Posts

Showing posts from July, 2025

ക്ഷേത്രവും ക്ഷേത്രജ്ഞനും

🌹 സത്യം കണ്ട ഋഷിമാർ നിലനിൽപ്പിനെ ക്ഷേത്രമെന്നും ക്ഷേത്രജ്ഞനെന്നും രണ്ടായി വേർതിരിച്ചു പണ്ടേ തന്നെ വേണ്ടപോലെ വിവരിച്ചിട്ടുണ്ട്🌹 വേദ മന്ത്രങ്ങളാണാദ്യമായി ഇക്കാര്യം നിർവഹിച്ചത്🌹 വേദാന്തഭാഗങ്ങളായ ഉപനാഷത്തുക്കളാണിക്കാരുത്തിൽ പ്രാമുഖ്യമർഹിക്കുന്ന വേദഭാഗങ്ങൾ🌹 വിശ്വാമിത്രൻ, കണ്വൻ, വസിഷ്ഠൻ, യാജ്ഞവൽക്യൻ, ഉദ്ദാലകൻ തുടങ്ങിയ ഋഷിമാരാണ് വേദ മന്ത്രങ്ങളുടെ പ്രണേതാക്കൾ🌹 ഗായത്രി, മധു, അനുഷ്ടുപ്പ്, ത്രിഷ്ടുപ്പ് തുടങ്ങിയ ഛന്ദസ്സുകളിൽ രചിക്കപ്പെട്ടവയാണു വേദമന്ത്രങ്ങൾ🌹 അതുകൊണ്ട് മന്ത്രങ്ങളെ ഛന്ദസ്സുകൾ എന്നു തന്നെ വിളിച്ചു പോരുന്നു🌹 'ഛന്ദഃ' ശബ്ദം വേദപര്യായമായും ഉപയോഗിക്കാറുണ്ട്🌹 വിവിധങ്ങളായ വേദ വേദാന്തഭാഗങ്ങളെല്ലാം ക്രമപ്പെടുത്തി യുക്തിയുക്തമാംവണ്ണം അൽപ്പപദങ്ങളായ സൂത്രവാക്യങ്ങൾ കൊണ്ടു തത്വ നിർണയുംചെയ്തിട്ടുള്ള ഗ്രന്ഥമാണു ബ്രഹ്മസൂത്രം🌹 വ്യാസഭഗവാൻ രചിച്ചിട്ടുള്ള ബ്രഹ്മസൂത്രമാണിന്നു പ്രസിദ്ധമായി അറിയുന്നത്🌹'അഥാതോ ബ്രഹ്മ ജിജ്ഞാസാ' ഇനി അതുകൊണ്ടു ബ്രഹുത്തെ തിരയാം; 'ജന്മാദ്യസ്യ യത:' ഈ ജഗത്തിൻ്റെ സൃഷ്ടിസ്ഥിതി പ്രളയങ്ങൾ ഏതിൽ സംഭവിക്കുന്നുവോ അതാണു ബ്രഹ്മം' എന്നിങ്ങനെ പോകുന്നവയാണു ബ...

വാവുബലി

🌺🌺🌺🌺🌺 വാവുബലി 🌺🌺🌺🌺🌺🌺 പാരമ്പര്യത്തിന്റെ ഊർജ്ജം അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള അനുഷ്ഠാനമാണ് പിതൃബലിക്രിയകൾ 🌺🌺🌺🌺🌺 അച്ഛനമ്മമാരോടും അതിനുമുമ്പുള്ള തലമുറകളോടും നമ്മുടെ കടമയെപ്പറ്റി ബോധവാന്മാരാക്കാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ പിതൃക്രിയകൾ ആചരിക്കുന്നത് 🌺🌺🌺🌺🌺🌺 ഒരു വ്യക്തിയുടെ പുരോഗതിയുടെ അടിസ്ഥാനചൈതന്യം തൻറെ പരമ്പരയിലൂടെ ലഭിച്ചതാണ്. ഇതിനെ ശ്രദ്ധാപൂർവ്വം സ്മരിക്കുന്ന ചടങ്ങാണ് ശ്രാദ്ധം 🌺🌺🌺🌺🌺🌺 "സ്വ സ്വാതന്ത്രം വികാസായ " എൻറെ സ്വാതന്ത്ര്യം വികസിക്കുന്നതിനാണ് ബലി ഇടുന്നത്. ഗൃഹ്യസൂത്രം) മരിച്ചവർക്ക് വേണ്ടിയല്ല ബലി ഇടുന്നത് നമ്മുടെ ജാതകങ്ങളിൽ മറ്റ് എന്തെല്ലാം യോഗങ്ങളും ഈശ്വരാധീനവും പരദേവതാപ്രീതിയും ഉണ്ടായാലും വിദ്ര ശാപം സംഭവിച്ചാൽ ജീവിതത്തിൽ ഒരു ഗുണവും നമുക്ക് അനുഭവിക്കാൻ ആകാതെ വരും അതിനുള്ള പരിഹാരമാണ് സ്രാദ്ധം 🪷🪷🪷🪷🪷🪷 നിഗ്രഹ അനുഗ്രഹ ശക്തിയുള്ളവരാണ് പിതൃക്കൾ ശരിയായ ആചാരാനുഷ്ഠാനങ്ങൾ നടത്തിയിട്ടുള്ളവരുടെ ആത്മചൈതന്യത്തിന് അത്ഭുതകരമായ അനുഗ്രഹങ്ങൾ നൽകാൻ സാധിക്കും ഈ ആത്മാക്കളെ പ്രീതിപ്പെടുത്തിയാൽ അനുഗ്രഹവും അപ്രീതി ഉണ്ടായാൽ ശാപദോഷ ദുരിതവും ലഭിക്കും 🪷🪷🪷🪷...

നാന്ദീമുഖ ശ്രാദ്ധം

*നാന്ദീമുഖ ശ്രാദ്ധം*  മൂന്ന് തരത്തിലുള്ള ഋണങ്ങൾ (കടം)പേറിയാണത്രേ ഓരോ മനുഷ്യരും ജന്മമെടുക്കുന്നത്. ദേവ ഋണം, ഋഷി ഋണം, പിതൃ ഋണം എന്നിവയാണവ. ഈ മൂന്നു കടങ്ങളും വീട്ടുന്ന ഘട്ടത്തിൽ മാത്രമാണത്രെ ഒരു പുരുഷായുസ് സാർത്ഥകമാകുന്നത്. മോക്ഷമാർഗ്ഗത്തിലേക്ക് യോഗ്യത നേടുന്നതിന് ഒഴിച്ച് കൂടാനാകാത്തതാണ് ഈ മൂന്ന് കടങ്ങളുടെയും പൂർത്തീകരണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് പിതൃക്കളുമായി ബന്ധപ്പെട്ട ഋണം. കാരണം നമ്മളുടെ എല്ലാത്തിൻ്റേയും അടിസ്ഥാനം എന്നത് പോലും പിതൃക്കളാണ്. അച്ഛൻ്റെ പ്രാണനും, ഗർഭത്തിലിരിക്കെ അമ്മ കഴിച്ച അന്നവുമാണ് നമ്മളെ നമ്മളാക്കുന്നത്. ഇതേ ബന്ധം നമ്മുടെ മാതാപിതാക്കൾക്ക് അവരുടെ മാതാപിതാക്കളോടുണ്ട്. അവർക്ക് അവർക്ക് മുകളിലെ തലമുറയോട്. അവിടം കൊണ്ടു അവസാനിക്കാതെ തലമുറകൾ പിറകിലേക്ക് പോകുന്ന ഒരു പരമ്പരയാണിത്. ദീർഘമായ ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് നമ്മൾ. തലമുറകൾ കൈമാറി വരുന്ന ഒരു ജനിതക ഘടനയുടെ ചങ്ങലയാണത്. അതാണ് പാരമ്പര്യം എന്ന് പറയുന്നത്. അത് തന്നെയാണ് പൈതൃകവും. പൈതൃകമായിക്കിട്ടിയ നമ്മുടെ സകലതിനും പിതൃക്കളാണ് കാരണക്കാർ. നമ്മുടെ ഈ ശരീരത്തിന് പോലും നമ്മൾ നമ്മുടെ പിതൃക്കളോ...