പാല്‍പായസം

“അമ്പാടി തന്നീലൊരുണ്ണിയുണ്ടങ്ങനെ ഉണ്ണിക്ക് പേരുണ് - കൃഷ്ണന്‍ - പുരാണകഥകള്‍ -
=========================================================
“അമ്പാടി തന്നീലൊരുണ്ണിയുണ്ടങ്ങനെ ഉണ്ണിക്ക് പേരുണ്ണി കണ്ണനെന്നിങ്ങനെ” അമ്പാടിക്കണ്ണന്റെ കഥ കേള്‍ക്കുന്പോള്‍ ഏത് കാതുകള്‍ക്കാണ് ഇമ്പം കൂറാത്തത്? ആ കഥ പറയുന്പോള്‍ പറയുന്ന ആളിനും കേള്‍ക്കുന്ന ആളിനും ഉദ്വേഗം കൂടും. അതാണ് മഹിമയാര്‍ന്ന ശ്രീമദ് മഹാഭാഗവതത്തിലെ ശ്രീകൃഷ്ണന്റെ ബാല്യലീല. ഈ ആഴ്ച സുകൃതചിന്തകളില്‍ പ്രതിപാദ്യം അതാകട്ടെ. താമരക്കണ്ണനായ ശ്രീകൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും വളര്‍ന്നു തുടങ്ങി. നീന്താനും ഇഴയാനും മുട്ടുകളൂന്നി നടക്കാനും എഴുന്നേല്‍ക്കാനും കമിഴ്ന്ന് വീഴാനും അവര്‍ പഠിച്ചു. കുട്ടികള്‍ക്ക് പല്ല് വന്നു തുടങ്ങി. അത് ആദ്യമറിഞ്ഞത് അമ്മമാരുടെ മുലകളായിരുന്നുവെന്ന് കവി പറയുന്നു. രോഹിണിയും യശോദയും എപ്പോഴും മക്ക ളെ ചുംബിക്കാനും ആലിംഗനം ചെയ്യാനും തുനി ഞ്ഞു. കിങ്ങിണി, തള, വള, പൊന്നരഞ്ഞാണ, പു ലിനഖം, ഇവയെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ആദ്യം അമ്മമാരുടെ അടുത്തുപോയി മുലപ്പാല്‍ കുടിക്കും. എന്നിട്ട് പാട്ടു പാടിക്കൊണ്ട് നന്ദഗോപരുടെ അടുത്തു പോകും. അതു കഴിഞ്ഞാല്‍ കളിയും കുസൃതിയുമായി ചുറ്റിക്കറങ്ങും. പശുക്കളെ കറക്കുന്നതിന് മുന്പേ അവയുടെ കിടാവുകളെ അഴിച്ചുവിടും. കാച്ചിക്കുറുക്കി വെച്ചിരിക്കുന്ന പാല്‍ കലത്തോടെയെടുത്ത് പൂച്ചകള്‍ക്ക് കൊടുക്കും. വീടുകളില്‍ കടന്നു അവിടെ ഉറികളില്‍ സൂക്ഷിച്ചിരിക്കുന്ന പാലും വെണ്ണയും കവരും. അതാകട്ടെ തനിയേയല്ല ചെയ്യുന്നതും. കൂട്ടുകാരെയും എല്ലാറ്റിലും പങ്ക് ചേര്‍ക്കും. കട്ട് കവരുന്ന തൈരും വെണ്ണയും അവര്‍ക്കും കൊടുക്കും. ഗോപികമാര്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെ കടന്നു അമ്മമാര്‍ തൊട്ടിലില്‍ കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളെ നുള്ളി നോവിക്കും. മറ്റ് ചിലപ്പോള്‍ വീട്ടിലെ പാത്രങ്ങള്‍ തട്ടിയിട്ട് പൊട്ടിക്കും. ഗോപസ്ത്രീകള്‍ കോപിച്ചാല്‍ അവരോട് കൊഞ്ഞനം കാട്ടും. അവര്‍ക്ക് അപ്പോള്‍ സ്നേഹം കൂടുന്നു. അവര്‍ വെണ്ണയോ പാലോ നല്‍കും. കൃഷ്ണന്‍ അവ കഴിക്കുന്പോള്‍ ഗോപികമാര്‍ സന്തോഷിക്കും. ഒരിക്കല്‍ “എനിക്ക് എന്താണ് അമ്മ സമ്മാനം തരാത്തതെന്ന്” ഉണ്ണികൃഷ്ണന്‍ യശോദയോട് ചോദിച്ചു. ഉടനെ യശോദ ഒരുരുള വെണ്ണ മകന്റെ വലത് കൈയില്‍ വെച്ചു കൊടുത്തു. ആരെയും മയക്കുന്ന ഒരു കുസൃതിച്ചിരിയോടെ ഉണ്ണിക്കണ്ണന്‍ പറഞ്ഞു. “എന്റെ വലത് കൈയ്ക്കു മാത്രമല്ലെ അമ്മ വെണ്ണ തന്നുള്ളൂ. അപ്പോള്‍ എന്റെ ഇടതു കൈയ്ക്ക് എന്തു തോന്നും. രാമന് മാത്രമായി വെണ്ണ നല്‍കിയാല്‍ എനിക്ക് പരിഭവം തോന്നില്ലേ?” ചിരിച്ചു കൊണ്ട് യശോദ അകത്തു പോയി ഒരുരുള വെണ്ണ കൊണ്ടുവന്നു. വലതു കൈയിലെ വെണ്ണ എവിടെയെന്ന് യശോദ ചോദിച്ചു. “കാക്കക്കൊത്തിപ്പോയി” എന്നായി നന്ദനുണ്ണി. മകന്‍ വെണ്ണ തിന്നു തീര്‍ത്തതാണെന്ന് അറിയായ്കയല്ല. യശോദ ആ വാക്കുകളുടെ നിഷ്കളങ്കതയില്‍ സന്തോഷിച്ചു കൊണ്ട് വീണ്ടും അകത്തു പോയി പുതുവെണ്ണ കൊണ്ടുവന്നു. “അമ്മേ! പിന്നെയും കുഴഞ്ഞു. നേരത്തെ കഴിച്ച വെണ്ണ തൊണ്ടയില്‍ തങ്ങിയിരിക്കുകയാണ്. അത് ഉള്ളിലേക്കിറങ്ങണമെങ്കില്‍ അമ്മ ഇത്തിരി ചൂട് പാല്‍ കൊണ്ടു വരൂ.” ഇത്രയും പറഞ്ഞിട്ട് വെണ്ണ തൊണ്ടയില്‍ കുടുങ്ങിയതിന്റെ വെപ്രാളം കാട്ടി. ആകെ ഭയന്ന യശോദ വേഗത്തില്‍ ചുടുപാല്‍ നല്‍കി. അതും കുടിച്ച് തൃപ്തനായി നില്‍ക്കുന്ന മകനെ യശോദ മെല്ലെ തലോടി. കണ്ണനുണ്ണിയുടെ കുസൃതികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഗോപികമാരായിരുന്നു ആ കുസൃതികളുടെ ‘ഇര’. ഒരുനാള്‍ അവര്‍ യശോദയെക്കണ്ട് സങ്കടം പറഞ്ഞു. പാലും വെണ്ണയും കട്ടു തിന്നുന്നത് സഹിക്കാം. പക്ഷെ, ഇവന്‍ പാത്രങ്ങളും പൊട്ടിക്കുകയാണ്. കോല്‍കൊണ്ട് മുകളില്‍ തൂക്കിയിട്ടിരിക്കുന്ന കലം കുത്തി പൊട്ടിച്ച് അതിലെ ഗോരസം ഇവനും കൂട്ടുകാരും വാ പൊളിച്ചു നിന്ന് കുടിക്കും. പാലും പഴവും കവര്‍ന്നു തിന്നുന്നത് പോകട്ടെ. അവ കുരങ്ങിനും പൂച്ചയ്ക്കും കൊടുത്ത് തീര്‍ക്കും. കൂട്ടത്തിലൊരു ഗോപിക തന്റെ ദുരനുഭവം എടുത്തു കാട്ടി. “ഞാനെന്റെ മകന് വേണ്ടി പായസം ഉണ്ടാക്കി. എന്നിട്ട് അവനെ വിളിക്കാന്‍ പുറത്തേയ്ക്ക് പോയി. ആ തക്കം നോക്കി കൃഷ്ണനും കളിക്കൂട്ടരും എന്റെ വീട്ടില്‍ കയറി പായസം കുടിച്ചു. തന്നെയുമല്ല ആ പാത്രത്തില്‍ ചാണകം നിറച്ചു വെയ്ക്കുകയും ചെയ്തു. മടങ്ങി വന്നപ്പോള്‍ എനിക്കും മകനുമുണ്ടായ സങ്കടം പറഞ്ഞറിയിക്കാനാവില്ല.” മറ്റൊരു ഗോപിക തനിക്കുണ്ടായ അനുഭവം വിവരിക്കുന്നു. “ഒരിക്കല്‍ ഞങ്ങളുടെ കാരണവര്‍ക്ക് കൊണ്ടു കൊടുക്കാന്‍ ഞാന്‍ കുറച്ച് നെയ്യപ്പമുണ്ടാക്കി പാത്രത്തില്‍ അടച്ചു െവച്ചു. സഖിമാര്‍ വരുന്നതു വരെ ഉറങ്ങിയിട്ട് പോകാമെന്ന് കരുതി ഞാനുറങ്ങാന്‍ കിടന്നു. അപ്പോള്‍ നിന്റെ മകനും കൂട്ടരും കൂടി എന്റെ വീട്ടിലെത്തി. നെയ്യപ്പം മുഴുവന്‍ തിന്നിട്ട് അതില്‍ ഉണങ്ങിയ ചാണക ഉരുളകള്‍ നിറച്ചു വെച്ചു. പിന്നീട് കഥയൊന്നുമറിയാതെ ഞാനത് കാരണവര്‍ക്ക് കൊണ്ടു കൊടുത്തു. അദ്ദേഹം വല്ലാതെ കൊതിയോടെ അതെടുത്തു തിന്നാന്‍ തുടങ്ങി. ചാണകത്തിന്റെ ഗന്ധമാണല്ലോ. എന്ന് പറഞ്ഞിട്ട് അത് തുപ്പിക്കളഞ്ഞു. കാരണവര്‍ മാത്രമല്ല വീട്ടിലിരുന്നവരെല്ലാം എന്നെ പരിഹസിച്ചു.” ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ യശോദ പുത്രനെ ശാസിക്കാനോ ശിക്ഷിക്കാനോ മുതിര്‍ന്നില്ല. അത്രയ്ക്കുണ്ടായിരുന്നു 
ആ അമ്മയുടെ വാത്സല്യം.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ