Posts

Showing posts from January, 2020

സിന്ദൂരം

സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്നത് പഴമക്കാർ വളരെ ഗൗരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. *വിവാഹശേഷം ആദ്യഗർഭകാലത്ത് നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാർത്ത് എന്ന ചടങ്ങ് തന്നെ നേരത്തെ ഉണ്ടായിരുന്നു*.   വിവാഹിതരായ സ്ത്രീകൾ തലമുടി പകുത്ത് അതിന് നടുവിൽ സീമന്തരേഖയിൽ കുങ്കൂമം അണിയണമെന്നാണ് വിധി.  താൻ ഭർതൃമതിയാണ് എന്ന് മറ്റുള്ളവരെ അറിയിക്കാനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്.  *താൻ കന്യകയല്ലയെന്നും തൻ്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടു എന്ന അർത്ഥമാണ് സീമന്തരേഖയിലെ സിന്ദൂരമണിയൽ എന്ന് ആചാര്യ വിധി.* വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്നത്    *വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയായായാണ്.  സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിന്റെ  പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്...

വേദം

*എന്താണ് വേദം*  സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ് വേദം. വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ ഉൽപത്തി. വേദ ശബ്ദത്തിന് അറിവ് എന്നാണു അര്‍ത്ഥം. വേദങ്ങള്‍ എത്ര?  ഏതെല്ലാം? *ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം* ഓരോ വേദത്തിന്റെയും വിഷയമെന്താണ്? *ഋഗ്വേദം* - ജ്ഞാനം *യജുര്‍വേദം* - കര്‍മ്മം *സാമവേദം* - ഉപാസന *അഥര്‍വവേദം* - വിജ്ഞാനം *ഋഗ്വേദം* - 10522 മന്ത്രങ്ങള്‍ *യജുര്‍വേദം* - 1975 മന്ത്രങ്ങള്‍ *സാമവേദം* - 1875 മന്ത്രങ്ങള്‍ *അഥര്‍വവേദം* - 5977 മന്ത്രങ്ങള്‍ നാല് വേദങ്ങളിലും കൂടി ആകെ *20349* മന്ത്രങ്ങള്‍ വേദം എന്തിനു വേണ്ടി പ്രകാശിതമായി?  സകല ജീവജാലങ്ങളുടെയും അഭ്യുദയത്തിനും ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി. ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി? *ഋഗ്വേദം* - അഗ്നി *യജുര്‍വേദം* - വായു *സാമവേദം* - ആദിത്യന്‍ *അഥര്‍വവേദം* - അംഗിരസ് ആരാണ് ഋഷി?  മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി. എന്താണ് ഛന്ദസ്സ്? ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊത...

ക്ഷേത്ര ദർശനം

* ക്ഷേത്ര ദർശനം ശ്രദ്ധിച്ചില്ലെങ്കിൽ പാപം ഫലം*എങ്ങിനെ ക്ഷേത്ര ദർശനം നടത്താം * 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ക്ഷേത്രദർശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ക്ഷേത്ര ദർശനം എന്ന കാര്യത്തിൽ സംശയം വേണ്ട. മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്‍ശനം എന്നാൽ ക്ഷേത്ര ദർഷനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാപഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്ഷേത്ര ദര്‍ശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ എപ്പോഴും പലര്‍ക്കും അറിയുകയില്ല. പോസിറ്റീവ് ഊർജ്ജം മാത്രം നിറഞ്ഞ് നിൽക്കുന്നിടമാണ് ക്ഷേത്രങ്ങൾ. ക്ഷേത്ര ദർശനത്തിന് മാനസികമായി ഒരുങ്ങിയാൽ അതൊരിക്കലും നീട്ടി വെക്കരുത്. കാരണം ക്ഷേത്ര ദർശനം അത്രത്തോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ക്ഷേത്ര ദര്‍ശന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്...

സന്ധ്യാ നാമം

പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ.  👇👇👇👇👇👇👇👇 *സന്ധ്യാ നാമം :* *നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.* *സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും* *അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി* *അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്* *പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.* *അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ* *ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.* *അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :* *ഭൂമി, ജലം, വായു, അഗ്നി, ആകാശം* *അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ* *അഹല്...

കാവുകളും കുളങ്ങളും നശിപ്പിച്ചതായിരുന്നു അന്നത്തെ നവോത്ഥാനം

*🔱🔥കാലം സാക്ഷി🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* കേരളത്തിലിന്നു ഒരു ക്ഷേത്രത്തിന്റെ പേരിൽ നടക്കുന്ന ബഹളങ്ങൾ കാണുമ്പോൾ ചിരി വരുന്നു. അരനൂറ്റാണ്ട് മുൻപ് ഇതുപോലെ മറ്റൊരു പ്രഹസനം നടന്നിട്ടുണ്ട്. അന്നു സമൂഹമാദ്ധ്യമങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് സ്ഥിതി സംഭ്രമകരമായിരുന്നില്ല. പരമ്പരാഗത മാദ്ധ്യമങ്ങളിൽ വിവേകമുള്ള മാദ്ധ്യമപ്രവർത്തകരുണ്ടായിരുന്നു. അവർ അനാവശ്യമായ വിവാദമുണ്ടാക്കിയില്ല. കാവുകളും കുളങ്ങളും നശിപ്പിച്ചതായിരുന്നു അന്നത്തെ നവോത്ഥാനം. പ്രോ സയൻസ് പുരോഗമനവാദികളാണ് അന്നതിനു നേതൃത്വം കൊടുത്തത്.  കാവുകൾ തെളിക്കാൻ പറഞ്ഞ കാരണം അന്ധവിശ്വാസമായിരുന്നു.  ശരിയാണ്. കാവുകളെ സംബന്ധിച്ചു ചില അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നു. പാമ്പിൻ തലപോലുള്ള രൂപങ്ങളും, പ്രവേശന നിയന്ത്രണങ്ങളും, അന്തിത്തിരി വക്കലുമായിരുന്നു പുരോഗമനവാദികളുടെ നോട്ടത്തിൽ അന്ധവിശ്വാസം.  ആ ചിഹ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ കാവ് എന്തായിരുന്നു? ഇടതൂർന്ന മരങ്ങളും, കിളികളും, ഇഴജാതികളും, മറ്റു പ്രാണിവർഗ്ഗങ്ങളും ചേർന്നൊരു സവിശേഷ ആവാസവ്യവസ്ഥ! ശാസ്ത്ര ചിന്തയുണ്ടെന്നു അവകാശപ്പെട്ടിരുന്നെങ്കിലും പുരോഗമനവാദികൾ കാവുകളെ ശാസ്ത്രീയമായി...

ഹൈന്ദവ പുതുവർഷങ്ങൾ

[1/19, 12:10 AM] +91 80861 00150: *🔱🔥ഹൈന്ദവ പുതുവർഷങ്ങൾ..!!🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* നമുക്ക് മൂന്ന് പുതുവർഷങ്ങളുണ്ട്. ലോകം മുഴുവൻ ആഘോഷിക്കുന്ന ജനുവരി 1 എന്ന പാശ്ചാത്യ സ്വാധീനമുള്ള ആ ദിനം പ്രകൃതിയുമായി യാതൊരു ബന്ധവുമുള്ള പുതുവർഷമല്ല. അത് വെറുമൊരു സങ്കൽപ്പം മാത്രമാണ്.  എന്നാൽ ഭാരതീയ ഗണിതശാസ്ത്രം സൂക്ഷ്മമായി കണ്ടെത്തിയിട്ടുള്ള മൂന്നു പുതുവർഷങ്ങൾ  തികച്ചും ഈ ഭൂഗോളത്തിന്റെ ശുഭാരംഭങ്ങളാണ്. അത് തിരിച്ചറിയുന്നില്ലെങ്കിൽ നിങ്ങളെ അദൃശ്യമായി സ്വാധീനിക്കുന്ന സൂക്ഷ്മസത്യങ്ങളെ അവഗണിക്കുക വഴി  കുഴപ്പങ്ങൾ ഉണ്ടാകും. എന്നാൽ പരിപാലിച്ചാലോ?! അനിർവ്വചനീയമായ പല ഗുണാനുഭവങ്ങളും ഉണ്ടാകുകയും ചെയ്യും.  മകരസംക്രാന്തി 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഇത് എല്ലാ വർഷവും ജനുവരി 14 മുതൽ 17 വരെ ആകാവുന്നതാണ്. മകരം ഒന്ന്  എന്ന് ഇത് സാധാരണ അറിയപ്പെടുന്നു. ധനുവിൽ നിന്ന് മകരത്തിലേക്ക് സൂര്യന്റെ രാശി സംക്രമണം നടക്കുന്ന മുഹൂർത്തമാണിത്. ഈ സമയത്ത് മകര നക്ഷത്രം ഉദിക്കും. അതിന്റെ അനുസ്മരണമായിട്ടാണ് ശബരിമലയിൽ മകരദീപം ജ്വലിപ്പിക്കുന്നത്.  അതുപോലെ ഈ ദിനത്തിന്റെ സവിശേഷത സൂര്യൻ ഭൂമി...

General knowledge on Hindu Religion* 🙏

🙏 *General knowledge on Hindu Religion* 🙏 *1. ത്രിലോകങ്ങള്‍ ഏതെല്ലാം ?* സ്വര്‍ഗം ,ഭൂമി, പാതാളം *2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?* സത്വഗുണം ,രജോഗുണം , തമോഗുണം *3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?* സൃഷ്ടി ,സ്ഥിതി , സംഹാരം *4. ത്രികരണങ്ങള്‍ ഏതെല്ലാം ?* മനസ്സ്, വാക്ക് , ശരീരം *5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?* പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം *6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?* വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി *7. ചതുരുപായങ്ങള്‍ എന്തെല്ലാം ?* സാമം ,ദാനം, ഭേദം ,ദണ്ഡം *8. ചതുര്‍ദന്തന്‍ ആര് ?* ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍ *9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?* ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം *10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?* അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു *11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?* അരയന്നം (ഹംസം) *12. ഹാലാഹലം എന്ത് ? എവിടെനിന്നുണ...

ചിതാഭസ്മം എന്തിന്* *പുണ്യനദികളിൽ ഒഴുക്കുന്നത്**

* ചിതാഭസ്മം എന്തിന് * * പുണ്യനദികളിൽ ഒഴുക്കുന്നത് * * മരണപെട്ടവരുടെ ചിതാഭസ്മം ഗംഗയിലും അതുപോലുള്ള പുണ്യനദികളിലും * * ഒഴുക്കുന്നതിനെ കുറിച്ച്‌ * * എന്തിനെന്നു അറിയാമോ *?  ========================= * പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക്‌ മോക്ഷദായകങ്ങളുമാണു *. * ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്‌. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക്‌ മോക്ഷമേകുന്നു. ഹൈന്ദവാചാരപ്രകാരം മരിച്ചതിന്റെ ഏഴാം നാൾ സഞ്ചയനം എന്നൊരു കർമ്മമുണ്ട്‌. സഞ്ചയനം എന്ന ചടങ്ങിനെ അസ്ഥി പെറുക്കൽ എന്നു പറയാറുണ്ട്‌. ഒരു മൺ കുടത്തിൽ ശേഖരിക്കുന്ന അസ്ഥിയാണു ചിതാഭസ്മം. ഇത്‌ വീടിന്റെ പുറത്ത്‌ ഭദ്രമായി കുഴിച്ചിടുന്നു. ഇത്‌ 15 ആം ദിവസത്തെ ശേഷക്രിയകൾക്കു ശേഷം പുഴയിൽ...

ഗൃഹസ്ഥാശ്രമം

*🔱🔥ഷോഡശക്രിയകൾ🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ഭാഗം - 14 13. ഗൃഹസ്ഥാശ്രമം 🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥 വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു. ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോ...

സര്‍പ്പ വിശേഷം

🔥സര്‍പ്പ വിശേഷം🔥 സര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും  സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉള്ക്കോണില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.  ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍   ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍ .  മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത് . തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു.  ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്.  എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക്  കൂട...

ശംഖ്

[🐚ശംഖ് 🐚ചില അറിവുകൾ...🐚 🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚 1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്? ഓംകാരം 2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്? ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം  3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം? വലം പിരി ശംഖ്, ഇടം പിരി ശംഖ് 4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്? വിഷ്ണു സ്വരൂപം  5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്? ദേവി സ്വരൂപം  6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്? ദുർഗ്ഗാദേവിയുടെ 7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം? ജലത്തിലൊഴുക്കണം  8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്? ഇക്കരകൊട്ടിയൂർ ക്ഷേത്രം  9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്? രക്തശുദ്ധി 10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്? ഇടംപിരി ശംഖ് 11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്? പാഞ്ചജന്യം 12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്? അനന്തവിജയം 13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്? പൗണ്ഡ്രം  14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്? ദേവദത്തം  15. നകുലന്റെ ശംഖിന്റെ പേര് എന്ത്? സുഘോഷം  16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്? ...

ചൊവ്വ മൂല മന്ത്രം

*ചൊവ്വ മൂല മന്ത്രം*  ഓം അംഗാരകായ  നമഃ 🙏

വാസാംസി ജീർണാനി

🌼🌼🌼🌼🙏🏻🚩🙏🏻🌼🌼🌼🌼                      *ഭഗവദ്ഗീത*                 നിത്യജീവിതത്തിൽ *ഭാഗം2⃣7⃣* *വാസാംസി ജീർണാനി . . .*            *ഈ ശരീരം വസ്ത്രംപോലെയേ ഉള്ളൂ . ജീർണിച്ച് ഉപയോഗശൂന്യമാകുന്ന വസ്ത്രം എറിഞ്ഞുകളഞ്ഞ് പുതിയത് ധരിക്കുംപോലെ ആത്മാവ് പുനർജന്മം നേടുന്നു . ആഗ്രഹങ്ങൾ , കർമങ്ങൾ , സങ്കല്പങ്ങൾ , ഹൃഷീകേശന്റെ കൃപ എന്നിവ ചേർന്നാണ് അടുത്ത ജന്മം തീരുമാനിക്കുക . അടുത്ത ജന്മത്തിലെ ജാതി , ആയുസ്സ് , ഭോഗം എന്നിവയാണ് ഇങ്ങനെ രേഖയാവുന്നത് . " ജാതി ' യെന്നാൽ ഏത് ജന്തുജാതിയിൽ പോയി ജനിക്കണമെന്നത് . “ ആയുസ്സ് ' ആത്മാവും ഒരു ശരീരവും ചേർന്നിരിക്കുന്ന കാലയളവാണ് . ആ കാലയളവിൽ ഉള്ളിലും പുറമേക്കുമായി അനുഭവിച്ചുതീർക്കേണ്ടതെല്ലാം " ഭോഗ മാകുന്നു . ജാതിയും ആയുസ്സും ഭോഗവും തീരുമാനിക്കുന്നത് മുൻപുള്ള ജന്മത്തിലെ ആഗ്രഹങ്ങളും കർമങ്ങളും ചേർന്നാണെങ്കിലും ഹൃഷീകേശന്റെ കൃപ വീണ്ടും ലീലയാടും .*    *മരണമടഞ്ഞവന്റെ കർമങ്ങൾക്കുമേൽ അവൻ പ്രേമലീലയാടും . നമ്മുടെ കർമങ്ങൾക്ക് ഇരയായവന് ന...

അക്ഷയവടസ്നാനം

*അറിവിനായി മാത്രം*  *ആചാരവിജ്ഞാനം*  🙏🌹🌺🌸💐🌹🙏   *ഭാഗം. 5*              *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*               🕉🕉🕉  *അക്ഷയവടസ്നാനം*       .       🕉🕉      *ഗയ എന്ന സ്ഥലത്തുള്ള ഒരു പുണ്യതീർത്ഥമാണ് അക്ഷയവടം. ഈ തീർത്ഥത്തിൽ സ്നാനം ചെയ്താൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുലസ്ത്യമഹർഷി ഈ തീർത്ഥസ്നാനത്തെപ്പറ്റി  പാണ്ഡവരെ ഉപദേശിച്ചിട്ടുണ്ട്.  സ്ഫടിക നിർമ്മലമായ ജലം വഹിച്ച് ഭാരതഭൂമിയെ പരിപാവനമാക്കിത്തീർക്കുന്ന  " പുഷ്പഭദ്ര" എന്ന പുണ്യ നദിയുടെ തീരത്ത് അക്ഷയവടം എന്ന പേരിൽ ഒരു സിദ്ധാശ്രമമുണ്ട്. ഈ സിദ്ധാശ്രമത്തിലിലന്ന് കപില മഹർഷി തപസ്സ് ചെയ്തിരുന്നു. സിദ്ധാശ്രമത്തിനടുത്ത് ഒരു വടവൃക്ഷമുണ്ടായിരുന്നു. അതിന്റെ പേരിലാണ് ആശ്രമം അറിയപ്പെട്ടിരുന്നത് . എല്ലാം കൊണ്ടും ശ്രദ്ധേയമായ അക്ഷയവടസ്നാനം പുണ്യകരമാണ്.* 🕉🕉 കടപ്പാട്  : ആചാരവിജ്ഞ...

നിലവിളക്കില്എത്രതിരിഇടണം

#നിലവിളക്കില്എത്രതിരിഇടണം ? ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... പലരുടെയും വലിയഒരു സംശയമാണ് ഇത്, ധാരാളം പേര്‍ ഇതിനെ കുറിച്ച് ചോതിക്കാറുണ്ട് പ്രത്യേകിച്ച് വീട്ടമ്മമാര്‍, അതിന് ഒരു വിധി ഉണ്ട് " ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍- ദ്വിവര്‍ത്തിസ്തു മഹദ്ധനം; ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം, ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ; പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ- ദ്വിവര്‍ത്തിസ്തു സുശോഭനം " വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും, രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും  കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍  കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക...

യഥാർത്ഥ സ്വരൂപം

സദ് ചിന്ത🙏 *യഥാർത്ഥ സ്വരൂപം.*  ഒരു മൃത്യുവിനും സ്പർശിക്കാൻ കഴിയാത്ത സ്ഥാനം ഏതെന്ന് അന്വേഷിച്ചാൽ.. ഈ ശരീരം ഞാനാണെങ്കിൽ ശരീരത്തിനെ മൃത്യു കൊണ്ട് പോകും.  മനസ്സ് ഞാൻ ആണെങ്കിൽ അത് ചലിച്ചു കൊണ്ടേ ഇരിക്കും.  ബുദ്ധി ഞാൻ ആണെങ്കിൽ അതിന് അറിവില്ലായ്മയും അറിവും ഒക്കെ ഉണ്ട്. പക്ഷേ ഞാൻ ശരീരം അല്ലാ ഞാൻ മനസ്സ് അല്ലാ  ഞാൻ ബുദ്ധി അല്ലാ  ജാഗ്രത് സ്വപ്നം സുഷുപ്തി.... എന്നീ മൂന്നവസ്ഥകളിലും  മാറാതെ നില്ക്കുന്ന വസ്തു ആണ്.  ജാഗ്രദവസ്ഥയിൽ ശരീരം ഉണ്ട് മനസ്സ് പ്രവർത്തിക്കുന്നു ഞാൻ ഉണ്ട്. സ്വപ്നാവസ്ഥയിൽ, ശരീരം ഇല്ല്യ മനസ്സ് മാത്രം പ്രവർത്തിക്കൂന്നു.  അപ്പോഴും ഞാൻ ഉണ്ട്. സുഷുപ്തി അവസ്ഥയിൽ ശരീരം ഇല്ല്യ മനസ്സും പ്രവർത്തിക്കണില്ല. എങ്കിലും  ഞാൻ ഉണ്ട്. അതിൽ നിന്ന് തന്നെ നമുക്ക് തെളിയും ശരീരവും മനസ്സും ഉള്ളപ്പഴും ഞാൻ ഉണ്ട്.  ശരീരവും മനസ്സും ഇല്ലാത്തപ്പഴും ഞാൻ ഉണ്ട്.  ഈ വ്യക്തിത്വം എന്നത് സുഷുപ്തിയിൽ ഇല്ല. രാമൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള ഭേദം സുഷുപ്തിയിൽ ഇല്ല്യ. പക്ഷേ സത്ത ഉണ്ട്.  സുഖായിട്ട് ഉറങ്ങി എന്ന് പറയുന്ന  അസ്തിത്വം അവിടെ ഉണ്ട്.  ആ അസ്തിത്വം ആണ് ന...

രാപ്പാള്‍ തേവര്‍ക്ക് ദദ്ധ്യന്നം

* 🕉രാപ്പാള്‍ തേവര്‍ക്ക് ദദ്ധ്യന്നം🕉 * ദധിയും അന്നവും ചേര്‍ന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാന്‍ കൃഷ്ണന്റെ പ്രിയ നിവേദ്യം. ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദദ്ധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍  പുതുക്കാടിനടുത്ത് നന്ദിയാറിന്റെ  തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരതയുദ്ധം നടന്നത് മലയാളത്തിലെ കാലഗണന അനുസരിച്ച് ധനുഒന്നാംതീയതി മുതല്‍ 18 ദിവസമായിരുന്നു വെന്നാണ് സങ്കല്‍പം. മഹാഭാരതയുദ്ധത്തിനുപോകുന്ന കൃഷ്ണന്  പാഞ്ചാലി പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം കഴിച്ചു സാരഥിയായി യുദ്ധത്തിനു പോയ കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചുവെന്നത് കഥകളുടെ അനുബന്ധം.  സൂര്യോദയത്തിനുമുമ്പാണ് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ദദ്ധ്യന്നം നിവേദിക്കുക.  ഉണക്കലരി, പച്ചമുളക്, തൈര്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവചേര്‍ത്താണ് ദദ്ധ്യന്നം പാകം ചെയ്യുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യമാണിത്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് കൃഷ്ണന് ഏറെ സന്തോഷം നല്‍കുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമാ...

ക്ഷേത്ര വാദ്യങ്ങൾ

* ക്ഷേത്ര വാദ്യങ്ങൾ *..  ========================= കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ വളർച്ച പ്രാപിച്ച ഒരു കലയാണ് വാദ്യകല. നമ്മുടെ ക്ഷേത്രങ്ങളിൽ നിത്യവും ഉള്ള ആചാര അനുഷ്ടാനങ്ങൾക്ക് വിവിധ വാദ്യങ്ങൾ ഉപയോഗിക്കുന്നു. വാദ്യം എന്നതിന് വാദ്യകലാരൂപം എന്നും വാദ്യോപകരണം എന്നും അർത്ഥമുണ്ട് . സുഷിരം, ഘനം, അവനദ്ധം, തന്ത്രി ഇങ്ങിനെ നാലു തരത്തിൽ സംഗീത-നാട്യശാസ്ത്ര പ്രകാരം വാദ്യങ്ങളെ വിഭജിച്ചിരിക്കുന്നു. ഈ നാലു വിഭാഗത്തിൽ ഉൾപ്പെടുന്ന വാദ്യങ്ങളും ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നു. * 1. ശംഖ്: * പ്രകൃതി നിർമ്മിത വാദ്യം “പ്രകൃതി നിർമ്മിച്ചൊരേകവാദ്യത്തിൽ  ശക്തിസ്വരൂപമാം ഇടംപിരിശംഖിനാൽ  മാരാരുണർത്തുന്ന ഓംകാരനാദത്തിൽ  പളളിയുണരുന്ന ക്ഷേത്രവും ഗ്രാമവും”. നമ്മുടെ ക്ഷേത്രങ്ങളിൽ ദൈനംദിന അടിയന്തിര ചടങ്ങുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ് ശംഖ്. ക്ഷേത്ര അടിയന്തിര ജോലിയിൽ ഭഗവാനെ സേവിക്കുന്ന, മാരാർ കുലത്തിൽ ഉപയോഗിക്കുന്ന വാദ്യഗണങ്ങളിൽ ആദ്യ സ്ഥാനം ശംഖിന് ആണ്. ക്ഷേത്ര അടിയന്തിര വാദ്യ പ്രവർത്തികളിൽ ഒരു മാരാർ ആദ്യം അറിഞ്ഞിരിക്കേണ്ടതും, പ്രയോഗിച്ചു പഠിച്ചെടുക്കേണ്ടതും ഈ വാദ്യത്തിന്റെ പ്രയോഗമാണ്. ...