*ഗന്ധർവ്വൻ*
*ഗന്ധർവ്വൻ*
പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് ആയി അറിയപ്പെടുന്ന ദേവതകളാണ് ഗന്ധർവ്വന്മാർ. അപ്സരസ്സുകൾ ഗന്ധർവ സ്ത്രീകൾ എന്നും അറിയപ്പെടുന്നു .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത (ചില സന്ധർഭത്തിൽ ഒഴികെ) ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയ വിദ്വാൻമ്മാരുമാണ് ഈ കൂട്ടര്. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു.
വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം(മദ്യം)നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായി പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വമ്മാർ. ശരിയായി സൂക്ഷിക്കാതെ വച്ച സോമരസം അസുരൻമ്മാര് കട്ടെടുത്തതായും ദേവേന്ദ്രൻ വീണ്ടും അസുരൻമ്മാരിൽ നിന്നും സോമരസം വീണ്ടെടുത്തതായും പറയപ്പെടുന്നു, സോമരസം സൂക്ഷിക്കാത്തതിൻെറ ശിക്ഷയായി സോമരസം ഉപയോഗിക്കുന്നതിൽ നിന്നും ഗന്ധർവ്വഗണത്തെ ദേവേന്ദ്രൻ വിലക്കുന്നു
എന്നാൽ മറ്റൊരു വിശ്വാസപ്രകാരം ഗന്ധർവ്വൻ സോമരസത്തിൻെറ യഥാർത്ഥ അവകാശികളാണെന്നും അവർ ദേവൻമ്മാർക്ക് മദ്യം വാക്സിദ്ധിക്കുബദലായി വിൽക്കുന്നുവെന്നും പറയപ്പെടുന്നു .
4433 എണ്ണം ഗന്ധർവ്വഗണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. അതിൽ കുറച്ചു ഗന്ധർവന്മാരെ മാത്രമേ തന്ത്രശാസ്ത്രത്തിൽ മന്ത്ര സഹിതം അറിയാനുള്ളൂ ബാക്കിയുള്ളവയൊക്കെ രഹസ്യമായി എവിടെയോ നിക്ഷിപ്തമായിരിക്കുന്നു. ഗന്ധർവ്വൻമ്മാരുടെ രാജാവായി ശ്രീ വിശ്വാവസ്സസ് എന്ന ഗന്ധർവ്വൻ അറിയപ്പെടുന്നു. ശിവക്ഷേത്രത്തിൽ ഉള്ള ശ്രീപാർവ്വതി ദേവിയുടെ വാഹനം ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ആണെന്ന് പറയപ്പെടുന്നു. ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ശ്രീ പാർവതി ദേവിയുടെ വാഹനം ആകുമ്പോൾ ശ്രീ ഐശ്വര്യ യക്ഷി ദേവിയുടെ അനുചാരിണിയായിമാറുന്നു.
കേരളത്തിൽ പലതറവാടുകളിലും ഗന്ധർവ്വന് സ്ഥാനംനൽകി ആരാധിച്ചിരുന്നു. പച്ചപ്പട്ടു ഞൊറിഞ്ഞുടുത്ത് കരിമ്പു വില്ലേന്തി പുഷ്പ ബാണങ്ങൾ അഞ്ചും ധരിച്ച് ആഢ്യത്വത്തിന്റെ അധികാരചിഹ്നമായി തലക്കെട്ടു കെട്ടി താമ്പൂല ചർവിതനായി സുന്ദര മുഖത്തോടുകൂടി ഐശ്വര്യ യക്ഷി സമേതനായി ശ്രീ ഐശ്വര്യ ഗന്ധർവൻ ഇന്നും ഞങ്ങളുടെ ഗൃഹത്തിൽ വസിക്കുന്നു.
വൈഷ്ണവമായും ശൈവമായുംപൂജകൾ നടന്നിരുന്നു. പഞ്ചവർണ്ണപൊടികളിൽ തിരുരൂപം വരച്ച് ഗാനങ്ങൾ ആലപിച്ച് ആരാധനകൾ നടന്നിരുന്നു. പലതറവാടുകളിലും ഇതെല്ലാം അന്യം നിന്നുപോയിരിക്കുന്നു. വിദ്യഗുണത്തിന്, കുടുംബഭദ്രതക്ക് സംഗീതമികവിന്, അഭിനയരംഗത്ത് ഉന്നതി ഉണ്ടാവാനും എന്നുതുടങ്ങി പല ഭൌതീക നേട്ടങ്ങൾക്കും ഗന്ധർവ്വ ഉപാസന ഫലപ്രദമാണ്. പത്നിസമേതനായി ഗന്ധർവ്വഭഗവാനേ പൂജീക്കുന്നതാണ് ഉത്തമമെന്നാണ് എൻെറ അഭിപ്രായം. ചിത്രശലഭമാകാനും മഴ മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനും മനുഷ്യനുമാവാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത പറക്കുന്ന പച്ചക്കുതിര പുറത്തേറി സഞ്ചരിക്കുന്ന ഗഗനചാരികളെ കുറിച്ച്...പ്രണയിക്കാൻ വിധിക്കപ്പെട്ടവരെ കുറിച്ച്... പ്രണയിച്ച് പ്രണയിച്ച് അവസാനം ശപിക്കപ്പെടാൻ വിധിക്കപ്പെട്ടവരെ കുറിച്ച്...
മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമിടയിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗഗന സഞ്ചാരികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. കന്യകമാർക്കും ഗര്‍ഭിണികൾക്കും ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്. ഗന്ധര്‍വദേവതകള്‍ അഷ്ടമി തിഥിയിലാണ് ആവേശിക്കുക എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്,ഗന്ധർവാദികളുടെ ബാധകൊണ്ടാണ് സ്‌ത്രീകള്‍ ഗര്‍ഭംധരിക്കാത്തതും ഗര്‍ഭം അലസുന്നതും എന്ന് ഇന്നും ഒരു വിശ്വാസമുണ്ട്. ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്‍വന്‍, ഐശ്വര്യ ഗന്ധർവൻ. അപസ്‌മാര ഗന്ധര്‍വന്‍, പച്ചമാന ഗന്ധര്‍വന്‍, പവിഴമാന ഗന്ധര്‍വൻ . രന്തുകാമൻ മുതലായ കുറച്ചു ഗന്ധർവ്വന്മാർ മനുഷ്യ ഉപദ്രവകാരികളാണ് പല രീതിയിൽ അവർ മനുഷ്യരെ ഉപദ്രവിക്കുന്നു. ആകാശഗന്ധർവ്വൻമാരിൽ രാജാവ് ചിത്രരഥംനും ഐശ്വര്യ ഗന്ധർവൻമാരിൽ രാജാവ് ചിത്രാംഗദനും ആണെന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നു. അരക്തം ഉഴിഞ്ഞാണ് ഗന്ധർവ്വ ബാധ ഒഴിവാക്കുന്നത്. അരക്തവും ഗന്ധർവന്മാരും ആയി ഒരു അഭേദ്യബന്ധം ആണ് കാണുന്നത്. അരക്തമെന്നാൽ രക്തം അല്ലാത്തത് എന്നാണ് അർത്ഥം. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ശർക്കരയും ഇളനീർ ജലത്തിൽ കലർത്തിയാണ് അരക്തം ഉണ്ടാക്കുന്നത് .അതിലേക്ക് പൂക്കുലയും മുല്ലപ്പൂവും ചേർക്കുന്നു. .ഇങ്ങനെയുണ്ടാക്കുന്ന അരക്തത്തിന് ഗന്ധർവ ശക്തിയെ ആകർഷിക്കാനുള്ള ഒരു പ്രകൃതിദത്തമായ കഴിവുണ്ട്.
സുരഭില കുസുമങ്ങളെ അലങ്കരിച്ച് കൂനയായി കൂട്ടിവച്ച് വർണ്ണ പൂപ്പട ഒരുക്കി പഞ്ചവർണ്ണ പൊടികള് പ്രകൃതിദത്തമായി ഉണ്ടാക്കി നിലത്ത് ഗന്ധർവന്റെയുരൂപക്കളം നിർമ്മിച്ച് ഉടുക്കുകൊട്ടി ഗന്ധർവൻെറെയും യക്ഷിയുടെയും ചരിത്രങ്ങൾ കാമരസചിന്തുകളോടെ പാടിസ്തുതിച്ചാണ് ഗന്ധർവ്വനെ പ്രീതിപ്പെടുത്തുന്നത്അതൊക്കെ ഗന്ധർവ്വ ഉപാസനയിൽ വളരെ രഹസ്യമായ കാര്യങ്ങളാണ്. ഗന്ധർവ്വ ഉപാസന വളരെ ശ്രദ്ധിച്ചു രഹസ്യമായും ചെയ്യേണ്ടുന്ന ഒന്നാണ് എന്തെങ്കിലും ഉപാസന പിഴവ് ഉണ്ടായാൽ മാനസികരോഗമാണ് ഫലം അതുകൊണ്ട് ഗുരുഭക്തിയോടെ ഗുരു ഉപദേശത്തോടു കൂടിയും വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്.
ഗന്ധര്‍വ ബാധകൊണ്ടുള്ള ദോഷങ്ങളകറ്റാന്‍, ഗന്ധര്‍വപ്രീതി വരുത്തി ബാധ ഒഴിപ്പിക്കുകയാണ് മാര്‍ഗ്ഗം. ഗന്ധര്‍വന്‍ തുള്ളല്‍, കേന്ത്രോന്‍പാട്ട്, മലയന്‍കെട്ട്, തെയ്യാട്ട്, കളംപാട്ട്, കോലം തുള്ളല്‍ തുടങ്ങിയ അനുഷ്‌ഠാനങ്ങളാണ് ഇതിനു വിധിച്ചിരിക്കുന്നത്. ഗന്ധര്‍വബാധയണ്ടായാല്‍ മറ്റു മന്ത്രവാദക്രിയകള്‍ക്കും വിധിയുണ്ട്. ബാധിച്ചയാളുടെ നക്ഷത്രവൃക്ഷം കൊണ്ട് പ്രതിമയുണ്ടാക്കി, ശുദ്ധിവരുത്തുന്നു. തുടര്‍ന്ന് ലിപിന്യാസവും പ്രാണപ്രതിഷ്‌ഠയും നടത്തി ഹോമം കഴിച്ച് ആജ്യാഹുതി ചെയ്യുന്നു. ഒപ്പം മറ്റു കര്‍മ്മങ്ങളും ചെയ്‌ത് ബാധ നീക്കുന്നതാണ് മാന്ത്രിക വിധി.
പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ് ഗന്ധര്‍വ്വന്‍ കളം. കലാചാതുരിയുടെ ഉത്തമ നിദര്‍ശനമാണ് ഈ കളമെഴുത്ത്. പാലപ്പൂമണം വീശുമ്പോള്‍, ഗന്ധര്‍വനെയും യക്ഷിയേയും ഒക്കെ ഓര്‍ക്കാത്തവര്‍ വിരളം. അന്ധവിശ്വാസം എന്നു മാത്രം പറഞ്ഞു അകറ്റിനിർത്താനാവുമോ ഇത്രയും മനോഹരമായ കാവ്യസങ്കല്‍പ്പങ്ങളേ...
വിസ്താരഭയത്താൽ കുറെയൊക്കെ അറിവുകൾ ചേർക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു.
https://www.facebook.com/264051417488683/posts/292268191333672/

Comments
Post a Comment