സൃഷ്ടിപ്രകരണം
*⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀🎀〰〰〰🔅〰〰〰🎀🎀
*ഭാഗം :42* ഭൂതനാഥോപാഖ്യാനം: എട്ടാം അദ്ധ്യായം.
സൃഷ്ടിപ്രകരണം
ധന്യരായ മുനിമാരോടു സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മണികണ്ഠസ്വാമി കരുണയോടെ മഹാരാജാവിനോടു പറഞ്ഞു. സത്വാദികളായ ഗുണത്രയത്തില്‍ നിന്നാണു പഞ്ചഭൂതങ്ങള്‍ ഉത്ഭവിച്ചത്. സത്വഗുണത്തില്‍നിന്ന് ശബ്ദയുതമായി ആകാശം ഉണ്ടായി. ശബ്ദ സ്പര്‍ശയുതനായി വായു ആകാശത്തില്‍നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപയുതനായി വായുവില്‍നിന്ന് അഗ്നി ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസയുതമായ ജലം അഗ്നിയില്‍ നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസഗന്ധയുതമായ ഭൂമി ജലത്തില്‍ നിന്നുണ്ടായി. ഇങ്ങനെയുള്ള പഞ്ചഭൂതങ്ങള്‍കൊണ്ട് ഈ പ്രപഞ്ചമശേഷവും ഉണ്ടായിവന്നു. ഓരോ ഭൂതത്തിലും ഓരോഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ നില്‍ക്കുന്നു. ആകാശത്തില്‍ സത്വഗുണം അധികവും രജസ്തമോഗുണങ്ങള്‍ കുറവുമാണ്. വായുവിലാകട്ടേ സത്വവും രജസ്സും സമമായും തമസ്‌കുറഞ്ഞുമിരിക്കുന്നു. അഗ്നിയില്‍ തമസ്സേറുന്നു. രജോഗുണം പാതിയോളവും സത്വം അല്‍പവും അഗ്നിയിലുണ്ട്. ജലത്തില്‍ സത്വം വളരെയേറെയും രജസ്തമോഗുണങ്ങള്‍ നന്നേ ചുരുക്കവുമാണ്. ഇങ്ങിനെ ത്രിഗുണങ്ങള്‍ ഭൂതങ്ങളില്‍ തിങ്ങിനില്‍ക്കുന്നു എന്ന്അറിഞ്ഞാലും. മഹാരാജാവേ, പിന്നീട് പഞ്ചഭൂതങ്ങളുടെ പഞ്ചീകരണംകൊണ്ട് ദേഹം സൃഷ്ടിക്കപ്പെടുന്നു. കര്‍മ്മംപോലെ അതില്‍ദേഹിയുംചേരുന്നു. സത്വാംശത്താല്‍ ദേവന്മാര്‍, ഗുഹ്യകര്‍, കിന്നരര്‍, യക്ഷര്‍, ഗന്ധര്‍വന്മാര്‍ എന്നിവരുണ്ടായി. സത്വവും തമസ്സും ചേര്‍ന്നു പൈശാചരും മറ്റ് ഇക്കാണുന്ന ദിവ്യസൃഷ്ടികളും ഉണ്ടായി. ഭൂമിയില്‍ സൃഷ്ടികള്‍ അണ്ഡജം, യോനിജം, ക്ലിന്നജം, സ്വേദജം എന്നിങ്ങനെ നാലുവിധത്തിലാണുള്ളത്. ഒരോന്നായി ഞാന്‍ പറഞ്ഞുതരാം. പന്തളേശ്വരാ, കേട്ടുകൊള്ളുക. ഭൂമിയില്‍ മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങിയവ യോനിജന്മാരാണ്. പാമ്പ്, പക്ഷികള്‍, ജലജന്തുക്കള്‍ എന്നിവ അണ്ഡജങ്ങളാണ്. അട്ട, ശലഭം, പുഴുക്കള്‍ തുടങ്ങിയവ ക്ലിന്നജ വര്‍ഗ്ഗമാണ്. മൂട്ടകള്‍, യൂകം, വൃക്ഷലതാദികള്‍ എന്നിവയെല്ലാം സ്വേദജമാകുന്നു. വൃക്ഷലതാദികള്‍ ക്ലിന്നജമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഭൂമിയുടെ വിയര്‍പ്പില്‍ നിന്നു ജനിക്കുന്നതിനാല്‍ വൃക്ഷലതാദികളെ സ്വേദജമെന്നു വിദ്വാന്മാര്‍ പറയുന്നു. ഭൂമിയിലെ ജന്മങ്ങളില്‍വെച്ചു മര്‍ത്ത്യജന്മം അത്യുല്‍കൃഷ്ടമാകുന്നു. മനുഷ്യനല്ലാതെ മറ്റൊരു ജന്തുവിനും ബ്രഹ്മത്തെ ചിന്തിക്കാനുള്ള ശക്തിയില്ല. മനുഷ്യദേഹത്തില്‍ തൊണ്ണൂറ്റിയാറു തത്ത്വങ്ങള്‍ ഉണ്ട്. സാത്വികാംശം ആയതിനാല്‍ ആ തത്ത്വങ്ങളില്‍വെച്ച് ഏറ്റവും ശുദ്ധമായ തത്ത്വം മനസ്സാണ്. ബന്ധമോക്ഷങ്ങള്‍ക്കുള്ള കാരണം മനസ്സാണ് എന്ന്അറിയുക. ബുദ്ധി എന്ന വികാരം രജസ്തമോയുക്തമായി മനസ്സില്‍ നിലകൊള്ളുന്നു. ഹേ മഹാരാജന്‍, അതിനാലാണു മനസ്സിനു ദോഷങ്ങള്‍ വന്നുകൂടുന്നത്. നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സിനു അശേഷം മോഹമില്ല. എന്നുമാത്രമല്ല അത്തരം കാര്യങ്ങള്‍ചെയ്യുന്നത് ദോഷകരമാണു എന്നുകൂടി മനസ്സു വിചാരിക്കുന്നു. എന്നാല്‍ വല്ലാത്തതാണെങ്കിലും ഈ പ്രവൃത്തിചെയ്യാതെ വഴിയില്ലഎന്ന് ബുദ്ധി മനസിനെ ഇളക്കി കുഴപ്പത്തില്‍ ചാടിക്കുന്നു. അതുകൊണ്ടു മഹാരാജാവേ, മനസ്സിന്നു വശംവദനായി ബുദ്ധിയെ നിര്‍ത്തിയാല്‍ ഒരുവന് ഒരുദോഷവും വന്നു ഭവിക്കുകയില്ല. അവന്‍ പരമസുഖങ്ങള്‍ അനുഭവിക്കും. ബുദ്ധിയേയും മനസ്സിനേയും തിരിക്കുവാന്‍ മഹാന്മാര്‍ക്കുപോലും പ്രയാസമാണ്. അതുസാധിച്ചുവെന്നാല്‍ സകലസിദ്ധികളും അവര്‍ക്കുവന്നുചേരും. സ്വസ്ഥമായിരിക്കുക എന്നതാണു ചിത്തത്തിന്റെ സ്വഭാവം. എന്നിരിക്കിലും ബുദ്ധി തന്റെ വികാരത്താല്‍ സത്വരം മനസ്സിനെ ഇളക്കിക്കൊണ്ടിരിക്കും. അദ്വൈതത്തിന്റെ ഹൃദയമാണിത്. ഇതോര്‍ക്കാതെ തത്ത്വം തൊണ്ണൂറ്റാറെന്നും മറ്റുമുള്ള യുക്തിയുക്തമായ ശാസ്ത്രങ്ങള്‍ ജല്‍പിച്ച് കാലം വ്യര്‍ത്ഥമാക്കരുത്.
*തുടരും .....*
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
Comments
Post a Comment