ഗുരുക്കന്മാര്‍ പലവിധം

*🌹ഗുരുക്കന്മാര്‍ പലവിധം.🌹*                          


*🔅1) സൂചക ഗുരു*

 അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള ഗുരു “സൂചക ഗുരു” ആകുന്നു.

*🔅2) വാചക ഗുരു*

 വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന ഗുരു “വാചക ഗുരു” ആകുന്നു.

*🔅3) ബോധക ഗുരു*

 പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ഗുരു “ബോധക ഗുരു” ആകുന്നു.

*🔅4) വിഹിത ഗുരു*
 വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന ഗുരു “വിഹിത ഗുരു” ആകുന്നു.


*🔅5) കാരണ ഗുരു*

  തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ ഗുരു “കാരണ ഗുരു” ആകുന്നു.

*🔅6) പരമ ഗുരു*

 സകല സംശയങ്ങളേയും സംസാരഭയത്തെയും നശിപ്പിക്കുന്നവന്‍ ആയ ഗുരു “പരമഗുരു” ആകുന്നു.

(പരമഗുരുവിനെ ലഭിക്കുന്നത് വളരെ ദുര്‍ലഭം ആണ്)



*N.B : ഇത് കൂടാതെ നിഷിദ്ധ ഗുരു എന്ന ഒരു വിഭാഗം കൂടിയുണ്ട്..*


ഗുരു തത്വവും ദേവതാ തത്വവും ഒരുപോലെ സമ്മേളിച്ച മൂര്‍ത്തികളാണ് *“ദത്താത്രേയന്‍ , ദക്ഷിണാമൂര്‍ത്തി , ഹയഗ്രീവന്‍ , ഹനുമാന്‍ , വേദവ്യാസൻ, മുരുകന്‍‍, ഗണപതി”..*
ഈ കലിയുഗത്തില്‍ പരമഗുരുവിനെ ലഭിക്കുക എന്നത് അതി ദുര്‍ലഭം ആണ്. അതുകൊണ്ടായിരിക്കാം ഭാഗവതത്തില്‍ ദത്താത്രേയന്‍റെ “24” ഗുരുക്കന്മാരെ കുറിച്ച് പറയുന്നത്. ആ “24” ഗുരു തത്വത്തെ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികം ആക്കാനാകാം.


*🌷ഒരു നല്ല ഗുരുവിനുണ്ടാകേണ്ട ഏറ്റവും കുറഞ്ഞ ഗുണങ്ങള്‍🌷*


*1) ഗുരു ആയിരിക്കുന്ന വ്യക്തി നല്ല ജ്ഞാനി ആയിരിക്കണം*

*2) കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം തുടങ്ങിയ ഷഡ് വൈരികളെ ജയിച്ചവന്‍ ആയിരിക്കണം.*

*3) സമഭാവന ഉള്ളവനായിരിക്കണം*

*4) നല്ല ക്ഷമ ഉള്ളവനായിരിക്കണം*

*5) രാഷ്ട്രീയക്കാരനോ രാഷ്ട്രീയത്തില്‍ താല്പര്യമുള്ളവനോ ആയിരിക്കരുത്.*

*6) അത്യാഗ്രഹി ആയിരിക്കരുത്.*

*7) പ്രശസ്തി ആഗ്രഹിക്കുന്നവന്‍ ആയിരിക്കരുത്.*

*8) അനാവശ്യമായി തര്ക്കി ക്കുന്നവന്‍ ആകരുത്.*

*9) മിത ഭാഷി ആയിരിക്കണം.*

*10) സിദ്ധികളില്‍ ഭ്രമിക്കാത്തവനായിരിക്കണം.*

*11) വര്‍ഗ്ഗീയ ചിന്ത ഉള്ളവനായിരിക്കരുത്.*

*12) ജാതി ,മത ചിന്തകൾക്കതീതനായിരിക്കണം.*   


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ