എന്തിനാണ് ഇലയിൽ ഭക്ഷണം കഴിക്കുന്നത്?
*എന്തിനാണ് ഇലയിൽ ഭക്ഷണം കഴിക്കുന്നത്?*
- സദ്യയ്ക്കും മറ്റുമൊക്കെ. ഇലയിലാണ് കേര ളീയർ പൊതുവെ ഭക്ഷണം കഴിക്കാറുള്ളത്. പക്ഷെ ഇത് എന്തിനാണെന്ന് ചോദിച്ചാൽ അത് ഒരു ചടങ്ങാണ്, അല്ലെങ്കിൽ ഈശ്വര പ്രീതി യ്ക്കാണ് എന്നൊക്കെ പറയുന്നവരുണ്ട്. സത്യ ത്തിൽ ഇതിന് ശാസ്ത്രീയമായൊരു സത്യമുണ്ട്. അതെന്തെന്ന് പരിശോധിക്കാം.
- ഒന്നാമതായി ഇലയിൽ ധാരാളം ഔഷധ - ഗുണമുണ്ട്. ചൂട് ചോറും കറികളുമൊക്കെ ഇലയിൽ വിളമ്പിക്കഴിക്കുമ്പോൾ ഇലയിലുള്ള - ഔഷധഗുണം കൂടി ഉള്ളിൽ ചെല്ലുന്നു. അത് - ശരീരത്തിന് വളരെ നല്ലതാണ്. കൂടാതെ ചോറും കറികളും യഥേഷ്ടം വിളമ്പുന്നതിനും - എല്ലാത്തിന്റെയും രുചി പ്രത്യേകം പ്രത്യേക മായി അറിയുന്നതിനും കഴിയുന്നു. ഇലയിൽ ഭക്ഷണം കഴിച്ചാൽ അത് കഴുകേണ്ട ചുമതലയില്ല. ഉപയോഗിച്ച് ഇല ഉടനെ കളയുകയാണ് താ ചെയ്യുന്നത്. തന്മൂലം ജോലി ഭാരവും കുറയുന്നു.
*ഭക്ഷണം എങ്ങനെ കഴിക്കണം?*
ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ, ശരീരത്തെ താങ്ങിനിര്‍ ത്തുന്ന, ഒഴിച്ചുകൂടാനാവാത്ത, നാലു തൂണുകളായാണ് ആയുര്‍വേദാചാര്യന്മാ ര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ വേണ്ടപോലെയിരുന്നാല്‍ (ഇവയുടെ സംയഗ്‌യോഗത്തി ല്‍) ശരീരത്തിന്റെ സ്വഭാവികാവസ്ഥയായ ആരോഗ്യം-സ്വാസ്ഥ്യം-അനുഭവപ്പെടുന്നു. അല്ലെങ്കില്‍ രോഗം അനുഭവപ്പെടുന്നു. ഈ നാലു തൂണുകളില്‍ പ്രഥമ പരിഗണന ആഹാരത്തിനു തന്നെ.
ശരീരത്തിന്റെ ബലത്തിനും പുഷ്ടിക്കും വേണ്ടിയാണ് ആഹാരം കഴിക്കുന്നത്. സാധനങ്ങളുടെ സ്വഭാവത്തെയും കഴിക്കുന്ന സ മ്പ്രദായത്തെയും മാത്രമല്ല അഗ്നിദീപ്തിയെക്കൂടി ആശ്രയിച്ചാണ് ആഹാരത്തിന്റെ പ്ര യോജനമിരിക്കുന്നത്. ആഹാരം നല്ലവണ്ണം പ ചിക്കപ്പെട്ട് സാരവും കിട്ടവും (വേണ്ടതും വേണ്ടാത്തതും) വേര്‍തിരിഞ്ഞ്, സാരം വീണ്ടും അനേകവിധമായ പാകങ്ങള്‍ കഴിഞ്ഞാണ് ദേഹത്തിനു പുഷ്ടിയും ബലവുമുണ്ടാക്കുന്നത്. പരിണാമത്തിനാവശ്യമുള്ള പാകം കൊ ണ്ടു സാരം വേര്‍തിരിയുമ്പോള്‍ അവശേഷിക്കുന്ന നാനാരൂപമായ മലവും അതതു സന്ദര്‍ഭത്തില്‍ വിസര്‍ജിക്കപ്പെടുന്നു.
എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം, എത്ര പ്രാവശ്യം കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ അഞ്ചു സംഗതികളാണ് ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കുന്നത് മതിയാവുന്നതാവണം ആഹാരം. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സ്വസ്ഥതയും ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മാവിനു തൃപ്തിയായി എന്ന തോന്നലുമുണ്ടാക്കണം. ശരീരവും ഇന്ദ്രിയങ്ങളും മനസ്സുമെ ല്ലാം ആയുര്‍വേദപ്രകാരം ഭൗതികങ്ങളാകയാല്‍ ഭൗതികങ്ങളായ ആഹാരംകൊണ്ടു പു ഷ്ടിപ്പെടുകയും ബലപ്പെടുകയും ചെയ്യുന്നു.
*എന്തു കഴിക്കണം?*
ആഹാരം പ്രകൃത്യാ ആറുരസമുള്ളതും മധുരരസമേറിയതുമാകണമെന്ന് (ഷഡ്രസം മധുരപ്രായം) ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ മധുരമെന്നതുകൊണ്ട് ശര്‍ക്കരയും പഞ്ചസാരയും മറ്റുമല്ല ഉദ്ദേശിക്കുന്നത്. ആഹാരം മധുരപ്രായമായിരിക്കണമെന്ന് പറഞ്ഞിരിക്കുന്നത് ആഹാരത്തില്‍ ധാന്യത്തി ന്റെ അംശം കൂടണമെന്ന അര്‍ഥത്തിലാണ്.
നല്ല അഗ്നിദീപ്തിയുള്ളവര്‍ക്കേ ധാന്യം നല്ലതുപോലെ ദഹിക്കുകയുള്ളു. അതിനു ഏറ്റവും സഹായിക്കുക ഉചിതമായ വ്യായാമമാ ണ്. ശരീരംകൊണ്ടു വേണ്ടത്ര അധ്വാനിക്കാത്തവര്‍, ധാന്യത്തിന്റെ അംശം മിതമാക്കുക തന്നെ വേണം. ഉപ്പും മുളകും പുളിയുമെല്ലാം മിക്കവാറും അഗ്നിദീപ്തിയെ സഹായിക്കുന്നു. പ്രകടമായി ചവര്‍പ്പുള്ളത് ആഹാരത്തില്‍ അധികം ഉപയോഗിക്കാറില്ല. കയ്പ്പുള്ളവയും കുറവാണ്. അല്‍പസ്വല്‍പം ചവര്‍പ്പും കയ്പുമുള്ളവ മറ്റു രസങ്ങളുടെ ചേര്‍ച്ചകൊണ്ടു കഴിക്കാറാവുന്നു.
ആഹാരത്തില്‍ ഒരു രസവും നാക്കിനു വിഷമമുണ്ടാക്കത്തക്കവിധം അധികമാകാന്‍ പാടില്ല. പച്ചയ്ക്ക് സുഖമായി കഴിക്കാവുന്നവ പച്ചയ്ക്കുതന്നെ കഴിക്കാം. കറികള്‍ പാകം ചെയ്യുമ്പോള്‍ ഉപ്പും മുളകും പുളിയും പ്രത്യേകിച്ചു ചേര്‍ക്കാറുണ്ടെങ്കിലും ആകെയുള്ള സ്വാദാണ് നോക്കേണ്ടത്. അതതു ദേശത്തും അതതു കാലത്തും ചു റ്റുപാടുമുണ്ടാകുന്നുവയും കൃഷിചെയ്തുണ്ടാക്കാവുന്നവയുമായ വസ്തുക്കളാണ് ആ ഹാരത്തിനും ഔഷധത്തിനുമുപയോഗിക്കേണ്ടത്. മണത്തിനും രുചിക്കും വേണ്ടി പലതും ചേര്‍ത്തു പചിക്കുന്നതുകൊണ്ടു ഗുണം കുറയുക മാത്രമല്ല, മാറുകയും ചെയ്യും. എണ്ണയില്‍ വറുത്തതും മറ്റും അധികം കഴിക്കരുത്. അതു ദഹനത്തെ ബാധിക്കും. സ്വാദു വര്‍ധിപ്പിക്കുന്ന ഉപ്പിലിട്ടതും മറ്റും അധികമായി ഉപയോഗിക്കുന്നതും, ആഹാരത്തിന്റെ അളവ് വര്‍ധിക്കുന്നതിനു കാരണമാകും.
ഇഞ്ചി, ചുമന്നുള്ളി, കറിവേപ്പില, നാളികേരം ഇവ ചേര്‍ത്തരയ്ക്കുന്ന (സ്വാദിനു അല്‍പ്പം ഉപ്പും പുളിയും ചേര്‍ക്കാം) ചമ്മന്തി രുചിയുണ്ടാക്കുന്നതും അഗ്നിയെ ദീപ്തമാക്കുന്നതും ദോഷമില്ലാത്തതുമാണ്. ഓരോ ദിവസവും എല്ലാത്തരം കറിയിനങ്ങളും വേണമെന്നില്ല. ഓരോ ദിവസവും അനേകം വിഭവങ്ങളുമാവശ്യമില്ല. സൗകര്യംപോലെ മാറ്റിമാ റ്റി, പച്ചക്കറികളും ഇലക്കറികളും മറ്റും ഉപയോഗിച്ച് രണ്ടോ മൂന്നോ വിഭവങ്ങള്‍ മാത്രമുണ്ടാവുകയാണ് നല്ലത്. ഇങ്ങനെ സമീകൃതാഹാരത്തിന്റെ പ്രയോജനം നേടാന്‍ കഴിയുന്നതാണ്. ഭക്ഷണത്തിന്റെ ആരംഭത്തില്‍ ലേശം നെയ്യു കൂട്ടുന്നതും അവസാനത്തില്‍ മോരു കൂട്ടുന്നതും നല്ലതാണ്. നിത്യം തൈരു കഴിക്കുന്നതും നന്നല്ല. കറിക്കു വറുത്തിടാം. എന്നാല്‍ എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും മറ്റും നിത്യം അധി കം കഴിക്കുന്നതു നന്നല്ല.
*എപ്പോള്‍ കഴിക്കണം?*
എപ്പോള്‍ ഭക്ഷണം കഴിക്കണം എന്നതിനു വിശപ്പു തോന്നിയിട്ടു കഴിക്കണമെന്ന് ഒറ്റ വാക്യത്തില്‍ ഉത്തരം പറയാവുന്നതാണ്. ശരീരത്തിനു വീണ്ടും ആഹാരത്തിന്റെ ആവശ്യമായിത്തുടങ്ങി, മുമ്പുകഴിച്ച ആഹാരം ദഹിച്ചിരിക്കുന്നു, വീണ്ടും ആഹാരം സ്വീകരിക്കുന്നതിനു പചനയന്ത്രം സന്നദ്ധമായിരിക്കുന്നു എന്നു സുചിപ്പിക്കുന്നതാണ് വിശപ്പ്. ഏറെക്കുറെ കൃത്യമായ സമയത്തു ആഹാരംകഴിച്ചു ശീലിച്ചാല്‍ ഏറെക്കുറെ കൃത്യമായ സമയത്തുതന്നെ വിശപ്പുണ്ടാകും. അധികമോ ഗുരുത്വമേറിയതോ ആയ ആഹാരം കഴിക്കുകകൊണ്ടോ അസമയത്തു ആഹാരം കഴിക്കേണ്ടതായി വരുകകൊണ്ടോ പതിവുസമയത്തു വിശപ്പു തോന്നിയില്ലെങ്കില്‍ വിശപ്പുതോന്നുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയല്ല നല്ലത്. ദ്രവപ്രായമായ എന്തെങ്കിലും ലഘുവായിക്കഴിച്ചു അടുത്ത ആഹാരകാലത്തു വിശപ്പുണ്ടാകുമ്പോള്‍ പതിവുപോലെയുള്ള ആഹാരം കഴിക്കുകയാണു വേണ്ടത്.
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും, വിശക്കുമ്പോള്‍ ഊണു കഴിക്കുകയും ചെയ്യുക എന്നശീലം അഗ്നിദീപ്തിയെ നിലനിര്‍ത്തി ആഹാരം വേണ്ടവിധം പ്രയോജനപ്പെടുന്നതിനു സഹായിക്കുന്നു. കൃത്യം ഇത്ര മണിക്കു ആഹാരം കഴിക്കണമെന്നു പൊതുവായൊരു നിയമം എല്ലാവര്‍ക്കും ബാധകമായി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. തൊഴിലിന്റെയും മറ്റും വ്യത്യാസം കൊണ്ടും മറ്റുകാരണങ്ങള്‍ കൊണ്ടും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുകയില്ല സൗകര്യം. അതുകൊണ്ടു അവനവനു സൗകര്യപ്പെടുന്ന സമയത്തു വിശപ്പുണ്ടാകത്തക്കവിധം ആഹാരം കഴിച്ചു ശീലിക്കുകയാണു പ്രായോഗികം.
സുഖമോ ദുഃഖമോ പരിഭ്രമമോ ഉല്‍ക്കണുയോ ഭയമോ മറ്റോ കൊണ്ടു മനസ്സു അസ്വസ്ഥമായിരിക്കുമ്പോള്‍ വിശപ്പു വേണ്ടവി ധം തോന്നുകയില്ല. തോന്നിയാല്‍തന്നെ വേണ്ടവിധം ആഹാരം കഴിക്കുവാന്‍ കഴിയുകയില്ല. കഴിക്കുന്നതുതന്നെ വേണ്ടവിധം ദഹിക്കുകയുമില്ല. കുറഞ്ഞൊന്നാശ്വസിച്ചു മനസ്സു സ്വസ്ഥമായതിനു ശേഷമേ ആഹാരം കഴിക്കാനിരിക്കാവൂ.
*എങ്ങനെ കഴിക്കണം?*
അന്നനാളത്തിന്റെ ആരംഭമായ വായ മുതല്‍ പചനക്രിയകള്‍ ആരംഭിക്കുന്നു. മറ്റൊന്നും പ്രത്യേകിച്ചാലോചിക്കാതെ, മറ്റുള്ളവരുമായി സംസാരിക്കാതെ, കോലാഹലം കൂട്ടാതെ, മൗനമായി വേണം ആഹാരം കഴിക്കുവാന്‍. നല്ലവണ്ണം ചവച്ചു ഭക്ഷിക്കുന്നതുകൊണ്ട് ഉമിനീര്‍ ധാരാളമായി ഉണ്ടായിവരുകയും ഭക്ഷണത്തോടു കലര്‍ന്നു ഇറങ്ങിപ്പോവുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണത്തിനിടയ്ക്കു വെള്ളം കുടിക്കണമെന്ന തോന്നല്‍ സാമാന്യമായി ഉണ്ടാകുന്നില്ല. എരിവും പുളിയും ഉപ്പും അധികമായുണ്ടെങ്കില്‍ ഭക്ഷണത്തിനിടയ്ക്കു ധാരാളം വെള്ളം കുടിക്കുവാന്‍ തോന്നും. സദ്യക്കും മറ്റും നെയ്യുകൂട്ടി, കൂട്ടാന്‍ കൂട്ടി, രസം കൂട്ടി, മോരു കൂട്ടി എന്നിങ്ങനെ ഭക്ഷണത്തിനു പല ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ.
ഓരോ ഘട്ടത്തിനു ശേഷവും വായയ്ക്കു വെടിപ്പു വരുത്തുന്നതിനു വെള്ളം കുടിക്കണമെന്ന തോന്നലുണ്ടാകാം. അപ്പോള്‍ ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ഒന്നോ രണ്ടോ ഇറക്കു കുടിക്കുന്നതു നന്നാകും. ഇങ്ങനെയുള്ള ചുക്കുവെള്ളം, ഭക്ഷണത്തിന്റെ നടുവിലോ ഒടുവിലോ മാത്രം കുടിക്കുന്നതു നല്ലതാണ്. അതു ഭക്ഷണത്തിന്റെ ആസ്വാദ്യതയെയും ദഹനത്തിനുള്ള ശക്തിയെയും വര്‍ദ്ധിപ്പിക്കും. വായുവിന്റെയും മലത്തിന്റെയും തടസ്സം ഒഴിവാക്കുകയും ചെയ്യും. മല്ലിയോ കണ്ടകാരിയോ ചതച്ചിട്ടു തിളപ്പിച്ച വെള്ളമായാലും മതി. വളരെ തണുത്ത വെള്ളം കുടിക്കുന്നതും വളരെ തണുത്ത ഭക്ഷണം കഴിക്കുന്നതും അഗ്നിമാന്ദ്യം കൊണ്ടു ദഹനക്കേടുണ്ടാക്കിയേക്കാം.
*എത്ര കഴിക്കണം*
എത്ര ആഹാരം കഴിക്കണമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. വിശപ്പു മാറി സുഖമായി എന്ന തോന്നലുണ്ടാവുക, എന്നാല്‍ ഗുരുത്വം അനുഭവപ്പെടാതിരിക്കുക, അടുത്ത ഭക്ഷണസമയത്തേക്കു ദഹനം കഴിഞ്ഞു വിശക്കാന്‍ പാകത്തിലാവുക എന്നു സാമാന്യമായി ആഹാരത്തിന്റെ അളവു പറയാം. വയറു വല്ലാതെ നിറഞ്ഞ്, ഭാരം തോന്നി, ഒന്നു കിടക്കണമെന്ന തോന്നലുണ്ടാകത്തക്കവണ്ണം ഭക്ഷണം കഴിക്കരുത്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഗുരുവായ ഭക്ഷണം അരവയറ് കഴിക്കാം. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ഭക്ഷണം തന്നെ, തികച്ചും നിറച്ചു കഴിക്കരുത്. വേണമെങ്കില്‍ അല്‍പ്പം കൂടി കഴിക്കാം എന്ന തോന്നലോടെ വേണം നിറുത്തുവാന്‍.
അരവയര്‍ ഖരപദാര്‍ത്ഥം, കാല്‍വയര്‍ ദ്രവപദാര്‍ത്ഥം, ബാക്കി കാല്‍വയര്‍ വായുവിന്റെ സഞ്ചാരത്തിനു ഒഴിച്ചിടണം എന്നു സാമാന്യമായി നിയമം പറയാറുണ്ട്. ഉപ്പും മുളകും പുളിയുമാകുന്ന രസങ്ങള്‍ ഏറിയാല്‍ അതിഭക്ഷണത്തില്‍ താല്‍പര്യമേറും. നല്ലവണ്ണം ചവച്ചരച്ചു കഴിക്കുന്നതുകൊണ്ടു അധികം കഴിക്കാതെ തൃപ്തിയാവുകയും ചെയ്യും. ഒരിക്കലും ഒപ്പമുണ്ണാനിരിക്കുന്നവരെ വേണമെങ്കില്‍ ആവാമെന്നല്ലാതെ, കുറച്ചുകൂടി കഴിക്കൂ എന്നു നിര്‍ബന്ധിക്കരുത്. എന്തൊക്കെയാണു വിഭവങ്ങള്‍ എന്നു ഭ ക്ഷണം തുടങ്ങുന്നതിനു മുമ്പുതന്നെ അറിഞ്ഞും അറിയിച്ചുമിരിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍, ഏറെക്കുറെ തൃപ്തി വന്നതിനുശേഷം വിശിഷ്ടമായ എന്തെങ്കിലും പദാര്‍ ത്ഥം വിളമ്പുന്നതും കഴിക്കുന്നതും ഭക്ഷണം അധികമാകുന്നതിന് കാരണമാകും. ഹിതമായും മിതമായും ഭക്ഷണംകഴിച്ചു ശീലിക്കുന്നവനു സ്വാഭാവികമായി അതിഭക്ഷണത്തിന്റെ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഹിതമായ ഭക്ഷ ണം തന്നെ മിതമായിരിക്കാന്‍ ശ്രദ്ധിക്കണം.
ഇപ്രകാരം ഹിതവും മിതവുമായി ഭക്ഷണം കഴിക്കുന്നത്, തികച്ചും ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍ രണ്ടുപ്രാവശ്യമേ വേണ്ടൂ. രണ്ടുപ്രാവശ്യമേ വേണ്ടവിധമുള്ള വിശപ്പുണ്ടാകുകയുള്ളു. എന്നാല്‍ മൂന്നുനേരം ആഹാരം കഴിക്കുക എന്നതായിട്ടുണ്ട് ഇക്കാലത്തെ രീതി. മനസ്സിരുത്തിയാല്‍ ആ സമ്പ്രദായവും ഉപദ്രവകരമാകാതെ ശ്രദ്ധിക്കാം. ഹിതവും മിതവുമായി രണ്ടു നേരം കഴിക്കുന്നേടത്തോളം അളവേ മൂന്നു നേരവും കൂടി ആകാവൂ. ഉച്ചയ്ക്കു സ്വാഭാവികമായ അളവില്‍ ഭക്ഷണം കഴിക്കുക. വൈകുന്നേരത്തെ ഭക്ഷണത്തിന്റെ അളവില്‍ ഏറെക്കുറെ നാലിലൊന്നോ മൂന്നിലൊന്നോ വരുന്നത്ര കാലത്തു പ്രാതല്‍ കഴിക്കുക. അത്താഴം മുക്കാല്‍ ഭാഗമോ മൂന്നില്‍ രണ്ടു ഭാഗമോ വരത്തക്കവണ്ണം ക്ലിപ് തപ്പെടുത്തുക.
*കാരിക്കോട്ടമ്മ -10-02-20*
Comments
Post a Comment