ക്ഷേത്ര ദർശനം
*ക്ഷേത്ര ദർശനം ശ്രദ്ധിച്ചില്ലെങ്കിൽ പാപം ഫലം*എങ്ങിനെ ക്ഷേത്ര ദർശനം നടത്താം*
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്ഷേത്രദർശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ക്ഷേത്ര ദർശനം എന്ന കാര്യത്തിൽ സംശയം വേണ്ട. മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്‍ശനം
എന്നാൽ ക്ഷേത്ര ദർഷനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാപഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്ഷേത്ര ദര്‍ശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ എപ്പോഴും പലര്‍ക്കും അറിയുകയില്ല.
പോസിറ്റീവ് ഊർജ്ജം മാത്രം നിറഞ്ഞ് നിൽക്കുന്നിടമാണ് ക്ഷേത്രങ്ങൾ. ക്ഷേത്ര ദർശനത്തിന് മാനസികമായി ഒരുങ്ങിയാൽ അതൊരിക്കലും നീട്ടി വെക്കരുത്. കാരണം ക്ഷേത്ര ദർശനം അത്രത്തോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ക്ഷേത്ര ദര്‍ശന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ക്ഷേത്രത്തിന് മുൻപ് നമുക്ക് ശ്രദ്ധിക്കേണ്ടതാണ്.
*ചെരുപ്പ് പുറത്ത് വെക്കുന്നതിന് പിന്നില്‍*
ചെരുപ്പ് പുറത്ത് വെക്കുന്നതാണ് ക്ഷേത്രത്തിൽ പോവുമ്പോൾ നമ്മളെല്ലാം ചെയ്യുന്ന കാര്യം. ക്ഷേത്രം എന്ന് പറയുന്നത് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ ചെരിപ്പിടാതെ നടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നമുക്ക് പോസിറ്റീവ് എനർജി കിട്ടുന്നതിന് ഇതെല്ലാം കാരണമാകുന്നുണ്ട്.
*ആര്‍ത്തവകാലത്ത് ക്ഷേത്ര ദർശനം*
ആർത്തവ കാലവും ക്ഷേത്ര ദർശനവും വളരെയധികം നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നാൽ എന്താണ് ആർത്തവ കാലത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത് എന്ന് നോക്കാം. ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്.
*പ്രദക്ഷിണം വെയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ*
പ്രദക്ഷിണം വെക്കുമ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഈ പ്രധാന ചടങ്ങിന് പിന്നിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ ഈശ്വര ചൈതന്യത്തിലേക്ക് നമ്മൾ കൂടുതലായി അടുക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രദക്ഷിണ സമയത്ത് നാമം ജപിക്കുന്നതിനും ശ്രദ്ധിക്കണം.
*ശിവന് പൂര്‍ണപ്രദക്ഷിണം*
നമ്മൾ കേട്ടിട്ടുണ്ട് ശിവന് പൂര്‍ണ പ്രദക്ഷിണം നടത്തരുത് എന്ന്. എന്നാൽ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് അറിയാമോ? ശിവന്റെ ശിരസ്സിലൂടെ ഗംഗ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. ശിവക്ഷേത്രത്തിൽ ദർശനം നടത്താൻ എന്തുകൊണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.കേരളത്തിന് പുറത്തുള്ള
ചില ക്ഷേത്രങ്ങളിൽ ശിവന് പൂർണ്ണ പ്രദക്ഷിണവും ഉണ്ട് ,
*ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത്*
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് എന്തുകൊണ്ടാണ് വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എല്ലാ തടസ്സവും മാറി ജീവിതത്തിൽ വിജയം എത്തുന്നതിന് ഗണപതിക്ക് ഏത്തമിടുന്നതിലൂടെ കഴിയുന്നു.
*ബഹളം വെക്കരുത്"*
ഒരിക്കലും ക്ഷേത്രത്തിൽ ബഹളം വെച്ച് സംസാരിക്കരുത്. എന്നാൽ എന്താണ് ഇതിന് കാരണം എന്ന് പലർക്കും അറിയില്ല. ഭക്തി നിറയുന്ന സ്ഥലമാണ് ക്ഷേത്രം. ഒരിക്കലും ബഹളവും മറ്റും ക്ഷേത്രത്തിൽ പാടില്ല. ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്.
*നടയ്ക്കു നേരെ നിന്ന് തൊഴരുത്*
നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.
*ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ?*
ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.
ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം
നാം എന്തിനാണ് അമ്പലത്തില്‍ പോകുന്നത് എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ. എങ്ങിനെയാണ് അമ്പലത്തില്‍ പോകേണ്ടത് എന്നോ അറിയാമോ. ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദര്‍ശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിര്‍ബന്ധവും പലര്‍ക്കുമുണ്ട്. വെളുപ്പിനെ എഴുന്നേറ്റാൽ ഉറക്കം നഷ്ടപ്പെടും, മഴയായാൽ ആകെ നനയും, ധരിച്ചിരിക്കുന്ന വസ്ത്രം നനയും ഇതൊക്കെ ചില അവസരങ്ങളിലെങ്കിലും പലരെയും ക്ഷേത്രദര്‍ശനത്തിൽ നിന്ന് പിന്നോട്ട് നടത്താറുണ്ട്. അത്തരക്കാര്‍ക്ക് ചുവടെ പറയുന്ന വിവരങ്ങൾ ഉപകാരപ്രദമായേക്കും. തൊഴുത് തിരിച്ച് വരുമ്പോള്‍, തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ എന്ത് മാറ്റമാണ് ഉണ്ടായത് എന്നാലോചിച്ചിട്ടുണ്ടോ?
ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്, വാചികം. മൂന്ന്, മാനസികം. കൈ കൂപ്പല്‍, കുമ്പിടല്‍, ഏത്തമിടല്‍, നമസ്കാരം തുടങ്ങിയവ കായികവും മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുമ്പോള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നത് വാചികവും ധ്യാനം, മനനം തുടങ്ങിയവ മാനസികവുമാണ്.
അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക. കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല. ചെരുപ്പ്, തൊപ്പി, തലപ്പാവ്, ഷര്‍ട്ട്, കൈലി, പാന്‍റ്സ്, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചു കൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം പാടില്ല. നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്. സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം. സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം. വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്. ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ക്ഷേത്രപ്രവേശനം പാടില്ല. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത് വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട് പോകാവൂ. മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ. വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല. നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍ പാടില്ല. തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ച ശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍ തൊടാം. അനാവശ്യ സ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുത്. ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം. കുശല പ്രശ്നങ്ങള്‍ ഒഴിവാക്കുക. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക. ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക. നാലമ്പലത്തിനുള്ളില്‍ മൊബൈൽഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പ സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്
ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക് ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട് തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും ആണല്ലോ.
ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം
മനുഷ്യന്‍റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.
1) ഈശ്വരന്‍റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. 2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. 3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. 4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. 5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.
ലൗകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്‍റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക് വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്,
🙏🙏🙏🙏🙏🙏
Comments
Post a Comment