വാവുബലി

🌺🌺🌺🌺🌺
വാവുബലി
🌺🌺🌺🌺🌺🌺
പാരമ്പര്യത്തിന്റെ ഊർജ്ജം അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള അനുഷ്ഠാനമാണ് പിതൃബലിക്രിയകൾ
🌺🌺🌺🌺🌺
അച്ഛനമ്മമാരോടും അതിനുമുമ്പുള്ള തലമുറകളോടും നമ്മുടെ കടമയെപ്പറ്റി ബോധവാന്മാരാക്കാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ പിതൃക്രിയകൾ ആചരിക്കുന്നത്
🌺🌺🌺🌺🌺🌺
ഒരു വ്യക്തിയുടെ പുരോഗതിയുടെ അടിസ്ഥാനചൈതന്യം തൻറെ പരമ്പരയിലൂടെ ലഭിച്ചതാണ്.
ഇതിനെ ശ്രദ്ധാപൂർവ്വം സ്മരിക്കുന്ന ചടങ്ങാണ് ശ്രാദ്ധം
🌺🌺🌺🌺🌺🌺

"സ്വ സ്വാതന്ത്രം വികാസായ "

എൻറെ സ്വാതന്ത്ര്യം വികസിക്കുന്നതിനാണ് ബലി ഇടുന്നത്. ഗൃഹ്യസൂത്രം)

മരിച്ചവർക്ക് വേണ്ടിയല്ല ബലി ഇടുന്നത്
നമ്മുടെ ജാതകങ്ങളിൽ മറ്റ് എന്തെല്ലാം യോഗങ്ങളും ഈശ്വരാധീനവും പരദേവതാപ്രീതിയും ഉണ്ടായാലും വിദ്ര ശാപം സംഭവിച്ചാൽ ജീവിതത്തിൽ ഒരു ഗുണവും നമുക്ക് അനുഭവിക്കാൻ ആകാതെ വരും
അതിനുള്ള പരിഹാരമാണ് സ്രാദ്ധം
🪷🪷🪷🪷🪷🪷
നിഗ്രഹ അനുഗ്രഹ ശക്തിയുള്ളവരാണ് പിതൃക്കൾ
ശരിയായ ആചാരാനുഷ്ഠാനങ്ങൾ നടത്തിയിട്ടുള്ളവരുടെ ആത്മചൈതന്യത്തിന് അത്ഭുതകരമായ അനുഗ്രഹങ്ങൾ നൽകാൻ സാധിക്കും
ഈ ആത്മാക്കളെ പ്രീതിപ്പെടുത്തിയാൽ അനുഗ്രഹവും
അപ്രീതി ഉണ്ടായാൽ ശാപദോഷ ദുരിതവും ലഭിക്കും
🪷🪷🪷🪷🪷🪷
അതുപോലെ ക്ലേശിച്ചു നരകിച്ച്മരിച്ചവരുടെ ആത്മാവ് വേണ്ടപ്പെട്ടവർക്ക് ധാരാളം ദുരിതങ്ങളും ക്ലേശങ്ങളും നൽകിക്കൊണ്ടിരിക്കും
🪷🪷🪷🪷🪷🪷
ജീവിച്ചിരിക്കുന്ന സമയത്ത് ചെയ്ത പാപ ദുരിതങ്ങൾ മൂലം ആത്മാവ് ക്ലേശിക്കുന്നു എന്നും മോക്ഷം കിട്ടാതെ വലയൊന്നും എന്നുമാണ് സങ്കല്പം
ദുഃഖിതനായ ആത്മചൈതന്യ തന്നെ ശരീരം ഇല്ലാതെ കർമ്മം ചെയ്യാനോ പാപശാന്തി വരുത്താനോ സാധിക്കില്ല
ഇത് ചെയ്യാത്തതിനാൽ ആത്മാവിൻറെ ദുഃഖം വേണ്ടപ്പെട്ടവർക്ക് പലവിധ ദുരിതങ്ങൾ സമ്മാനിക്കുന്നു
ഇത്തരം ദോഷങ്ങൾ ഏൽക്കാതിരിക്കാൻ പാപ ദുരിത ശാന്തിക്ക് നിർബന്ധമായും ബലികർമ്മങ്ങൾ ചെയ്യണം
🪷🪷🪷🪷🪷🪷🪷
പിതൃ പ്രീതിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പരിഹാരം ബലിയിടുക എന്നതാണ്.
🪷🪷🪷🪷🪷🪷

ജീവിച്ചിരിക്കുന്ന ഒരാൾക്ക് ഭക്ഷണവും വായുവും എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെ ആത്മചൈതന്യ തന്നെ ഏറ്റവും ഗുണകരമാണ് ബലിയും വ്രത ആചാരങ്ങളും
🪷🪷🪷🪷🪷🪷
വിഷ്ണുവിന് ഏകാദശി
ശിവന് പ്രദോഷം
തിങ്കളാഴ്ച
നാഗർക്ക് ആയില്യം
ഗണേശന് ചതുർത്ഥി
സുബ്രഹ്മണ്യന് ഷഷ്ഠി
അയ്യപ്പന് ശനിയാഴ്ച
എന്നതുപോലെ പിതൃക്കൾക്ക് ഏറ്റവും പ്രിയങ്കരമാണ് കറുത്തവാവ്
🪷🪷🪷🪷🪷
വാവുബലി ഒരു വ്യക്തിക്ക് വേണ്ടിയുള്ളതല്ല
അറിയാവുന്നതും അറിയാത്തതുമായ സമസ്ത പിതൃകളെയും സങ്കൽപ്പിച്ചു കൊണ്ടാണ് കർക്കിടക വാവുബലി ഇടുന്നത്
🪷🪷🪷🪷🪷🪷
ഏതൊരാൾക്കും ഈ ബലിയിടാം
സമസ്ത പിതൃക്കളും ഈ ദിനം ബലി സ്വീകരിക്കുന്നു എന്നാണ് സങ്കല്പം
🪷🪷🪷🪷🪷
പിതൃക്കൾ പ്രസന്നരായ ദൈവങ്ങൾ പ്രസാദിക്കുകയുള്ളൂ
🪷🪷🪷🪷🪷🪷
ഒരു വ്യക്തിക്ക് രണ്ട് ശരീരം ഉണ്ട്
പഞ്ചമയ ഘോഷത്താൽ നിർമ്മിതമായ ഭൗതിക ശരീരം
രണ്ടാമത്തേത് ആത്മീയ ശരീരം അത് അനശ്വരമാണ്
ശരീരത്തെ ആത്മാവ് ത്യജിക്കുന്നതിന് മരണം എന്നു പറയുന്നു
🪷🪷🪷🪷🪷🪷
പിതൃ ദോഷങ്ങൾ ഉണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
🪷🪷🪷🪷🪷
സന്താനങ്ങൾ ഇല്ലാതെ വരുക അല്ലെങ്കിൽ സന്താനങ്ങളിൽ നിന്നും ദുഃഖം ഉണ്ടാകുക
🪷🪷🪷🪷🪷🪷
കുടുംബത്തിൽ മാറിമാറി അസുഖങ്ങൾ വരുക
കുടുംബ കലഹം ഉണ്ടാവുക
🪷🪷🪷🪷🪷🪷
എല്ലാം ഉണ്ടായിട്ടും മനശാന്തി നഷ്ടപ്പെടുക
വിവാഹ പ്രായമായവർക്ക് എത്ര ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുക
🪷🪷🪷🪷🪷🪷
ധനം എത്ര നേടിയാലും മിച്ചം വരാതെ ചെലവായി കൊണ്ടിരിക്കുക
🪷🪷🪷🪷🪷🪷
കോടതി വ്യവഹാരങ്ങൾ നീണ്ടു പോകുക
🪷🪷🪷🪷🪷🪷🪷

തനിച്ചു ഉറങ്ങാൻ ഭയം തോന്നുക
മരിച്ചുപോയ വരെ സ്വപ്നത്തിൽ കാണുക
🪷🪷🪷🪷🪷🪷🪷
നിരന്തരം ഉറക്കക്കുറവ് ഉണ്ടാകുക
ഈശ്വര്യ അനുഷ്ഠാനങ്ങളിൽ നിന്നും ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുക
🪷🪷🪷🪷🪷
കുടുംബത്തിൽ അകാലമരണങ്ങൾ സംഭവിക്കുക
🪷🪷🪷🪷🪷🪷
ദേവപ്രീതി
ഗുരുപ്രീതി
പിതൃ പ്രീതി
എന്നിവയിൽ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്
പിതൃ പ്രീതി ഒഴിച്ചുള്ള വെയിൽ മുടക്കം വന്നാൽ പരിഹാരം ഉണ്ട്
🪷🪷🪷🪷🪷🪷
പിതൃ പ്രീതിക്ക് മുടക്കം വരരുത്
അത് നിർവഹിക്കാനുള്ള മാർഗ്ഗമാണ് സ്രാദ്ധം
🪷🪷🪷🪷🪷🪷
വംശവൃദ്ധി
സന്താന ഗുണം
സമ്പത്ത്
കുടുംബ സൗഖ്യം
എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ അത്യാവശ്യമാണ്
🪷🪷🪷🪷🪷🪷
അതിനാൽ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും
ശ്രാദ്ധം നടത്തേണ്ടത് ആവശ്യമാണ്
🪷🪷🪷🪷🪷🪷
ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ശ്രാദ്ധം
ശ്രദ്ധയോടെ ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തിന് വർദ്ധനവ് ഉണ്ടാവുകയും ആഗ്രഹങ്ങൾ സഫലമാവുകയും ചെയ്യും
🪷🪷🪷🪷🪷🪷🪷
ബലി ഇടുന്നവർ ചിട്ടകൾ കൃത്യമായി പാലിക്കണം
🪷🪷🪷🪷🪷🪷
മത്സ്യമാംസാദി ഭക്ഷണം ത്യജിക്കുക
മദ്യം പുകവലി മുറുക്കൽ ഇവ പാടില്ല
ബൗദ്ധിക സുഖങ്ങൾ ദാമ്പത്യ ബന്ധം ഇവ ഒഴിവാക്കുക
പകലുറക്കം പാടില്ല
🪷🪷🪷🪷🪷🪷🪷
വിഷ്ണു ശിവക്ഷേത്രങ്ങൾ ദർശനം നടത്തുക
🪷🪷🪷🪷🪷🪷
പുണ്യ തീർത്ഥങ്ങളിൽ സ്നാനം ചെയ്യുക
🪷🪷🪷🪷🪷🪷
പരമാവധി പുരാണ പാരായണം ചെയ്യുക
അസത്യം പറയരുത്

🪷🪷🪷🪷🪷🪷
മനസാ വാചാ കർമ്മണാ തെറ്റായ കാര്യങ്ങൾ ചെയ്യരുത്
🪷🪷🪷🪷🪷🪷
പുണ്യ തീർത്ഥത്തിലോ പുണ്യ സങ്കേതത്തിലോ ബലിയിടാം
🪷🪷🪷🪷🪷
പിതൃ പ്രീതിക്ക്
പാപ ദുരിത ശാന്തിക്ക്
മോക്ഷത്തിന്
പലവിധ മന്ത്രങ്ങൾ ഉണ്ട്
പഞ്ചാക്ഷരി
അഷ്ടാക്ഷരി
ഗായത്രി മന്ത്രം
ദ ദ്വാശാക്ഷരി മന്ത്രം
ഈ മന്ത്രങ്ങൾ ജപിക്കുന്നത് പിതൃക്കളുടെ അനുഗ്രഹം ലഭിക്കുന്നതിന് ഗുണകരമാണ്
🪷🪷🪷🪷🪷🪷🪷
" യദ്യ :താചരതി ശ്രേഷ്ഠ:
എന്നാണ് വേദം പറയുന്നത്
ആരാണോ ആചരണങ്ങൾ നടത്തുന്നത് അവർ ശ്രേഷ്ഠരായി തീരും
🪷🪷🪷🪷🪷🪷🪷

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ