രാമന്റെ 66 ഗുണങ്ങൾ

*_രാമന്റെ  66 ഗുണങ്ങൾ.._*

_വാല്മീകിയോട് നാരദൻ രാമന്റെ  66 ഗുണങ്ങൾ വർണ്ണിക്കുന്നു.  അവ താഴെ കൊടുക്കുന്നു...._

_1. നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ)_
_2. മഹാവീര്യൻ._
_3. ദ്യുതിമാൻ (കാന്തിയുള്ളവൻ)._
_4. ധൃതിമാൻ (ദൃഢനിശ്ചയമുള്ളവൻ)_
_5. വശി (എല്ലാവരെയും വശത്താക്കിയവൻ)_
_6. ബുദ്ധിമാൻ._
_7. നീതിമാൻ._
_8. കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ.)_
_9. മഹാഹനു (വലിയ താടിയുള്ളവൻ)._
_10. മഹോരസ്കൻ - വിശാലമായ മാറുള്ളവൻ._
_11. മഹേഷ്വാസ:( വമ്പിച്ച വില്ലാളി)._
_12. ഗൂഢശത്രുരരിംദമ: ശത്രുദമനൻ._
_13. ആജാനബാഹു_
_14. സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ._
_15. സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ._
_16. സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ._
_17. സമ: ഒത്ത ഉയരമുള്ളവനും_
_18. സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ._
_19. സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ._
_20. പ്രതാപവാൻ._
_21. പീനവക്ഷ: തടിച്ച മാറുള്ളവൻ._
_22. വിശാലാക്ഷൻ - വിശാലനേത്രൻ._
_23. ലക്ഷ്മീവാൻ - ശോഭയുള്ളവൻ._
_24. ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ._
_25. ധർമ്മജ്ഞൻ._
_26. സത്യസന്ധൻ._
_27. പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ._
_28. യശസ്വീ-_
_29. ജ്ഞാനസമ്പന്ന:_
_30. ശുചി: പരിശുദ്ധി._
_31. വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ._
_32. സമാധിമാൻ: ആശ്രിത രക്ഷകൻ._
_33. പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ._
_34. ശ്രീമാൻ - ശ്രീയോടു കൂടിയവൻ._
_35. ധാതാ._
_36. രിപുനിഷൂദന: ശത്രുഞ്ജയൻ._
'37. ജീവിസമൂഹത്തിന്റെ രക്ഷകൻ._
_38. ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ._
_39. തന്റെ ധർമ്മത്തിനു രക്ഷകൻ._
_40. സ്വജനങ്ങളെ രക്ഷിക്കുന്നവൻ._
_41. വേദവേദാംഗ തത്ത്വജ്ഞേൻ :- വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ._
_42. ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ._
_43. സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ._
_-- സ്മൃതിമാൻ - ഓർമ്മശക്തിയുള്ളവൻ._
_44. പ്രതിഭാനവാൻ - പ്രതിഭയുള്ളവൻ._
_45. സർവലോകപ്രിയൻ._
_46. സാധു - നല്ലവൻ_
_47. അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ._
_48. വിചക്ഷണ: അതിസമർത്ഥൻ._
_49. സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ._
_50. ആര്യ: ആദ്യൻ._
_51. സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ._
_52. ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ_
_53. സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ._
_54. കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ._
_55. ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ_
_56. ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ_
_57. പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ._
_58. സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ._
_59. ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ._
_60. ക്ഷമയിൽ ഭൂമിക്കു തുല്യൻ._
_61. കൊടുക്കുന്നതിൽ കുബേരന് സമൻ._
_62. സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ._
_63. പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ._
_64. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ._
_65. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ_
_66. പ്രിയൻ.._

_"പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം_ _വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം....."_

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ