Posts

Showing posts from April, 2020

ദീപം🔥

🔥 ദീപം🔥 ദീപം ജ്യോതി പരബ്രഹ്മം ദീപം സർവ തമോപഹം ദീപേന സാധ്യതേ സർവം സന്ധ്യാദീപംനമോസ്തുതേ ശുഭംകരോതു കല്യാണം ആയുരാരോഗ്യ വർദ്ധനം സർവ്വ ശത്രു വിനാശായ സന്ധ്യാദീപംനമോനമഃ ശുഭംകരോതു കല്യാണം ആരോഗ്യം  ധന സമ്പദ: ശത്രു ബുദ്ധി വിനാശായ ദീപ ജോതിർ നമോ നമഃ ദീപജ്യോതിർ പരബ്രഹ്മ ദീപജോതിർ ജനാർദ്ദനാ ദീപോ മേ ഹരതു പാപം ദീപ ജോതിർ നമോസ്തുതേ   🙏🕉️🙏🕉️🙏 സന്ധ്യാ ദീപം

നചികേതസ്സ്- ഭാഗം 1-3

🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻 *നചികേതസ്സ്- ഭാഗം 1*      ഉപനിഷത്തുക്കളിൽ വളരെ പ്രസിദ്ധിയേറിയതും, കൃഷ്ണയജുർവേദത്തിന്റെ കഠശാഖയുടെ അന്തർഭാഗവുമായ കഠോപനിഷത്തിലാണ്,  യമന്റെയും നചികേതസ്സിന്റെയും സംവാദരൂപത്തിൽ *പരമാത്മാവിന്റെ രഹസ്യ തത്വത്തെ* വർണ്ണിച്ചിരിക്കുന്നത്.     ഗൗതമ വംശജനായ അരുണന്റെ പുത്രനായിരുന്നു ഉദ്ദാലകമഹർഷി .അദ്ദേഹത്തിന് നചികേതസ്സ് എന്ന പേരുള്ള പ്രസിദ്ധനായ ഒരു പുത്രനുണ്ടായിരുന്നു. ഒരു ദിവസം ഉദ്ദാലകൻ ഫലാഭിലാഷത്തോടെ വിശ്വജിത് എന്ന ഒരു മഹായാഗം നടത്തുകയുണ്ടായി. ഈ യജ്ഞത്തിൽ അദ്ദേഹത്തിന് തന്റെ സർവ്വസ്വവും ഋഷിമാർക്കും,സദസ്യർക്കുമായി  ദാനം  ചെയ്യേണ്ടതായും വന്നു.     ഉദ്ദാലകന്റെ കൈവശം ധാരാളമായി ഉണ്ടായിരുന്ന ഗോധനം, പ്രധാനപ്പെട്ട ഋത്വിക്കുകൾക്ക് എല്ലാം ദക്ഷിണയായി നൽകാനുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്തു. പക്ഷേ, തീരെ ആരോഗ്യമില്ലാതെ, ഗർഭധാരണ ശേഷിയോ, പാലുൽപ്പാദനമോ, നടത്താൻ കഴിയാത്ത വിധം മരണത്തോടടുത്തിരിക്കുന്ന വിധത്തിലുള്ള പശുക്കളെയായിരുന്നു ഉദ്ദാലകൻ ദക്ഷിണ നൽകാനായി കൊണ്ടുവന്നിരുന്നത്. ഉദ്ദാലകന്റെ പുത്രനായ നചികേതസ്സിന് തന്റെ അച്ഛന്റെ ഈ പ്രവ...

ഉച്ച പൂജ

 ഉച്ച പൂജ [11.30am - 12.30pm] ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണ്. നിവേദ്യമാണ് പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു ,പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും.നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ.ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണ് ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാപത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു.ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.*

പാല്‍പായസം

“അമ്പാടി തന്നീലൊരുണ്ണിയുണ്ടങ്ങനെ ഉണ്ണിക്ക് പേരുണ് - കൃഷ്ണന്‍ - പുരാണകഥകള്‍ - ========================================================= “അമ്പാടി തന്നീലൊരുണ്ണിയുണ്ടങ്ങനെ ഉണ്ണിക്ക് പേരുണ്ണി കണ്ണനെന്നിങ്ങനെ” അമ്പാടിക്കണ്ണന്റെ കഥ കേള്‍ക്കുന്പോള്‍ ഏത് കാതുകള്‍ക്കാണ് ഇമ്പം കൂറാത്തത്? ആ കഥ പറയുന്പോള്‍ പറയുന്ന ആളിനും കേള്‍ക്കുന്ന ആളിനും ഉദ്വേഗം കൂടും. അതാണ് മഹിമയാര്‍ന്ന ശ്രീമദ് മഹാഭാഗവതത്തിലെ ശ്രീകൃഷ്ണന്റെ ബാല്യലീല. ഈ ആഴ്ച സുകൃതചിന്തകളില്‍ പ്രതിപാദ്യം അതാകട്ടെ. താമരക്കണ്ണനായ ശ്രീകൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും വളര്‍ന്നു തുടങ്ങി. നീന്താനും ഇഴയാനും മുട്ടുകളൂന്നി നടക്കാനും എഴുന്നേല്‍ക്കാനും കമിഴ്ന്ന് വീഴാനും അവര്‍ പഠിച്ചു. കുട്ടികള്‍ക്ക് പല്ല് വന്നു തുടങ്ങി. അത് ആദ്യമറിഞ്ഞത് അമ്മമാരുടെ മുലകളായിരുന്നുവെന്ന് കവി പറയുന്നു. രോഹിണിയും യശോദയും എപ്പോഴും മക്ക ളെ ചുംബിക്കാനും ആലിംഗനം ചെയ്യാനും തുനി ഞ്ഞു. കിങ്ങിണി, തള, വള, പൊന്നരഞ്ഞാണ, പു ലിനഖം, ഇവയെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ആദ്യം അമ്മമാരുടെ അടുത്തുപോയി മുലപ്പാല്‍ കുടിക്കും. എന്നിട്ട് പാട്ടു പാടിക്കൊണ്ട് നന്ദഗോപരുടെ അടുത്തു പോ...

കുറി_തൊടുന്നതിലെ_സങ്കല്പം

🌼🌼🌼🙏🏼🙏🏼🌼🌼കുറി_തൊടുന്നതിലെ_സങ്കല്പം...!! ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍....🙏 അഭിഷേകജലം തീര്‍ത്ഥവും, ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവൻ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവൻ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും. അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പ...

പത്താമുദയം

പത്താമുദയം ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്. മേടം, തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്തമുദയവും രണ്ടുണ്ട്. പക്ഷെ തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്. വിഷുവിന്‍റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും. കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും. പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയ...

സന്യാസം

*🔱🔥സന്യാസം🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ.... ഇങ്ങനെ അനേകം വേഷങ്ങൾ... അനേകം പെരുമാറ്റങ്ങൾ... സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത് മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്... ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു. എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ?  "സമ്യക് ന്യാസമത്രേ സന്യാസം" എല്ലാം ഉപേക്ഷിച്ചവൻ, ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി. ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്. "കാമ്യാനാം കർമ്മണാം ന്യാസം  സംന്യാസം കവയോഃ വിദുഃ  സർവ്വ ഫലത്യാഗം  പ്രാഹുസ്ത്യാഗം വിചക്ഷണാഃ” ( ഭഗവദ് ഗീത ) കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും , സർവ്വകർമ്മഫലങ്ങളെയും ഉപേക്ഷിക്കലാ...

ആയുർവേദ സൂക്തികൾ

*🔱🔥ആയുർവേദ സൂക്തികൾ🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* 01- അജീർണ്ണേ ഭോജനം വിഷം 👉 പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്. 02- ഹാലാ ഹാലാഹലോപമാ 👉 രൂക്ഷമദ്യം വാസുകി ഛർദ്ദിച്ച വിഷം പോലെ മാരകം 03- അർദ്ധരോഗഹരീ നിദ്രാ 👉 പാതി രോഗം ഉറങ്ങിയാൽ തീരും 04- മുദ്ഗദാളീ ഗദവ്യാളീ 👉 ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല. 05- ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ 👉 വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും 06- അതി സർവ്വത്ര വർജ്ജയേൽ 👉ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത് 07- നാസ്തി മൂലം അനൗഷധം 👉 ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല 08- ന വൈദ്യ: പ്രഭുരായുഷ: 👉 വൈദ്യൻ ആയുസ്സിന്റെ നാഥനല്ല. 09- മാതൃവത് പരദാരാണി 👉 അന്യസ്ത്രീകളെ അമ്മയായിക്കാണണം  10- ചിന്താ വ്യാധിപ്രകാശായ 👉 മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും 11- വ്യായാമശ്ച ശനൈഃ ശനൈഃ 👉 വ്യായാമം ക്രമമായി മാത്രം   വർദ്ധിപ്പിയ്ക്കണം. ധൃതിപ്പെടാതെ ചെയ്യണം - അമിതവേഗം പാടില്ല. 12- അജവത്  ചർവ്വണം കുര്യാത് 👉 ആഹാരം നല്ലവണ്ണം -- ...

ഭാരതീയ സമയ മാത്രകൾ

*🔱🔥ഭാരതീയ സമയ മാത്രകൾ🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു. മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരു ത്രുടി  മുപ്പത് ത്രുടി ചേർന്നാൽ ഒരു കല. മുപ്പത് കല ചേർന്നാൽ ഒരു നിമിഷം. നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്. ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക. അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക. അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു. യാമം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്. അഹോരാത്രം (ദിവസം) 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു. സപ്താഹം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച). പക്ഷം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെ...

ഭാരതസംസ്‌കാരത്തിനാധാരമായ ഗുരുസങ്കല്പം

Image
ഭാരതസംസ്‌കാരത്തിനാധാരമായ ഗുരുസങ്കല്പം എന്താണ് യഥാര്‍ഥത്തില്‍ ഗുരുത്വമെന്നു പലരും ചോദിക്കാറുണ്ട്. ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഇതെന്നു മാത്രം ഒറ്റ വാക്കില്‍ നിര്‍വചിക്കാവുന്നതാണ് ഈ ഗുരുത്വം. നമ്മില്‍ പലരും പറയാറുണ്ട് ‘മാതാ പിതാ ഗുരു ദൈവം’ എന്നിങ്ങനെ. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്. ‘മാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍ പുരുഷോ വേദ’ എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു.  അമ്മയെ, അച്ഛനെ, ആചാര്യനെ ആദരിക്കുന്നവനാണ് പുരുഷനെന്നു സാരം. അപ്പോള്‍ വൈദികകാലംതൊട്ടേ സാധനയുടെ ലോകത്ത് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഗുരുവിനെ സ്വന്തം അച്ഛനെപ്പോലെ, അമ്മയെപ്പോലെ, ദൈവത്തെപ്പോലെ കണ്ടിരുന്നുവെന്നര്‍ഥം. അച്ഛനും അമ്മയും ചേര്‍ന്നാണ് നമുക്ക് ജന്മം നല്‍കുന്നത്. അങ്ങനെ നാം പിറന്നുവീഴുമ്പോള്‍ ശൂദ്രരായി ജനിക്കുന്നു.  ‘ജന്മനാ ജായതേ ശൂദ്രഃ’ എന്ന പ്രസ്താവത്തിന്റെ അര്‍ഥമിതാണ്. ജന്മനാ എല്ലാവരും ശൂദ്രരാണ്. എന്നാല്‍ പിന്നീട് ആചാര്യഗര്‍ഭത്തില്‍ പുനര്‍ജനിക്കുന്നതോടെ നാം ദ്വിജന്മാരായി മാറുന്നു. ‘ദ്വിജന്‍’ എന്നാല്‍ രണ്ടാമതു ജന്മം ലഭിച്ചവനെന്നര്‍ത്ഥം. ഇങ്ങനെ രണ്ടാം ജന്മം നല്‍കുന്നതു കാരണം...

ഗർഭവും മരണവും പട്ടും

🍁🍁ഗർഭവും മരണവും പട്ടും തമ്മിൽ ?🍁  🙏🙏🙏 ഓം നമ:ശ്ശിവായ.....🙏🙏🙏 മൃത ശരീരം  എന്തിനു വേണ്ടി പട്ടില്‍ പൊതിയണം...? 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 ശ്രാദ്ധം എന്താണ് ..? 🌻🌻🌻🌻🌻🌻🌻🌻 മൃത ശരീരത്തെ പൊതിയുന്ന വസ്ത്രം  കോട്ടന്‍ പരുത്തി / പട്ട്  / എന്നിവ മാത്രം ഉപയോഗിക്കുക .ബന്ധുക്കള്‍ ഒട്ടുമിക്കവരും അറിവില്ലാതെ  കൊണ്ട് വരുന്നത് പ്ലാസ്റ്റിക് വസ്ത്രങ്ങള്‍ ആയിരിക്കും .ഇതു തീ  നന്നായി കത്തുന്നത് തടയുകയാണ് ചെയ്യുന്നത് .കുടുംബസദസ്സുകളില്‍ പട്ടിലെ  വിഷയം ചര്‍ച്ച ചെയ്യുക . പട്ടുവസ്ത്രം നൂറു ശതമാനം ജൈവ വസ്തുവാണ് അവയ്ക്ക് അണുക്കളെ തുരത്താന്‍ കഴിവുണ്ട് അതുകൊണ്ടാണ് അത് ദേവ വസ്ത്രം ആയതും വിഗ്രഹത്തില്‍ പട്ടുടയാട  ചാര്‍ത്താനും കാരണം .ഗര്‍ഭിണി പട്ടു വസ്ത്രം ധരിക്കുന്നത് നല്ലതാണ് . മൃതദേഹത്തിനെ കുളിപ്പിക്കല്‍ എന്ന കര്‍മ്മം ചെയ്ത ശേഷം വീണ്ടും  ജലം കൊണ്ടുള്ള  അര്‍പ്പണം മൃത ദേഹത്തില്‍  പാടില്ല. അതും കത്താന്‍ തടസ്സം ഉണ്ടാക്കും  ജഡം  പെട്ടന്ന് കത്തി തീരണം നിങ്ങളുടെ പ്രീയപ്പെട്ടവരുടെ ദേഹം അഗ്നിയില്‍ ലയിക്കുമ്പോള്‍  വായുവില്‍ സുഗന്ധമേ പരക്കാവൂ അ...

സന്ധ്യ ദീപം -വിളക്കിന്റെ മഹത്വം

*സന്ധ്യ ദീപം -വിളക്കിന്റെ മഹത്വം* - നിലവിളക്കിന്‍റെ മഹത്വം ദിവസവും സന്ധ്യയ്ക്കു വീടുകളിൽ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടിൽ വെളിച്ചം കാണാൻ വേണ്ടി മാത്രമായിരുന്നില്ല ആ വിളക്കുവയ്ക്കൽ. നമ്മുടെ മനസ്സുകളിൽ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിർത്തേണമേ എന്ന പ്രാർഥനയുടെ പ്രതീകമാണു സന്ധ്യാദീപം. “ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ...” എന്നാണ് ആ പ്രാർഥന. അല്ലയോ സന്ധ്യാദീപമേ, എല്ലാ പാപങ്ങളെയും തീർത്ത് നല്ല വഴിയിൽ നയിക്കേണമേ എന്നാണ് അർത്ഥം.  നിലവിളക്കിന്‍റെ മഹത്വം ∙ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു. ∙ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. നിലവിളക്ക് തെളിക്കുന്ന ദിക്ക് ∙രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ∙ വൈകിട്ട് പടിഞ്ഞാറ് പടിഞ്ഞാറ് ദ...

നവധാഭക്തി

🔱🔥നവധാഭക്തി🔥🔱 🏮ॐ════卐★●°●ॐ●°★卐════ॐ🏮 【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】 ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തി ഒൻപത് തരത്തിലുണ്ട്. ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു. 1. ശ്രവണം 2. കീർത്തനം 3. സ്മരണം 4. പാദസേവനം 5. അർച്ചനം 6. വന്ദനം 7. ദാസ്യം 8. സഖ്യം 9. ആത്മനിവേദനം എന്നിവയാണവ. ശ്രവണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം. കീർത്തനം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്മരണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം. പാദസേവനം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്. അർച്ചനം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഈശ്വരാർച്ചന തന്നെയാണ് അർച്ചന. വന്ദനം 💢●●●●●●●●ॐ🔥🔱...

ക്ഷേത്രവാദ്യങ്ങൾ

⚜⚜⚜⚜⚜🔰⚜⚜⚜⚜⚜             *ക്ഷേത്രവാദ്യങ്ങൾ* ⚜⚜⚜⚜⚜🔰⚜⚜⚜⚜⚜ നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു. മിക്കവാറും ക്ഷേത്രങ്ങളിൽ അതിനോടൊപ്പം തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും. *അവ എന്തൊക്കെയാണ്...? എന്തിനാണ്...?* എന്ന കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം ആണ് ഈ പോസ്റ്റിലൂടെ നാം ചെയ്യാൻ പോവുന്നത്. സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ *ശംഖ്, ഇടയ്ക്ക, തിമില, ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ്, ചേങ്കില, മരപ്പാണി* എന്നിവയാണ് ഇവയിൽ തന്നെ *ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും* ഉണ്ട്. ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു. ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു *(വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ദേവവാദ്യം, അസുരവാദ്യം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്).* *ഇടയ്ക്ക, ശംഖ്, തിമില, മദ്ദളം, വീക്കൻചെണ്ട (ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം  ദേവവാദ്യങ്ങൾ ആണ്.* ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതിൽ *ചെണ്ടയാണ്‌ അസുരവാദ്യം.* *ക്ഷേതത്തിനകത്തു ഏറ്റവും അധികം* ഉപയോഗിക്കുന്നത് കണ്ടിട...