Posts

Showing posts from March, 2020

കർമ്മം

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️   💥  പ്രഭാത ചിന്തകൾ ..💥 ✡️കർമ്മം ചെയ്യുക, ഫലം എന്തായാലും പിറകെ വരും.. ✡️ഭൂരിഭാഗം വരുന്ന ജനങ്ങളും തങ്ങൾ ഏർപ്പെടാൻ പോകുന്ന പ്രവർത്തിയിൽ വിജയം കൈവരിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന ചിന്തയുമായി സഞ്ചരിക്കുന്ന കൂട്ടത്തിലാണ്.. ✡️ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അതിന്‌ ഇന്ന ഫലം കിട്ടണം എന്ന് കരുതേണ്ടതില്ല.... നമുക്ക്‌ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക... ഫലത്തെ കുറിച്ച്‌ അപ്പോൾ വ്യാകുലനാകേണ്ടതില്ല. ✡️ഒന്നോർക്കുക, ചില സമയങ്ങളിൽ നാം ജീവിതത്തിന്റെ കഠിനവശങ്ങൾ അഭിമുഖീകരിച്ചാൽ വരും നാളുകളിൽ നല്ല വശങ്ങളായിരിക്കും കാത്തിരിക്കുക.  ✡️വെറുതെ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ശക്തികളെ പഴിച്ചു ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതിരിക്കുക. ✡️ഏതൊരു കർമ്മത്തിനും തക്കതായ  ഫലം; അത്‌  താനെ വന്നു ചേരുന്നതാണ്‌...🙏🙏     ഓം നമ: ശിവായ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

സർപ്പങ്ങൾ

സർപ്പങ്ങൾ...🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 സർപ്പങ്ങൾ എന്നത് ഉർവ്വരതയുടെ പ്രതീകമാണ്. വാസയോഗ്യമല്ലാത്ത കേരള ഭൂമി തങ്ങളുടെ ഉച്ഛ്വാസ വായുവിനാൽ സർ‍പ്പങ്ങൾ ഫലഭൂയിഷ്ഠമാക്കി എന്ന് ഐതിഹ്യം. പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നും ഐതിഹ്യം പറയുന്നു. സര്‍വ്വൈശ്വര്യങ്ങള്‍ക്കും നിദാനമായ നാഗദൈവങ്ങളെ ആരാധിക്കാനായി  മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. നാടിന്‍റെയും വീടിന്‍റെയും തലമുറകളുടെയും കാവല്‍ക്കാരായി, അങ്ങനെ സര്‍പ്പങ്ങള്‍ നമ്മുടെ വിശ്വാസഗോപുരങ്ങളായി.   ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ കേരളം “സർപ്പങ്ങളുടെ നാട്“എന്ന അര്‍ത്ഥത്തില്‍ “അഹിഭൂമി” എന്ന് അറിയപ്പെട്ടു... സർപ്പങ്ങൾ നിറഞ്ഞ പർവ്വതം (സ+അഹി+അദ്രി) എന്ന അര്‍ത്ഥത്തില്‍ സഹ്യാദ്രിയും.. ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും സര്‍പ്പാരാധന നിലനില്ക്കുന്നു.     ഊര്‍ജ്ജത്തിന്‍റെ കലവറയായ സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണംകൂടിയാണ്. നമുക്കു വസിക്കാന്‍ വീടൊരുക്കുമ്പോള്‍ അ...

മാതാപിതാക്കളെ ദ്രോഹിക്കുന്നവർ പിതൃദോഷമുള്ളവരാണ് .

💥മാതാപിതാക്കളെ ദ്രോഹിക്കുന്നവർ പിതൃദോഷമുള്ളവരാണ് ....!!!     💥🙏💥🙏💥🙏💥 എന്താണ് പിതൃദോഷം...? ജ്യോതിഷ വിശ്വാസികളുടെ മനസ്സിനെ പേടിപ്പെടുത്തുന്ന പ്രശ്നമാണ് പിതൃദോഷം. വിവാഹം നടക്കാത്തതു പിതൃദോഷം കൊണ്ടാണ്, വീടു പണി നടക്കാത്തതു പിതൃദോഷം മൂലമാണ്, ജോലി ലഭിക്കാത്തതു പിതൃദോഷത്താലാണ് എന്നൊക്കെ കേൾക്കുമ്പോൾ നമ്മുടെ പിതൃക്കൾ ഇത്ര ക്രൂരഹൃദയരാണോ എന്നു തോന്നിപ്പോകും. മരിച്ചു പോയ അച്ഛനോ അമ്മയോ വന്നു വിവാഹം മുടക്കുന്നു എന്നു കേള്‍ക്കുമ്പോൾ  തോന്നുന്ന വേദന ഭീകരമാണ്. 🌸അതറിയണമെങ്കിൽ ആദ്യം പുത്രൻ എന്താണെന്ന് അറിയണം. ജനിക്കുമ്പോൾതന്നെ ഒരാളെ പുത്രൻ എന്നോ പുത്രി എന്നോ കണക്കാക്കാൻ പാടില്ല എന്നാണു ഹിന്ദു പുരാണങ്ങൾ പഠിപ്പിക്കുന്നത്.അച്ഛനും  അമ്മയ്ക്കും വയസ്സാകുന്ന സമയത്ത് അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭത്തിൽ ആരാണോ അവർക്കു സഹായകരമായി പ്രവർത്തിക്കുന്നത് അയാളാണ് പുത്രൻ / പുത്രി. അഥവാ അപ്പോൾ മാത്രമേ അയാൾ പുത്രൻ / പുത്രി ആകൂ.  ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും സംരക്ഷിക്കാത്തവർ, അവർക്കു വേദന മാത്രം നൽകുന്നവർ, മാനസികമായും ശാരീരികമായും അച്ഛനമ്മമാരെ പീ‍ഡിപ്പിക...

അഷ്ടബന്ധം

Image
[അഷ്ടബന്ധം ---------- ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം.  വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . വാക്കിന്റെ അർത്ഥം: ------------- അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.  അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്: ---------------- >വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്. >കടുക്ക >ചെഞ്ചല്യം* >കോലരക്ക് >കോഴിപ്പരൽ** (Iron Phosphate Hydrate) >പേരാറ്റുമണൽ >വലിയ നെല്ലിക്ക >എള്ളെണ്ണ (*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശ...

സപ്തമാതാക്കള്‍❤️

Image
❤️സപ്തമാതാക്കള്‍❤️        🕉️🙏🕉️🙏🕉️ ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ . 1. ബ്രഹ്മാണി 2. വൈഷ്ണവി 3. മഹേശ്വരി 4. കൌമാരി 5. വരാഹി 6. ഇന്ദ്രാണി [നരസിംഹി] 7. ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌. ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു. വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരി...

സന്ധ്യാ നാമം

Image
*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും *സന്ധ്യാ നാമം :* *രാമ രാമ, രാമ രാമ എന്ന് 101 വട്ടം. തുടർന്ന് ഹരേരാമ ഹരേരാമ....* *സന്ധ്യാനാമജപം കഴിഞ്ഞാൽ അടുത്തത്* *ഹരിശ്രീ ഗണപതയെനമ:യിൽ തുടങ്ങി മലയാളത്തിലെ 51 അക്ഷരങ്ങൾ (അ, ആ മുതൽ ക്ഷ വരെ)* *തുടർന്ന് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും* *അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി* *അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്* *പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.* *അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ* *ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.* *അത് കഴിഞ്ഞ...

ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍🌸

Image
🎪💥ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍🌸💥 💢ആവണപലക - പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും. 💢നിലവിളക്ക് -തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്.  💢ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു. 💢കൊടിവിലക്ക് -ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്. 💢കരവവിളക്ക് -ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക്  💢ദീപാരാധന തട്ട് -3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും. 💢ശംഖും ശംഖുകാലും -ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിര...

ബൃഹദ്ദീശ്വര ക്ഷേത്രം

Image
🎪ബൃഹദ്ദീശ്വര ക്ഷേത്രം.  തഞ്ചാവൂർ🎪  ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ..  ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശി വനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയിരക്കണക്കിന് ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. എല്ലാം തന്നെ ഹൈന്ദവ പുരാണത്തിലെ ദേ‌വന്മാരും ‌ദേവിമാരും. പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കി ആനയെ കൊണ്ട് വലിച്ചു കയറ്റിയതായിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്ര...

ഓം**എന്ന മഹാമന്ത്രം

*ഓം* *എന്ന മഹാമന്ത്രം* ഓം ശബ്ദത്തിന്റെ ഉരുവിടല്‍ ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു.   'ഓം', 'അ', 'ഉ', 'മ' എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് 'ഓം' എന്ന 'ഓംകാരം'. മനസ്സിന്റെ സ്പന്ദനങ്ങളെ അനന്തമായ പ്രപഞ്ചസംബന്ധിയായി അന്തര്‍ലീനപ്പെടുത്തി വലിയ ശബ്ദത്തിലോ, നിശ്ശബ്ദതയിലോ പോലും ഉണര്‍ത്തി ഉത്തേജിപ്പിക്കുന്നതാണ് 'ഓം' എന്ന സ്പന്ദനം. സ്വരമെന്നും വ്യഞ്ജനമെന്നും രണ്ട് രൂപം പ്രസ്തുതാക്ഷരങ്ങള്‍ക്കുണ്ടായി. അവ ചേരുമ്പോള്‍ പദവും പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വാക്യങ്ങളുമുണ്ടായി. അവയുടെ രൂപമാണ് വേദം. സകല വേദങ്ങളുടേയും വേദാന്തങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒരേപോലെ പ്രതിധ്വനിക്കുന്നു. ആ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ശബ്ദം ചെന്നെത്തുന്നത് മൂന്നു ഗുണങ്ങളിലേക്കാണ്. സൃഷ്ടി, പരിപാലനം, നശീകരണം. ഓരോ മനുഷ്യനും 'ഓം' എന്ന വാക്ക് ഉച്ചരിക്കുമ്പ...

ക്ഷേത്ര ധ്വജം

Image
#ക്ഷേത്ര ധ്വജം  -------------------------------- ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല, പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി. ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍. പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേകഊർജ്ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സ...

ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ താഴെ പറയുന്നു.........🕉️ ഭക്തരാണെങ്കിലും  ക്ഷേത്രങ്ങളിൽ പോകുമ്പോൾ സ്ഥിരമായി വരുത്തുന്ന ചില തെറ്റുകളുണ്ട്‌. അറിവില്ലായ്മകൊണ്ട്‌ സംഭവിക്കുന്ന അത്തരം തെറ്റുകൾ ആവർത്തിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാവുക.  ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ താഴെ പറയുന്നു. 1 നവഗ്രഹങ്ങളെ ഇടത്തുനിന്ന്‌ വലത്തോട്ട്‌ പ്രദക്ഷിണം വയ്ക്കരുത്‌. വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ വയ്ക്കേണ്ടത്‌.🙏  2 ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ്‌ സാഷ്ടാംഗം നമസ്കരിക്കരുത്‌. കൂപ്പുകൈയോടെ ദർശിക്കുന്നതാണ്‌ ഉത്തമം.🙏  3 കാച്ചിയ പാൽ അഭിഷേകത്തിന്‌ ഉപയോഗിക്കരുത്‌🙏 . 4 പുഴുക്കലരി നിവേദ്യത്തിന്‌ ഉപയോഗിക്കരുത്‌.🙏 5 വീട്ടിലായാലും ക്ഷേത്രത്തിലായാലും തെക്കുനോക്കി ദീപം കത്തിക്കരുത്‌ . 6   *മാല കോർത്ത പൂവ്‌ വേർപെടുത്തി വീണ്ടും പൂജയ്ക്ക്‌ ഉപയോഗിക്കരുത്‌🙏 . 7   ചൂണ്ടുവിരൽ കൊണ്ട്‌ ചന്ദനം തൊടരുത്‌. ശിലകൾക്കോ പടങ്ങൾക്കോ ആണെങ്കിലും ചന്ദനവും കുങ്കുമവും ച...

ബലിക്കല്ല്

Image
🎪🎪ക്ഷേത്രത്തിലെ വലിയ ബലിക്കല്ല്..... ബലിക്കലുകളുടെ പ്രാധാന്യം......!!! 🚩 🌿🌿🌿🌿🌿🌿🌿🌿 പ്രതിഷ്ഠയോളം തന്നെ പ്രാധാന്യമുണ്ട് വലിയ ബലിക്കല്ലിന്....!!!  ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു. കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻറെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്‌. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻ സോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്...

പുഷ്പാഞ്ജലി അര്‍ച്ചന

ഹൈന്ദവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും. പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല. ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്. അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം. കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു. പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌. ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു. നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ. സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മ...

മഹർഷി, ഋഷി, മുനി, തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം

*🔱🔥മഹർഷി, ഋഷി, മുനി, തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി പുരാതനഭാരതത്തിലുണ്ടായിരുന്ന സന്ന്യാസിശ്രേഷ്ഠന്മാരെയാണ് ഋഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ജ്ഞാനത്തിന്റെ മറുകര കണ്ടെത്തിയിരുന്നവർ തപസ്വി 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 തപസ്വീ എന്നതിന് തപോ അസ്യ അസ്തീതി എന്നാണ് അര്ഥം.  തപോയുക്തനായ വ്യക്തി എന്നര്ഥം. തപസുള്ളവനെന്നര്ഥം. തപസിന് തപതി താപയതി എന്നാണ് പറയുക.  വൈധക്ലേശജനകമായ കര്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം.  തപശബ്ദത്തിന്  പര്യായമായി താപസൻ എന്നും  പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്.  തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്. തപഃകരഃ, ചേഷ്ടകഃ, ചേഷ്ട എന്നിങ്ങനെ ശബ്ദചന്ദ്രികയിലും അര്ഥം കാണുന്നു. പ്രത്യേകമായി അറിയേണ്ട വിഷയം തപസ്വീ എന്നതിൽ നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോൾ അര്ഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, ...

ക്ഷേത്രത്തിൽനിന്നും കിട്ടുന്ന പ്രസാദം

Image
ക്ഷേത്രത്തിൽനിന്നും കിട്ടുന്ന പ്രസാദം എന്ത് ചെയ്യുന്നു ?  അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തിൽ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിൻറെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിൻറെയും പുഷ്പം ആകാശത്തിൻറെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂർവ്വം സ്വീകരിക്കണം മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേൽത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങൾ. വിവിധതരം ഡിസൈനുകളിൽ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയിൽ സ്ത്രീകൾ സിന്ദൂരം തൊടുമ്പോഴും അൽപമൊക്കെ ഡിസൈൻ വരുത്താൻ ശ്രമിക്കാറില്ലേ. . എന്നാൽ ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളും സങ്കല്പങ്ങളും ശാത്രവും ഉണ്ട് \ ക്ഷേത്രച്ചടങ്ങിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ്  തീർത്ഥവും പ്രസാദവും സ്വീകരിക്കൽ.  അഭിഷേകജലം തീർത്ഥവും,  ചാർത്തിയ ചന്ദനം പ്രസാദവും ആണ്  പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, പുഷ്പം, തിർത്ഥം, ദീപം, ധുപം ഇവ അഞ്ചും സ്വീകരിക്കണo ഏന്നാണ് വിധി.  ദേവൻറെ ശരീരത്തിൽ ചാർത്തിയ പുഷ്പത്തി...

ചതുരാശ്രമങ്ങൾ

*🔱🔥ചതുരാശ്രമങ്ങൾ🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* സനാതന ധർമ്മ പ്രകാരം ഓരോ ജന്മങ്ങളും ആത്മാവിനു അതതിന്റെ ജീവിതം കൊണ്ടുള്ള ജ്ഞാനം നേടാനും അതിലും ശ്രേഷ്ടമായ പുതിയ ജന്മത്തിലേക്കു കടക്കാനുമാണ്. അങ്ങനെ ആയിരക്കണക്കിനു ജന്മങ്ങൾ എടുത്ത് അനുഭവജ്ഞാനം നേടിയിട്ടാണ് മനുഷ്യ ജന്മത്തിലെത്തുന്നത്.  എന്നാൽ അവസാന ചക്രമായ  മനുഷ്യ ജന്മംതന്നെ അനേകം ജന്മങ്ങൾ എടുക്കേണ്ടി വരും ശരിക്കുള്ള ജ്ഞാനം നേടാനും അത്മജ്ഞാനത്തിളൂടെ ജനിമൃതികൾക്കപ്പുറമുള്ള ഭഗവത് പദത്തിൽ ലയിക്കുവാനും. ഇതിനാണ് മോക്ഷമെന്നു പറയുന്നത്.  മോക്ഷം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു ജന്മമില്ലലെന്നാണ് പറയുന്നത്.   എന്നാൽ ആത്മാവിലുണ്ടായിട്ടുള്ള സകല പാപങ്ങളും ശാപങ്ങളും എല്ലാം കഴുകിക്കളഞ്ഞിട്ടു വേണം മോക്ഷപ്രാപ്തിയിലേക്കും നീങ്ങുവാൻ.  അത് ഒരു ജന്മത്തിലെയല്ല പല ജന്മത്തിലെ പാപങ്ങളിൽ നിന്നുള്ള മുക്തിയാണ് വേണ്ടത്.  കർമ്മ ബന്ധങ്ങൾ ബന്ധനങ്ങളുണ്ടാക്കുന്നു.  ആത്തരം ബന്ധനങ്ങളിൽ നിന്നുണ്ടാകുന്ന മുക്തിയും അത്യാവശ്യമാണ്.  അങ്ങനെ മുക്തിയും മോക്ഷവും കിട്ടാനാണ് മനുഷ്യ ജന്മത്തിന്റെ അത്യന്തികമായ ലക്ഷ്യം. പക്ഷേ കർമ്മ...

മന്ത്രങ്ങളും മനുഷ്യശരീരത്തിൽ അവയുടെ സ്വാധീനവും

*🔱🔥മന്ത്രങ്ങളും മനുഷ്യശരീരത്തിൽ അവയുടെ സ്വാധീനവും🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ശബ്ദം ബ്രഹ്മമാണ്. ആ ബ്രഹ്മത്തിന്റെ അംശങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രകൃതി ചൈതന്യങ്ങളെ ഉത്തേജിപ്പിച്ച് പ്രാസാദിപ്പിക്കുന്നതിനാണ് മന്ത്രങ്ങൾ ഉപയോഗിക്കുന്നത്. മന്ത്രങ്ങളെന്നാൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അക്ഷരബ്രഹ്മങ്ങളുടെ ആവർത്തിച്ചുള്ള  ഉരുവിടലാണ്.  മന്ത്രങ്ങൾ ഓരോ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിന് പ്രത്യേകം പ്രത്യേകം അതതിന്റെ സ്വഭാവത്തിനടിസ്ഥാനമാക്കി ശബ്ദതരംഗങ്ങൾ ഉണ്ടാക്കാനുതകുന്ന തരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രീതിപ്പെടുത്തുകയും ഉത്തേജിപ്പിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ദേവതകളെന്നാൽ നമ്മുടെയുള്ളിലും സകല പ്രപഞ്ചത്തിലും ഒരുപോലെ വ്യാപിക്കപ്പെട്ടിരിക്കുന്ന വിവിധ ഊർജ്ജസ്വരൂപങ്ങളാണ്. പ്രപഞ്ചത്തിലാകമാനം വ്യാപിച്ചിരിക്കുന്ന വിവിധ ഊർജ്ജസ്ത്രോതസുകളെ പ്രത്യേക തരംഗങ്ങൾ ഉണ്ടാക്കി അതിനെ പൂജാസ്ഥലത്തേക്കോ നമ്മുടെ ഉള്ളിലേക്കു തന്നെയോ കേന്ദ്രീകരിപ്പിച്ച് ആവാഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.  ഓരോ പ്രപഞ്ച ശക്തിയേയും അതതിന്റെ സ്വഭാവത്തിനടിസ്ഥാനമായ രൂപഭാവങ്ങൾ നൽകിയിരിക്കുന്നത് അതിന്റെ യ...

_സോമലത, സോമരസം_

*_സോമലത, സോമരസം_*  ➖➖➖➖➖➖➖➖ *_സോമരസം മദ്യമാണോ?_* ➖➖➖➖➖➖➖➖ ഹൈന്ദവശാസ്ത്രങ്ങളിലേയും പുരാണ,  ഇതിഹാസങ്ങളിലേയും വാക്കുകളെ വ്യാഖ്യാനിക്കുന്നവരിൽ മിക്കവരും സത്യസന്ധത പുലർത്താറില്ല.അത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഫലമായി ഹൈന്ദവ ആചാരങ്ങളിൽ പലതും പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടുന്നതായി കാണാറുണ്ട്.ഇങ്ങനെ തെറ്റായി ചിത്രീകരിക്കപ്പെട്ടു പ്രചരിച്ചു വരുന്ന ഒന്നാണ് സോമരസം.   കളിയായും കാര്യമായും നമ്മളിൽ പലരും സോമമെന്ന വാക്കിനെ മദ്യത്തോടാണ് ഉപമിക്കാറുള്ളത്. സോമരസത്തെ മദ്യമായി വ്യാഖ്യാനിച്ച്  പുരാണത്തിൽ ദേവന്മാർ മദ്യപാനികളായിരുന്നു എന്ന് വരുത്തി തീർക്കാനും, മദ്യസേവ ഈശ്വരന്മാർ പോലും അനുവർത്തിച്ചിരുന്നതാണെന്നും വരുത്തിത്തീർക്കാൻ പലരും ശ്രമിക്കാറുണ്ട്. ശ്രമിക്കാറുണ്ട് എന്നല്ല അങ്ങനെ ഒരു പൊതുധാരണ സമാജത്തിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട്.സത്യം ഇതല്ല. മദ്യവും പുരാണത്തിലെ സോമരസവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം.ഇക്കാര്യം വിശദീകരിക്കാനാണ് ഈ ലേഖനത്തിലൂടെ  ശ്രമിക്കുന്നത്.  *സോമലത*  ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് സോമലത.  ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്...

ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

*ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം* ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്‍ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്‍.'' നാലു വേദങ്ങളുടെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ ശക്തി സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. അപ്പോള്‍ എഴുന്നേറ്റ് വിധി പ്രകാരം നിത്യ കര്‍മ്മങ്ങള്‍ ചെയ്യുക. പിന്നെ ഈശ്വരാരാധനയില്‍ മുഴുകുക. മനസ്സിന് ഏകാഗ്രത കിട്ടാന്‍ എളുപ്പമുള്ള സമയമാണിത്. ഇങ്ങനെ സ്ഥിരമായി അനുവര്‍ത്തിച്ചാല്‍ മനോനിയന്ത്രണം ഉണ്ടാകും. ആയുസ്സ് വര്‍ദ്ധിക്കും, മാറാരോഗങ്ങള്‍ വരില്ല. വന്നത് മാറും. ഐശ്വര്യം വര്‍ദ്ധിക്കും. ധനസമൃദ്ധിയുണ്ടാകും. ദാമ്പത്യസുഖം കിട്ടും. വൈധവ്യദോഷമകന്നുപോകും. സന്താനഭാഗ്യമുണ്ടാകും. സന്താനങ്ങള്‍ സദ് സ്വഭാവമുള്ളവരായിത്തീരും. ഇഷ്ടകാര്യസിദ്ധിക്കും ഉത്തമം. പരിശീലനം കൊണ്ടുമാത്രം മനസ്സിനെ ക്രമേണ നിയന്ത്രിക്കുക. മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ മറ്റൊരു ചിന്ത മനസ്സില്‍ വന്നാല്‍ ശ്രദ്ധിക്കാതെ ധ്യാനം തുടരുക. അതുപിന്നെ വരില്ല. മന്ത്രജപത്തിന് പറ്റിയ സമയമാണ് ബ്ര...

സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയുന്നത് എന്ത് കൊണ്ട്...?

*🔱🔥സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയുന്നത് എന്ത് കൊണ്ട്...?🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയാറുണ്ട്‌, സന്ന്യാസധര്‍മത്തെ പാരമഹംസ്യധര്‍മമെന്നും പറയാറുണ്ട്‌. കൂടാതെ ജീവന്റെ പര്യായമായും പലപ്പോഴും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്‌. ചിലപ്പോള്‍ ഈശ്വരനെന്ന അര്‍ത്ഥത്തിലും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്‌. എങ്കിലും ജീവന്റെ പര്യായമായിട്ടാണ്‌ മിക്കവാറും ഹംസശബ്ദം പറഞ്ഞുവരാറ്‌. ശരീരാഭിമാനം വിട്ടു ജീവാഭിമാനിയായിത്തീര്‍ന്നിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്‌ സന്ന്യാസിയെ ഹംസനെന്ന്‌ പറയുന്നത്‌. ജീവാഭിമാനവുംവിട്ട്‌ ആത്മാഭിമാനിയായിത്തീരുമ്പോള്‍ പരമഹംസനെന്നും പറയുന്നു. അരയന്നപ്പക്ഷിയുടെ പര്യായമായ ഹംസശബ്ദം ജീവനെന്ന അര്‍ത്ഥത്തിലെങ്ങനെ വാച്യമായി എന്നുള്ളതാണറിയേണ്ടിയിരിക്കുന്നത്‌. അതിനെ പര്യാലോചിക്ക‍ാം. വെളുത്ത രണ്ടുചിറകുകളെ വിടര്‍ത്തി വിശാലമായ വിഹായസ്സില്‍ സ്വച്ഛന്ദം പറന്നു വിഹരിക്കുന്നതും, സ്വര്‍ഗത്തിലെ മാനസസരസ്സില്‍ വിശ്രമിച്ചു താമസിക്കുന്നതുമായ ഒരു പക്ഷിയാണ്‌ അരയന്നം അല്ലെങ്കില്‍ ഹംസം എന്ന് സങ്കല്പം. അതുപോലെ പ്രാണാപാനന്മാരാകുന്ന രണ്ടു ചിറകുകള...

ഹൈന്ദവ ജീവിത ചര്യകൾ

🌼ഹൈന്ദവ ജീവിത ചര്യകൾ🌼 ********** 🌻കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌. 🌻നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക. 🌻അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും. 🌻നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്‌, ദുരഭിമാന, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം. 🌻പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു. 🌻അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല. 🌻അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു. 🌻പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു. 🌼സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും ...