സന്ധ്യാ നാമം

*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും

*സന്ധ്യാ നാമം :*

*രാമ രാമ, രാമ രാമ എന്ന് 101 വട്ടം. തുടർന്ന് ഹരേരാമ ഹരേരാമ....*

*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുത്തത്*
*ഹരിശ്രീ ഗണപതയെനമ:യിൽ തുടങ്ങി മലയാളത്തിലെ 51 അക്ഷരങ്ങൾ (അ, ആ മുതൽ ക്ഷ വരെ)*

*തുടർന്ന് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*

*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*

*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*

*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*

*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*

*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*

*ഭൂമി, ജലം, വായു, അഗ്നി, ആകാശം*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*

*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*

*അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ*

*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*

*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*

*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*

*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*

*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*

*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*

*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*

*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*

*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം. പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.
ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ