വാസാംസി ജീർണാനി
🌼🌼🌼🌼🙏🏻🚩🙏🏻🌼🌼🌼🌼
*ഭഗവദ്ഗീത*
നിത്യജീവിതത്തിൽ
*ഭാഗം2⃣7⃣*
*വാസാംസി ജീർണാനി . . .*
*ഈ ശരീരം വസ്ത്രംപോലെയേ ഉള്ളൂ . ജീർണിച്ച് ഉപയോഗശൂന്യമാകുന്ന വസ്ത്രം എറിഞ്ഞുകളഞ്ഞ് പുതിയത് ധരിക്കുംപോലെ ആത്മാവ് പുനർജന്മം നേടുന്നു . ആഗ്രഹങ്ങൾ , കർമങ്ങൾ , സങ്കല്പങ്ങൾ , ഹൃഷീകേശന്റെ കൃപ എന്നിവ ചേർന്നാണ് അടുത്ത ജന്മം തീരുമാനിക്കുക . അടുത്ത ജന്മത്തിലെ ജാതി , ആയുസ്സ് , ഭോഗം എന്നിവയാണ് ഇങ്ങനെ രേഖയാവുന്നത് . " ജാതി ' യെന്നാൽ ഏത് ജന്തുജാതിയിൽ പോയി ജനിക്കണമെന്നത് . “ ആയുസ്സ് ' ആത്മാവും ഒരു ശരീരവും ചേർന്നിരിക്കുന്ന കാലയളവാണ് . ആ കാലയളവിൽ ഉള്ളിലും പുറമേക്കുമായി അനുഭവിച്ചുതീർക്കേണ്ടതെല്ലാം " ഭോഗ മാകുന്നു . ജാതിയും ആയുസ്സും ഭോഗവും തീരുമാനിക്കുന്നത് മുൻപുള്ള ജന്മത്തിലെ ആഗ്രഹങ്ങളും കർമങ്ങളും ചേർന്നാണെങ്കിലും ഹൃഷീകേശന്റെ കൃപ വീണ്ടും ലീലയാടും .*
*മരണമടഞ്ഞവന്റെ കർമങ്ങൾക്കുമേൽ അവൻ പ്രേമലീലയാടും . നമ്മുടെ കർമങ്ങൾക്ക് ഇരയായവന് നഷ്ടപരിഹാരമേകി നമുക്ക് സമാധാനവും കാരുണ്യവും തരും . അവനെ ഹൃദയപാശംകൊണ്ട് വരിയുക , അവന്റെ പ്രേമധാര കുടിച്ചാൽ വറ്റുമോ എന്നു നോക്കുക .*
*പാർഥിവ , അവനല്ലാത്തതൊന്നും ശരണമല്ല . .........🙏🏻*
*ഹരി ഓം*
🌼🌼🌼🌼🙏🏻🚩🙏🏻🌼🌼🌼🌼
Comments
Post a Comment