ബ്രഹ്മജ്ഞാനവും ബ്രഹ്മനിഷ്ഠയും
*ബ്രഹ്മജ്ഞാനവും ബ്രഹ്മനിഷ്ഠയും*
*ബ്രാഹ്മണ ശാപം മാറാൻ എന്ത് ചെയ്യും?*
*ബ്രഹ്മജ്ഞാനം* *നേടിയവരാണ്* *ബ്രാഹ്മണൻ.അവർ അത്രയും* *ബ്രഹ്മനിഷ്ഠരുമായിരിക്കും. ഭൂമിയിലെ രാജാക്കൻമാരാണ് ബ്രാഹ്മണർ ,നമ്മുടെ ദേഹസ്ഥിതി* *എടുക്കുകയാണെങ്കിൽ ശിരസ്സ് ബ്രാഹ്മണനും, കൈകൾ ക്ഷത്രിയനും, ഉദരം വൈശ്യനും പാദങ്ങൾ ശൂദ്രനുമാണ്. നമ്മുടെ ശിരസ്സിന് നേരെ ഒരടിവന്നാലും ശിരസ്സല്ല തടുക്കുക ,കൈ കൊണ്ടോ മറ്റോ ആണ്.* *ബ്രാഹ്മണനെ ആപത്തിലേക്ക് തള്ളിവിടാൻ ശരീര ധർമ്മങ്ങൾ പോലും സമ്മതിക്കുന്നില്ല.അത്രയ്ക്കും ശ്രദ്ധയോടു കൂടി പാലിക്കപ്പെടേണ്ടവരാണ് ബ്രഹ്മണർ.* *അങ്ങനെയുള്ള അവർ ചെയ്യുന്ന കർമ്മങ്ങൾ നമ്മുടെ കണ്ണിൽ ശരിയായും തെറ്റായും തോന്നാം. അതിനെ വിമർശിക്കാനോ, നല്ലതാണ് ചീത്തതാണ് എന്ന് അഭിപ്രായം പറയാൻ പോലും പാടുള്ളതല്ല.തന്റെ ആത്മാവിന് അറിയാൻ താത്പര്യമുണ്ടെങ്കിൽ ഗുരുവിന്റെടുത്ത് ശിഷൻ സംശയം ചോദിക്കുന്ന രീതിയിൽ ചോദിക്കാം.* *അതിന് യാതൊരു കർമ്മദോഷവും ഉണ്ടാവുന്നതല്ല. ഓരോ മനുഷ്യനിലും ഒരു സെക്കന്റു നേരമെങ്കിലും ബ്രാഹ്മത്വം പ്രകടമാകാം, അങ്ങനെയുള്ള അവരെ പരിഹസിക്കുകയോ, ചീത്ത പറയുകയോ,* *അവരുടെ മനസ്സു വിഷമിപ്പിക്കൂകയോ, അവരുടെ മുന്നിൽ ആളാവുകയോ, അവനവന്റ മനസ്സിൽ അവരെ പറ്റി തെറ്റായെന്തെങ്കിലും ചിന്തിക്ക കൂടി ചെയ്താൽ, അവർ (ബ്രാഹ്മണർ ) നമ്മെ ശപിച്ചില്ലെങ്കിലും,* *ദേഷ്യപ്പെട്ടില്ലെങ്കിലും, നാം ചെയ്ത കർമ്മത്തിന്റെ ഫലം ശാപമായി നമ്മെ പിൻതുടരും .അത് പ്രകൃതി നിയമമാണ്.*
*ബ്രാഹ്മണശാപം മാറാൻ, നമ്മളും അവരെപ്പോലെ ഉദാത്തമായി മാറുക എന്നതാണ്,അവരോട് ചെയ്യാവുന്ന പ്രായശ്ചിത്തം. ഒരു ബ്രാഹ്മണന് എത്ര ദേഷ്യം വന്നാലും മറ്റുള്ളവർ നശിക്കാൻ വേണ്ടി ശപിക്കാൻ കഴിയില്ല* *നമ്മുടെ ഉന്നതി വേണ്ടി മാത്രമേ അവരുടെ ശാപം ഫലിക്കുകയുള്ളു. ആ ഉന്നതിയിൽ എത്തിച്ചേരാൻ ജീവിതവഴിയിൽ കടുത്തതായ പ്രശ്നങ്ങൾ പോലും അനുഭവിക്കേണ്ടി വരും. നമ്മൾക്ക് തിരിച്ചറിവുണ്ടാവുന്നതു വരെ.*
*സ്വസ്തി പ്രജാഭ്യാം പരിപാലയന്താം*
*ന്യായേന മാർഗേണ മഹിം* *മഹീശാഃ*
*ഗോബ്രാഹ്മണേഭ്യ* *ശുഭമസ്തു നിത്യം*
*ലോകാഃ സമസ്താഃ* *സുഖിനോ ഭവന്തു*
*ഓം ശാന്തി ശാന്തി ശാന്തിഃ*
*ജനങ്ങൾ* *സംരക്ഷിക്കപ്പെടട്ടെ ;*
*നേരായ മാർഗത്തിലൂടെ രാജാക്കന്മാർ ഭൂമി* *ഭരിക്കട്ടെ;*
*പശുക്കൾക്കും* *ബ്രാഹ്മണർക്കുംനല്ലതു വരട്ടെ;*
*എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ;*
*എല്ലായിടത്തും ശാന്തി കളിയാടട്ടെ i*
*എന്ന ചിന്തയിലെക്ക് എല്ലാ സജ്ജനങ്ങളും മാറാൻ ശ്രമിക്കുക*
*ശുഭം*
Comments
Post a Comment