ഉച്ച പൂജ
ഉച്ച പൂജ [11.30am - 12.30pm]
ഉച്ച പൂജക്ക് വിപുലമായ ചടങ്ങുകളാണ്. നിവേദ്യമാണ് പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക് പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു ,പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത് തന്നെ ഒരു ശ്രേഷ്ഠബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും.നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ.ഈ സമയം പുറത്ത് ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണ് ഒരുക്കുന്നുത്. ശംഖ്ചക്രഗദാപത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു.ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക് മുന്‍പേ നട അടക്കും.*

Comments
Post a Comment