തീർത്ഥം എന്താണ് എന്തിന് സേവിക്കണം ?
തീർത്ഥം എന്താണ് എന്തിന് സേവിക്കണം ?
ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിക്ഷേകം ചെയ്തെടുക്കുന്ന ജലമാണ് തീർത്ഥം. വിശ്വാസത്തിൻറെയും ശാസ്ത്രത്തിൻറെയും രണ്ടു ഗുണങ്ങളാണ് തീർത്ഥസേവയിൽ നിന്നും ലഭിക്കുന്നത്. ദേവബിംബ സ്പർശം കൊണ്ടും മന്ത്രധ്വനികൾ കൊണ്ടുമുളള പരിശുദ്ധിയാണ് ഒരു ഗുണം.. തുളസി തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്നും കിട്ടുന്ന മാഹാത്മ്യവുമാണ് മറ്റൊരു ഗുണം.
തീർത്ഥം സേവിക്കുന്നതിന് പ്രത്യേക വിധിയുണ്ട്. വലതു കൈയിലെ വിരലുകൾ മടക്കിയാൽ ഉണ്ടാകുന്നു കൈക്കുമ്പിളിൽ തീർത്ഥം വാങ്ങി, കൈയിൽ പ്രകടമായി കാണുന്ന ചന്ദ്രമണ്ഡലത്തിൻറെയും ശുക്രമണ്ഡലത്തിൻറെയും ഇടയ്ക്കുള്ള ഇടുക്കിലൂടെ, കൈകളുയർത്തി നാവോ ചുണ്ടുകളോ സ്പർശിക്കാതെ (ചുണ്ടുകൾ വായ്ക്കുളളിലേക്ക് മടക്കി ) വേണം തീർത്ഥം സേവിക്കാൻ. കൈയിൽ ബാക്കിയുള്ള തീർത്ഥം തലയിലും ശരീരത്തിലും കുടയുക. ഒരു തുളളി പോലും താഴെ വീഴാതെ ശ്രദ്ധിക്കണം. തീർത്ഥങ്ങളിൽ ചേർക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞൾ എന്നിവയുടെ ഓഷധഗുണങ്ങൾ പ്രധാനമായും രക്തചംക്രമണത്തെ വർദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കും . ഇത് പാശ്ചാത്യ ഗവേഷകരുടെ കണ്ടുപിടിത്തമാണ്.
_____________
🙏🏻🙏🏻🙏🏻
Comments
Post a Comment