Posts

Showing posts from March, 2025

ഹിന്ദുയിസം

Image

അഭിഷേകത്തിന്റെ ഫലങ്ങൾ

*_🚩അഭിഷേകത്തിന്റെ ഫലങ്ങൾ_* *സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. സ്നാനം എന്നാണ് പദത്തിന്റെ അർഥം.*  *മന്ത്രങ്ങളുടെ മന്ത്രോച്ചാരണത്തിനിടയിൽ ആരാധന നടത്തുന്ന ദേവന്റെ പ്രതിമ കുളിപ്പിച്ചാണ് അഭിഷേകം നടത്തുന്നത്.*  *സാധാരണയായി, പശുവിന്‍ പാല്, ഇളനീര്‍, തൈര്, നെയ്യ്, തേൻ, എള്ളണ്ണ, ചന്ദനം പഞ്ചാമൃതം, ഭസ്മം, പനിനീര്‍, കളഭം, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ വഴിപാടുകൾ നടത്താറുള്ളത്. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം.* *1. പാലഭിഷേകത്തിന്റെ ഫലം:* *കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.* *2. നെയ്യഭിഷേകത്തിന്റെ ഫലം:- സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.* *3. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം;- ദൈവീകഭക്തി വര്‍ദ്ധന* *4. ചന്ദനാഭിഷേകത്തിന്റെ ഫലം:*  *പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.* *5. പനിനീരഭിഷേകത്തിന്റെ ഫലം:-* *പേരും പ്രശസ്തിയും, സരസ്വതീകടാക്ഷം.* *6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം:-*  *ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.* *7. ഇളനീര്‍ അ...

ദേവിക്ക് കാപ്പുകെട്ട്

ആറ്റുകാലമ്മേ ശരണം 🙏                                    *ദേവിക്ക് കാപ്പുകെട്ട്  *കാപ്പുകെട്ട് എന്നാൽ എന്താണ് ?*    *സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലിൽ കുംഭത്തിലെ പൂരം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളിൽ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നിൽ പച്ച ഓലകൊണ്ട് തൽക്കാലത്തേക്ക് ഒരു പന്തൽ കെട്ടും. ഈ പന്തലിലിരുന്നു തോറ്റം പാട്ടുകാർ കണ്ണകീചരിതം പാടും. കൊടുങ്ങല്ലൂർ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാണ് പാട്ട് ആരംഭിക്കുന്നത്. തോറ്റംപാട്ടിലൂടെ ഈ ഒരുക്കങ്ങൾ വർണ്ണിച്ചു ഭഗവതിയുടെ വരവിനായി പാട്ടിലൂടെ ആശാൻ (ഭക്തരും) പ്രാർത്ഥിക്കുന്നു. പാട്ടിനിടയിൽ ആശാൻ ഇടയ്ക്കിടയ്ക്ക് ഇടതുകണ്ണടച്ചു വലതിലൂടെയും, വലതുകണ്ണടച്ചു ഇടതിലൂടെയും ശ്രീകോവിലിലേയ്ക്ക് നോക്കും. അന്തരീക്ഷത്തിൽ നിന്ന് ശ്രീകോവിലിനുള്ളിലേയ്ക്ക്...

കുംഭഭരണിയും പതിനെട്ടര കാവുകളും

*കുംഭഭരണിയും പതിനെട്ടര കാവുകളും* കേരളം സൃഷ്ടിച്ച പരശുരാമന് അസുരനായ ദാരികനിൽ നിന്നും ഏറെ ദ്രോഹങ്ങൾ ഉണ്ടാവുകയും  ഇതിനൊരു പരിഹാരം കാണാൻ ശ്രീ മഹാദേവനെ കൈലാസത്തിൽ ചെന്നു കണ്ട് അഭയം പ്രാപിക്കുകയും ചെയ്തു. ശ്രീമഹാദേവൻ  പറഞ്ഞതു പ്രകാരം പരശുരാമൻ അഷ്ടകരങ്ങളോടു കൂടിയ കാളിരൂപം സൃഷ്ടിക്കുകയും ശ്രീപാർവ്വതി ദേവി മഹാകാളിയായി മാറികൊണ്ട് ദാരികനുമായി യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തിനൊടുവിൽ കാളി ദാരികനെ വധിക്കുകയും ചെയ്യുന്നു. എന്നാൽ ദാരികവധത്തിനു ശേഷവും കാളിയുടെ കോപമടങ്ങിയില്ല. പ്രപഞ്ചത്തെ തന്നെ കാളി ഇല്ലാതാക്കുമെന്ന ഘട്ടത്തിൽ ശ്രീ മഹാദേവർ കാളിയുടെ മുമ്പിൽ ചെന്നു കൊണ്ട് കോപം ശമിപിച്ച് കറുത്ത രൂപമായ കരിങ്കാളിയിൽ നിന്നും വെളുത്ത രൂപമായ ഗൗരിയിലേക്ക് മാറ്റുകയും ചെയ്തു. കാളിയിൽ നിന്നും ഗൗരിയിലേക്ക് ശക്തി മഹാമായയേ മാറ്റിയ ദിവസമാണത്രെ കുംഭഭരണി. ഈ ദിവസം ശ്രീ മഹാദേവൻ കൈലാസത്തിൽ ഭൂതഗണങ്ങളോടൊത്ത് വലിയ ആഘോഷമായി  കൊണ്ടാടിയപ്പോൾ ആ ആഘോഷമാണ്  കുംഭഭരണിയായി നാം ഇന്നും ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു. അന്ന് പരശുരാമൻ സൃഷ്ടിച്ച കാളീ രൂപമാണ് കൊടുങ്ങല്ലൂരിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ കേരളത്തില...