ക്ഷേത്രത്തിൽനിന്നും കിട്ടുന്ന പ്രസാദം
ക്ഷേത്രത്തിൽനിന്നും കിട്ടുന്ന പ്രസാദം എന്ത് ചെയ്യുന്നു ?
അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തിൽ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിൻറെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിൻറെയും പുഷ്പം ആകാശത്തിൻറെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂർവ്വം സ്വീകരിക്കണം
മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേൽത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങൾ. വിവിധതരം ഡിസൈനുകളിൽ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയിൽ സ്ത്രീകൾ സിന്ദൂരം തൊടുമ്പോഴും അൽപമൊക്കെ ഡിസൈൻ വരുത്താൻ ശ്രമിക്കാറില്ലേ. . എന്നാൽ ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളും സങ്കല്പങ്ങളും ശാത്രവും ഉണ്ട് \ ക്ഷേത്രച്ചടങ്ങിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ് തീർത്ഥവും പ്രസാദവും സ്വീകരിക്കൽ. അഭിഷേകജലം തീർത്ഥവും, ചാർത്തിയ ചന്ദനം പ്രസാദവും ആണ്
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, പുഷ്പം, തിർത്ഥം, ദീപം, ധുപം ഇവ അഞ്ചും സ്വീകരിക്കണo ഏന്നാണ് വിധി. ദേവൻറെ ശരീരത്തിൽ ചാർത്തിയ പുഷ്പത്തിലും ദേവൻറെ സ്പുരണകൾ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഗുണഫലങ്ങൾ ലഭിക്കും. പ്രസാധങ്ങൾ വീട്ടിൽ കൊണ്ടുപോയി ധരിക്കുനവർക്കും ഈ ഗുണഫലങ്ങൾ ലഭിക്കും. കുറി തൊടുന്നതിനു ചില സവിശേഷതകകളുണ്ട് ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത്. വിഷ്നുവിൻറെ നെടുനായകത്വം സുചിപ്പിക്കാൻ ചന്ദനം ലംമ്പമായി അണിയണം. നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് നാഡിയുടെ പ്രേതികമായാണ് ചന്ദനം ലമ്പമായണിയുന്നത്. പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവിൽ ബിന്ദുരൂപത്തിൽ സ്വിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സുചിപിക്കാൻ ആണ്. കുങ്കുമം വൃത്താകൃതിയിൽ അണിയണം . ഭസ്മം അണിയുന്നത് ശിവശക്തി പ്രതികവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രേതികവും ആണ് ഇവ മുന്നും ഒരു പോലെ അണിയുന്നത് ത്രിപുരസുന്ദരി പ്രേതികവും ആണ്
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
Comments
Post a Comment