കർമ്മം
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💥 പ്രഭാത ചിന്തകൾ ..💥
✡️കർമ്മം ചെയ്യുക, ഫലം എന്തായാലും പിറകെ വരും..
✡️ഭൂരിഭാഗം വരുന്ന ജനങ്ങളും തങ്ങൾ ഏർപ്പെടാൻ പോകുന്ന പ്രവർത്തിയിൽ വിജയം കൈവരിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന ചിന്തയുമായി സഞ്ചരിക്കുന്ന കൂട്ടത്തിലാണ്..
✡️ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അതിന് ഇന്ന ഫലം കിട്ടണം എന്ന് കരുതേണ്ടതില്ല.... നമുക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക... ഫലത്തെ കുറിച്ച് അപ്പോൾ വ്യാകുലനാകേണ്ടതില്ല.
✡️ഒന്നോർക്കുക, ചില സമയങ്ങളിൽ നാം ജീവിതത്തിന്റെ കഠിനവശങ്ങൾ അഭിമുഖീകരിച്ചാൽ വരും നാളുകളിൽ നല്ല വശങ്ങളായിരിക്കും കാത്തിരിക്കുക.
✡️വെറുതെ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ശക്തികളെ പഴിച്ചു ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതിരിക്കുക.
✡️ഏതൊരു കർമ്മത്തിനും തക്കതായ ഫലം; അത് താനെ വന്നു ചേരുന്നതാണ്...🙏🙏
ഓം നമ: ശിവായ
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Comments
Post a Comment