മന്ത്രങ്ങളും മനുഷ്യശരീരത്തിൽ അവയുടെ സ്വാധീനവും

*🔱🔥മന്ത്രങ്ങളും മനുഷ്യശരീരത്തിൽ അവയുടെ സ്വാധീനവും🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശബ്ദം ബ്രഹ്മമാണ്. ആ ബ്രഹ്മത്തിന്റെ അംശങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രകൃതി ചൈതന്യങ്ങളെ ഉത്തേജിപ്പിച്ച് പ്രാസാദിപ്പിക്കുന്നതിനാണ് മന്ത്രങ്ങൾ ഉപയോഗിക്കുന്നത്.

മന്ത്രങ്ങളെന്നാൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ അക്ഷരബ്രഹ്മങ്ങളുടെ ആവർത്തിച്ചുള്ള  ഉരുവിടലാണ്.  മന്ത്രങ്ങൾ ഓരോ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിന് പ്രത്യേകം പ്രത്യേകം അതതിന്റെ സ്വഭാവത്തിനടിസ്ഥാനമാക്കി ശബ്ദതരംഗങ്ങൾ ഉണ്ടാക്കാനുതകുന്ന തരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രീതിപ്പെടുത്തുകയും ഉത്തേജിപ്പിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ദേവതകളെന്നാൽ നമ്മുടെയുള്ളിലും സകല പ്രപഞ്ചത്തിലും ഒരുപോലെ വ്യാപിക്കപ്പെട്ടിരിക്കുന്ന വിവിധ ഊർജ്ജസ്വരൂപങ്ങളാണ്. പ്രപഞ്ചത്തിലാകമാനം വ്യാപിച്ചിരിക്കുന്ന വിവിധ ഊർജ്ജസ്ത്രോതസുകളെ പ്രത്യേക തരംഗങ്ങൾ ഉണ്ടാക്കി അതിനെ പൂജാസ്ഥലത്തേക്കോ നമ്മുടെ ഉള്ളിലേക്കു തന്നെയോ കേന്ദ്രീകരിപ്പിച്ച് ആവാഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.  ഓരോ പ്രപഞ്ച ശക്തിയേയും അതതിന്റെ സ്വഭാവത്തിനടിസ്ഥാനമായ രൂപഭാവങ്ങൾ നൽകിയിരിക്കുന്നത് അതിന്റെ യഥാർത്ഥ ഗുണങ്ങളെ തിരിച്ചറിഞ്ഞ് അതിനു പ്രധാന്യം കൊടുത്ത് ആരാധിക്കുവാനാണ്.

ഏകാഗ്രമായ മനസ്സോടെ അനുയോജ്യമായ സാഹചര്യങ്ങളുമൊരുക്കി അതിന്റെ ശാസ്ത്രീയമായ ക്രമത്തിൽ മന്ത്രങ്ങൾ ഉരുവിടുമ്പോൾ നമ്മൾ നമ്മൂടെ ശരീരത്തിന്റെ അതിരുകൾ ഭേദിച്ച് അനന്തവും അജ്ഞാതവും അവർണ്ണനീയവുമൊക്കെയായ പ്രപഞ്ച ശക്തിയോടു അല്പനിമിഷത്തിലേക്കെംകിലും ലയിക്കുകയാണ്.  അങ്ങനെയുള്ള നിർഗ്ഗുണ പരബ്രഹ്മത്തിലെ ഗുണങ്ങളെ നമ്മളിലേക്ക് ആവാഹിച്ച് ആരാധിക്കുന്നതു ഭൗതികമായ ലാഭങ്ങൾക്കും അനുകൂലമായ നിലപാടുകൾക്കും വേണ്ടിയാണ്.  എന്നാൽ ഇത്തരം ശക്തിയിൽ പലതും സത്വ രജോ തമോഗൂണങ്ങൾക്ക് അധീനരാണ്.  അപ്പോൾ അവയെ ആകർഷിക്കുന്നതിനുള്ള മന്ത്രങ്ങളും സാഹചര്യങ്ങളും പൂജാദ്രവ്യങ്ങളുമെല്ലാം ഇപ്പറഞ്ഞ ത്രിഗുണത്തിൽ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ്.  അപ്പോൾ ഓരോ മന്ത്രങ്ങൾക്കും ഓരോ ദേവതകളും പൂജാദ്രവ്യങ്ങളും ആലാപന രീതികളുമുണ്ട്.  സംസ്കൃതത്തിൽ രചിച്ചിട്ടുള്ളതാണ് സകല മന്ത്രങ്ങളും.  ഓരോ ആക്ഷരത്തിനും വാക്കുകൾക്കും വരികൾക്കുമെല്ലാം അതിന്റേതായ ശബ്ദവ്യതിയാനങ്ങളുണ്ട്.  വൃത്തവും അലങ്കാരവും രാഗവും ഭാവവുമെല്ലാമുണ്ട്.  അതായത് സകല മന്ത്രങ്ങൾക്കും അതിന്റേതായ രാഗങ്ങളും ഭാവങ്ങളുമുണ്ടെന്നർത്ഥം.  മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നാണ് പകർന്നു കിട്ടേണ്ടതെന്നു പറയുന്നതിനു കാരണവും ഇതു തന്നെ.  അല്ലെങ്കിൽ അതിന്റേതായ തരംഗ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനോ അതിനെ നമുക്കനുകൂലമായി മാറ്റിയെടുക്കാനോ പൂർണ്ണമായും സാധിക്കില്ല.  

നാദം ബ്രഹ്മമാണ്. അതായത് ശുദ്ധമായ രാഗത്തോടുകൂടിയ ആലാപനങ്ങൾ നമ്മുടെ ഉള്ളിൽ സകലതിനും സാക്ഷിയായി എന്നാൽ ഒന്നിലും ഇടപെടാതിരിക്കുന്ന പരബ്രഹ്മത്തിന്റെ അദ്വൈത ചൈതന്യത്തെ ഉണർത്തുവാൻ പര്യാപ്തമാണ്. ഗായകർ സകലതും മറന്ന് തന്നിൽത്തന്നെ ലയിച്ചു പാടുന്നത് ഇതു കൊണ്ടാണ്. ഗാനങ്ങൾ മന്ത്രങ്ങളെപ്പോലെ ശക്തമല്ലെങ്കിലും  ചില പ്രത്യേഗ രാഗങ്ങൾ മനസ്സിനെ തൊട്ടുണർത്തി നമ്മുടെ വൈകാരികതയിൽ മാറ്റം വരുത്തുവാൻ കഴിയുന്നവയാണെന്ന സത്യം അനുഭവിച്ചറിയാത്തവർ കൂറവാണ്.  അപ്പോൾ സമ്പൂർണ്ണഭാഷയായ സംസ്കൃതത്തിൽ ദശാബ്ദങ്ങളൂടെ ഉപാസനയിലൂടെ ഋഷീശ്വരന്മാർ ചിട്ടപ്പെടുത്തിയ മന്ത്രങ്ങളൂടെ ശക്തി ഒരു സത്യം തന്നെയാണ്.  

അങ്ങനെയുള്ള മന്ത്രങ്ങൾ അർപ്പനബോധത്തോടെ എകാഗ്രമായ മൻസ്സോടെ ഉരുവിടുമ്പോൾ ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾക്ക് ദേവതകളായ പ്രകൃതി ശക്തികളെ ഉത്തേജിപ്പിച്ച് ചുറ്റും പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതിനോടൊപ്പം നമ്മുടെയുള്ളിലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും അധികോർജ്ജം (പോസിറ്റീവ് എനർജി) സൃഷ്ടിച്ച് രോഗങ്ങളെയും അസുഖങ്ങളേയും അതിജീവിക്കുവാനും കഴിയുമെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ല.  

പക്ഷേ ഏതു മരുന്നിനായാലും മന്ത്രത്തിനായാലും പുർണ്ണഫലം കിട്ടണമെങ്കിൽ അതിൽ ആത്മാർത്ഥമായ വിശ്വാസവും അവശ്യമുള്ള മാത്രയും വേണമെന്നുള്ളത് ഒരു വസ്തുത തന്നെയാണ്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ