ക്ഷേത്രവും ക്ഷേത്രജ്ഞനും
🌹 സത്യം കണ്ട ഋഷിമാർ നിലനിൽപ്പിനെ ക്ഷേത്രമെന്നും ക്ഷേത്രജ്ഞനെന്നും രണ്ടായി വേർതിരിച്ചു പണ്ടേ തന്നെ വേണ്ടപോലെ വിവരിച്ചിട്ടുണ്ട്🌹 വേദ മന്ത്രങ്ങളാണാദ്യമായി ഇക്കാര്യം നിർവഹിച്ചത്🌹 വേദാന്തഭാഗങ്ങളായ ഉപനാഷത്തുക്കളാണിക്കാരുത്തിൽ പ്രാമുഖ്യമർഹിക്കുന്ന വേദഭാഗങ്ങൾ🌹 വിശ്വാമിത്രൻ, കണ്വൻ, വസിഷ്ഠൻ, യാജ്ഞവൽക്യൻ, ഉദ്ദാലകൻ തുടങ്ങിയ ഋഷിമാരാണ് വേദ മന്ത്രങ്ങളുടെ പ്രണേതാക്കൾ🌹 ഗായത്രി, മധു, അനുഷ്ടുപ്പ്, ത്രിഷ്ടുപ്പ് തുടങ്ങിയ ഛന്ദസ്സുകളിൽ രചിക്കപ്പെട്ടവയാണു വേദമന്ത്രങ്ങൾ🌹 അതുകൊണ്ട് മന്ത്രങ്ങളെ ഛന്ദസ്സുകൾ എന്നു തന്നെ വിളിച്ചു പോരുന്നു🌹 'ഛന്ദഃ' ശബ്ദം വേദപര്യായമായും ഉപയോഗിക്കാറുണ്ട്🌹 വിവിധങ്ങളായ വേദ വേദാന്തഭാഗങ്ങളെല്ലാം ക്രമപ്പെടുത്തി യുക്തിയുക്തമാംവണ്ണം അൽപ്പപദങ്ങളായ സൂത്രവാക്യങ്ങൾ കൊണ്ടു തത്വ നിർണയുംചെയ്തിട്ടുള്ള ഗ്രന്ഥമാണു ബ്രഹ്മസൂത്രം🌹 വ്യാസഭഗവാൻ രചിച്ചിട്ടുള്ള ബ്രഹ്മസൂത്രമാണിന്നു പ്രസിദ്ധമായി അറിയുന്നത്🌹'അഥാതോ ബ്രഹ്മ ജിജ്ഞാസാ' ഇനി അതുകൊണ്ടു ബ്രഹുത്തെ തിരയാം;
'ജന്മാദ്യസ്യ യത:' ഈ ജഗത്തിൻ്റെ സൃഷ്ടിസ്ഥിതി പ്രളയങ്ങൾ ഏതിൽ സംഭവിക്കുന്നുവോ അതാണു ബ്രഹ്മം' എന്നിങ്ങനെ പോകുന്നവയാണു ബ്രഹ്മസൂത്ര പദങ്ങൾ🌹 ഉപനിഷത്തുകൾ, ബ്രഹ്മസൂത്രം, ഗീത എന്നീ മൂന്നും ചേർന്നതാണ്ടു വേദാന്തശാസ്ത്രത്തിലെ പ്രസ്ഥാനത്രയം🌹 ഗീതാകാരനു വേദങ്ങളെയും ബ്രഹ്മസൂത്രത്തെയും മാത്രമേ ഗണിക്കാൻ പറ്റുകയുള്ളു🌹
Comments
Post a Comment