
*ഇടംപിരി ശംഖ്*
*11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?*
*പാഞ്ചജന്യം*
*12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?*
*അനന്തവിജയം*
*13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?*
*പൗണ്ഡ്രം*
*14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?*
*ദേവദത്തം*
*15. നകുലന്റെ ശംഖിന്റെ പേര് എന്ത്?*
*സുഘോഷം*
*16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?*
*മണിപുഷ്പകം*
*17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?*
*മംഗളകരമായധ്വനി*
*18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?*
*ജലനിധി*
*19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?*
*തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്*
*20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?*
*ചലഞ്ചലം*.....
*ശ്രദ്ധിക്കുക: ശംഖ് വാങ്ങുമ്പോള്‍ ഉത്തമമായ ശംഖ് തന്നെ വാങ്ങേണ്ടതാണ്. തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക*.
*കാരിക്കോട്ടമ്മ -28-12-19*
Comments
Post a Comment