കുണ്ഡലിനി
*🔱🔥കുണ്ഡലിനി🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* നട്ടെല്ലിന്‍റെ കീഴറ്റത്തായി മനുഷ്യ ശരീരത്തിൽ സർപ്പ രൂപത്തിലുള്ള കുണ്ഡലിനി എട്ടു ചുറ്റായി ചുരുണ്ട് കിടക്കുന്നതായി യോഗശാസ്ത്രം. (മൂന്നര, മൂന്ന് ചുറ്റുകൾ എന്നും വിശ്വാസമുണ്ട്). നിദ്രാവസ്ഥയിലുള്ള ഈ ശക്തി , യമം, നിയമം, ആസനം, പ്രാണായാമം തുടങ്ങിയ യോഗാനുഷ്ഠാനങ്ങളെ കൊണ്ട് ഉണർത്തുമ്പോൾ നട്ടെല്ലിനു സമാന്തരമായുള്ള ഇഡ, പിംഗള , നാഡികൾ സുഷുമ്ന വഴി മേൽപ്പോട്ട് സഞ്ചരിച്ച് ശിരസ്സിലെ സഹസ്രാര പത്മത്തിൽ (ആയിരം ഇതളുള്ള താമര) എത്തുന്നു. ഇതോടെ യോഗി സർവ്വജ്ഞനും, സിദ്ധനും, മുക്തനുമാവുന്നു. ശ്രീനാരായണ ഗുരുദേവൻ രചിച്ച ‘ കുണ്ഡലിനി ’പ്പാട്ടിന്‍റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ശിവനെ ഒരേ സമയം സാകാരനായും നിരാകാരനായും ഇതില്‍ വര്‍ണ്ണിക്കുന്നു. ഈ കൃതിയുടെ ആന്തരികാർത്ഥം ഗ്രഹിക്കാൻ ശിവകഥകൾ മനസ്സിലാക്കിയിരിക്കണമെന്ന് നടരാജഗുരു അഭിപ്രായപ്പെടുന്നു. കുണ്ഡലിനിപ്പാട്ട് 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ആടു പാമ്പേ, പുനം തേടു പാമ്പേ, യരു – ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ. തിങ്കളും കൊന്നയും ചൂടുമീശൻ പദ- പങ്കജം ചേർന്നു നിന്നാടു പാമ്പേ. വെണ്ണീറണിഞ്...