വീട്ടിൽ ഏതുതരം വിളക്ക് കത്തിക്കണം?*
*അറിവിനായി മാത്രം*
*ഭാഗം. 38*
🙏🌹🌺🌸💐🌹🙏
*വീട്ടിൽ ഏതുതരം വിളക്ക് കത്തിക്കണം?*
🌹🌹 *വിളക്കുകൾ പലതരമുണ്ട് . ഓട്ടുകൊണ്ട് നിർമ്മിക്കുന്ന വിളക്കാണ് ഉത്തമം. പഴയകാലത്ത് ഓടുകൊണ്ടുള്ള വിളക്കാണ് എവിടെയും ഉപയോഗിച്ചിരുന്നത് . ഇക്കാലത്ത് സ്റ്റീൽ വിളക്ക് വെള്ളി വിളക്ക് തുടങ്ങിയവയുമുണ്ട്. സന്ധ്യാദീപം തെളിക്കുന്നതിനും വിശേഷദിവസങ്ങളിൽ കത്തിക്കുന്നതിനും ഉദ്ഘാടനങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാംതന്നെ ഓട് വിളക്ക് ആണ് ഉപയോഗിക്കുന്നത്.* 🌹🌹
🌷🌷 *വിളക്കുകൾ തന്നെ നിലവിളക്ക് (സാധാരണ വിളക്ക് 5 തിരി വിളക്ക് ഏഴു തിരി വിളക്ക് ) തൂക്കുവിളക്ക് , കുത്തുവിളക്ക്, കോൽവിളക്ക്, ചങ്ങലവട്ട എങ്ങനെ പലതരമുണ്ട് . വീടുകളിൽ സന്ധ്യാ ദീപം കൊളുത്തുന്നതിന് നിലവിളക്കാണ് ഉപയോഗിക്കുക . ചിലർ അഞ്ചു തിരിവിളക്ക് കൊളുത്തും . കോൽവിളക്ക് ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന്റെ മുന്നിൽ ഉപയോഗിക്കുന്നതാണ്. തൂക്കുവിളക്കുകൾ സാധാരണ വീടുകളിൽ കത്തിക്കുന്നത് പതിവില്ല. ക്ഷേത്രങ്ങളിൽ ശ്രീപത്ത്, ശ്രീകോവിലിനു മുന്നിൽ ഒക്കെ തൂക്കുവിളക്ക് കത്തിക്കുന്നുണ്ട്. അഷ്ടമംഗല്യത്തിൻറെ കൂടെ ഉപയോഗിക്കുന്ന വിളക്ക് ചങ്ങലവട്ടയാണ്. വിവാഹത്തിന് വരനെ സ്വീകരിക്കാൻ പോകുമ്പോഴും , ചക്കാലയ്ക്ക് പിണ്ഡം മുങ്ങാൻ പോകുമ്പോഴും, മറ്റു ചില പ്രത്യേകസന്ദർഭങ്ങളിലും, തിരുവാതിരക്കാലത്ത് പാതിരാപ്പൂചൂടാൻ പോകുന്ന സമയത്തുമൊക്കെ ചങ്ങലവട്ടയാണ് ഉപയോഗിക്കുക.*🌷🌷
കടപ്പാട് : ഗുരുപരമ്പരയോട്
*✍ കൃഷ്ണശ്രീ*
🙏🌹🌺🌸💐🌹🙏
Comments
Post a Comment