വാസ്തു പുരുഷൻ
വാസ്തു പുരുഷൻ /വാസ്തു ശാസ്ത്രം -------
(വാസ്തുവിദ്യ)
മത്സ്യപുരാണത്തിലെ ‘വാസ്തുഭൂതോദ്ഭവധ്യായ’ത്തിലാണ് വാസ്തു പുരുഷനെക്കുറിച്ചുള്ള വിവരണം ഉള്ളത്...
"വസ്" എന്ന സംസ്കൃത പദത്തില്‍ നിന്നാണ് "വാസ്തു" എന്ന പദം ഉണ്ടായത്. വസിക്കുക, താമസിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാലാമത്തെ വേദമായ അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ വിവരിക്കുന്നത്.
ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഉപദ്രവകാരിയായ ഒരു ഭൂതമാണ് വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ദേവാസുര യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെട്ടതറിഞ്ഞു കുപിതനായ ശുക്രാചാര്യര്‍ അന്ധകാരന്‍ എന്നൊരു രാക്ഷസനെ ഹോമാഗ്നിയില്‍ നിന്നും സൃഷ്ടിച്ചു. ഇരുട്ടിനെ കൊട്ടാരമാക്കി വാണിരുന്ന അന്ധകാര രാക്ഷസന്‍ പ്രപഞ്ചത്തെ മുഴുവന്‍ ഇരുട്ടിനാല്‍ ആവൃതമാക്കാന്‍ ആഗ്രഹിച്ചു. ജീവജാലങ്ങള്‍ മഹാദേവനായ ശിവനെ അഭയം പ്രാപിച്ചു. ശിവനും അന്ധകാരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്‍റെ ശരീരത്തിൽ നിന്നും ഉതിർന്നു വീണ ഒരു വിയർപ്പു തുള്ളിയിൽ നിന്നുമാണ് വാസ്തു പുരുഷന്‍റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്‍റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്‍റെ ആജ്ഞാനുസരണം ദേവന്മാര്‍ ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു.
ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ അവിടെയും തന്‍റെ വികൃതി തുടര്‍ന്നു. ജീവജാലങ്ങള്‍ നിസ്സഹായരായി നിന്നു. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിച്ചു. ഒരിക്കല്‍ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ) ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ (നിരൃതി കോൺ) കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ) ദിക്കിലും വടക്ക്-പടിഞ്ഞാറ് (വായു കോൺ) ദിക്കിലുമായി വാസ്തുപുരുഷന്‍ കിടക്കുന്ന സമയത്ത് അവന്‍ ഇനി അനങ്ങാന്‍ കഴിയാത്ത രീതിയില്‍ ബന്ധിക്കാന്‍ ബ്രഹ്മാവ് ദേവകളോട് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്‍റെ നിർദ്ദേശ പ്രകാരം അൻപത്തി മൂന്ന് ദേവന്മാരും ഭൂതത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്‍റെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. തലയിൽ ഈശാനൻ, വലത്തെ കണ്ണിൽ ദിതി, ഇടത്തെ കണ്ണില്‍ പർജന്യൻ, മുഖത്ത് ആപൻ, കഴുത്തിൽ ആപവത്സൻ, വലത്തെ ചെവിയിൽ അദിതി, ഇടത്തെ ചെവിയില്‍ ജയന്തൻ, വലത്തെ ചുമലിൽ അർഗ്ഗളൻ, ഇടത്തെ ചുമലില്‍ ഇന്ദ്രൻ, വലത്തെ കൈത്തണ്ടയിൽ ചന്ദ്രൻ, ഭല്ലാടൻ, മുഖ്യൻ, നാഗൻ ഇടത്തെ കൈത്തണ്ടയില്‍ സൂര്യൻ, സത്യകൻ, ബ്രുശൻ, അന്തരീക്ഷൻ വലത്തെ കൈത്തലയിൽ ശിവൻ , ശിവജിത് ഇടത്തെ കൈപ്പത്തിയില്‍ സാവിത്രൻ, സവിതാവ് വലത്തെ മുലയിൽ ഭൂഭ്രുത്ത് ഇടത്തേ മുലയിലാകട്ടെ ആർയ്യകൻ പിന്നെ, വയറിൽ മിത്രകൻ, വിവസ്വാൻ നാഭിയിൽ ബ്രഹ്മാവ് ലിംഗത്തില്‍ ഇന്ദ്രൻ അണ്ഡത്തിൽ ഇന്ദ്രജിത് വലത്തെ കാലിൽ വായു ,രോഗൻ, ശേഷോഖ്യൻ, അസുരൻ, വരുണൻ, പുഷ്പാദിദന്തൻ, സുഗ്രീവൻ, പ്രതിഹാരപാലൻ ഇടത്തെ കാലില്‍ അഗ്നി, പൂഷാവ്, വിതഥൻ, ഗൃഹക്ഷൻ, യമൻ , ഗന്ധർവ്വൻ , ഭ്രംഗൻ , മൃഗൻ രണ്ടു കാൽപ്പാദങ്ങളിൽ പിത്രാഖ്യൻ പുറമേ കിഴക്കു ദിക്കിൽ ശർവ്വസ്കന്ദൻ അഗ്നി കോണിൽ വിദാരി തെക്കു ദിക്കിൽ ആർയ്യമാവ് നിര്യതി കോണിൽ പുതനിക പടിഞ്ഞാറു ദിക്കിൽ ജ്രംബകൻ, വായു കോണിൽ പാപരാക്ഷസി, വടക്കു ദിക്കിൽ പിലിപിഞ്ഛകൻ, ഈശാന കോണിൽ ചരകി എന്നിവര്‍ ഇരിപ്പുറപ്പിച്ചു. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ശിലാന്യാസം (കല്ലിടീൽ)', കട്ടള വെയ്പ്പ്, ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കുമെന്നും ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുമെന്നും വാസ്തുപൂജ ചെയ്യാതെ ഗൃഹ നിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അതിനാല്‍ എപ്പോഴും മനുഷ്യര്‍ നിന്‍റെ സാന്നിധ്യത്തിനായി പ്രാര്‍ഥിക്കുമെന്നും അനുഗ്രഹിച്ചു.
പ്രപഞ്ചം പഞ്ചഭൂതത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതായത് അഞ്ചു ധാതുക്കളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയുടെ സമ്മേളനമാണ് പ്രപഞ്ചം. മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ് ഈ അഞ്ച് ഘടകങ്ങളെയും ഒരു വീടിന്‍റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും വാസ്തു ശാസ്ത്രം സഹായിക്കുന്നു.
ആഗമങ്ങളിലും, സംഹിതകളിലും, അഗ്നിപുരാണം തുടങ്ങിയവകളിലും വാസ്തു ചര്‍ച്ചയുണ്ട്. മത്സ്യ പുരാണത്തില്‍ വാസ്തു വിദ്യയുടെ പതിനെട്ട് ആചാര്യന്മാരെ അവതരിപ്പിക്കുന്നു.
"ഭൃഗുരത്രിര്‍ വസിഷ്ഠശ്ച
വിശ്വകര്‍മ്മാ മയാസ്തഥാ
നാരദോ നഗ്ന ജിച്ചൈവ
വിശാലാക്ഷ: പുരന്തര:
ബ്രഹ്മകുമാരോ നന്ദീശ:
ശൌനകോ ഗര്‍ഗ ഏവച
വസുദേവോ അനിരുദ്ധശ്ച
തഥാ ശുക്ര ബൃഹസ്പതീ:
അഷ്ടാ ദശൈതേ വിഖ്യാത
വാസ്തു ശാസ്ത്രോപദേശകാ:"
അതായത് ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മ്മാവ്, മയന്‍, നാരദന്‍, നഗ്നജിതന്‍, വിശാലാക്ഷന്‍, പുരന്ദരന്‍, ബ്രഹ്മാ, കുമാരന്‍, നന്ദീശന്‍, ശൗനകന്‍, ഗര്‍ഗഷന്‍, വാസുദേവന്‍, അനിരുദ്ധന്‍, ശുക്രന്‍, ബൃഹസ്പതി എന്നീ 18 പേര്‍.
വാസ്തു എത്ര വലുതായാലും ചെറുതായാലും അവിടെ ഒരു വാസ്തു മണ്ഡലവും ഒരു വാസ്തു പുരുഷനും ഉണ്ടാകും. വാസ്തു നാഥനാണ് വാസ്തു പുരുഷന്‍. ഒരര്‍ത്ഥത്തില്‍ ഭൂമിതന്നെയാണ് വാസ്തു പുരുഷനും (ശില്പി രത്നം) അതിനാലാണ് വാസ്തു പൂജ ഭൂമീ പൂജയാവുന്നത്. ഭൂമിക്ക് എന്തെല്ലാം ഗുണങ്ങളുണ്ടോ ദോഷങ്ങളുണ്ടോ അതെല്ലാം വിശാലമായ ഭൂമിയായാലും ചെറിയ ഭൂമിയായാലും ഉണ്ടാകും.......
വാസ്തുവിൽ ഉണ്ടാകുന്ന സമസ്ത ദോഷങ്ങളും പരിഹരിക്കാൻ വാസ്തുപൂജ വാസ്തുബലി പഞ്ചശിരസ് സ്ഥാപനം എന്നിവ നടത്തുന്നത് ഉത്തമമായ സങ്കല്പമാണെന്ന് കരുതപ്പെടുന്നു........
Jayesh Narayanan Namboothiri
കടപ്പാട്
സോഷ്യൽ മീഡിയ
Comments
Post a Comment