സർപ്പങ്ങൾ
സർപ്പങ്ങൾ...🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
സർപ്പങ്ങൾ എന്നത് ഉർവ്വരതയുടെ പ്രതീകമാണ്. വാസയോഗ്യമല്ലാത്ത കേരള ഭൂമി തങ്ങളുടെ ഉച്ഛ്വാസ വായുവിനാൽ സർപ്പങ്ങൾ ഫലഭൂയിഷ്ഠമാക്കി എന്ന് ഐതിഹ്യം. പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നും ഐതിഹ്യം പറയുന്നു. സര്‍വ്വൈശ്വര്യങ്ങള്‍ക്കും നിദാനമായ നാഗദൈവങ്ങളെ ആരാധിക്കാനായി മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. നാടിന്‍റെയും വീടിന്‍റെയും തലമുറകളുടെയും കാവല്‍ക്കാരായി, അങ്ങനെ സര്‍പ്പങ്ങള്‍ നമ്മുടെ വിശ്വാസഗോപുരങ്ങളായി.
ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ കേരളം “സർപ്പങ്ങളുടെ നാട്“എന്ന അര്‍ത്ഥത്തില്‍ “അഹിഭൂമി” എന്ന് അറിയപ്പെട്ടു... സർപ്പങ്ങൾ നിറഞ്ഞ പർവ്വതം (സ+അഹി+അദ്രി) എന്ന അര്‍ത്ഥത്തില്‍ സഹ്യാദ്രിയും.. ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും സര്‍പ്പാരാധന നിലനില്ക്കുന്നു.
ഊര്‍ജ്ജത്തിന്‍റെ കലവറയായ സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണംകൂടിയാണ്. നമുക്കു വസിക്കാന്‍ വീടൊരുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ദ്രോഹിക്കാതെ, അവയ്ക്കും ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസവ്യവസ്ഥ ഒരുക്കികൊടുക്കുക എന്ന നമ്മുടെ കര്‍ത്തവ്യത്തിന്‍റെ പ്രകടനം... പ്രകൃതിയെ ഈശ്വരനായി കാണുന്ന ഒരു ജനതയുടെ ജീവിതത്തില്‍ ആഴ്ന്നിറങ്ങിയ വിശ്വാസവേരുകളിലൂന്നി സർപ്പക്കാവുകൾ രൂപീകൃതമായി. ഒപ്പംതന്നെ, സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകളും. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസാഹോദര്യത്തോടെ കഴിഞ്ഞുപോകുന്ന അപൂർവ്വബന്ധത്തിന്‍റെ ഉത്തമ മാതൃകയാണ് കാവുകൾ.
കേവലം വിശ്വാസത്തിന്‍റെ ഭാഗമായിമാത്രംകണ്ട് കാവുകള്‍ വെട്ടിത്തെളിച്ച് സര്‍പ്പവിഗ്രഹങ്ങളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി കൊടുക്കുക എന്നത് സ്വന്തം അമ്മമാരെ ക്ഷേത്രങ്ങളിലുംമറ്റും നടതള്ളുന്നതിനു തുല്യമാണ്. കാരണം, കാവുകള്‍ ഏതു മനുഷ്യനും മാതാവായ പ്രകൃതിതന്നെയാണ്... കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാടിനെ നിലനിര്‍ത്തുന്ന ആധാരശിലയാണ്... നമ്മുടെ ദേവഭൂമിയെ ഫലവത്താക്കുന്ന ദേവന്മാരായ ഉരഗങ്ങളുടെയും മറ്റ് നൂറുകണക്കിന് ജീവജാലങ്ങളുടെയും ആവാസസ്ഥാനവുമാണ്....🙏🏻🙏🏻🙏🏻
Comments
Post a Comment