കുംഭഭരണിയും പതിനെട്ടര കാവുകളും

*കുംഭഭരണിയും പതിനെട്ടര കാവുകളും*

കേരളം സൃഷ്ടിച്ച പരശുരാമന് അസുരനായ ദാരികനിൽ നിന്നും ഏറെ ദ്രോഹങ്ങൾ ഉണ്ടാവുകയും  ഇതിനൊരു പരിഹാരം കാണാൻ ശ്രീ മഹാദേവനെ കൈലാസത്തിൽ ചെന്നു കണ്ട് അഭയം പ്രാപിക്കുകയും ചെയ്തു. ശ്രീമഹാദേവൻ  പറഞ്ഞതു പ്രകാരം പരശുരാമൻ അഷ്ടകരങ്ങളോടു കൂടിയ കാളിരൂപം സൃഷ്ടിക്കുകയും ശ്രീപാർവ്വതി ദേവി മഹാകാളിയായി മാറികൊണ്ട് ദാരികനുമായി യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധത്തിനൊടുവിൽ കാളി ദാരികനെ വധിക്കുകയും ചെയ്യുന്നു. എന്നാൽ ദാരികവധത്തിനു ശേഷവും കാളിയുടെ കോപമടങ്ങിയില്ല. പ്രപഞ്ചത്തെ തന്നെ കാളി ഇല്ലാതാക്കുമെന്ന ഘട്ടത്തിൽ ശ്രീ മഹാദേവർ കാളിയുടെ മുമ്പിൽ ചെന്നു കൊണ്ട് കോപം ശമിപിച്ച് കറുത്ത രൂപമായ കരിങ്കാളിയിൽ നിന്നും വെളുത്ത രൂപമായ ഗൗരിയിലേക്ക് മാറ്റുകയും ചെയ്തു. കാളിയിൽ നിന്നും ഗൗരിയിലേക്ക് ശക്തി മഹാമായയേ മാറ്റിയ ദിവസമാണത്രെ കുംഭഭരണി. ഈ ദിവസം ശ്രീ മഹാദേവൻ കൈലാസത്തിൽ ഭൂതഗണങ്ങളോടൊത്ത് വലിയ ആഘോഷമായി  കൊണ്ടാടിയപ്പോൾ ആ ആഘോഷമാണ്  കുംഭഭരണിയായി നാം ഇന്നും ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു.
അന്ന് പരശുരാമൻ സൃഷ്ടിച്ച കാളീ രൂപമാണ് കൊടുങ്ങല്ലൂരിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ കേരളത്തിലെ ഭദ്രകാളി കാവുകളുടെ മൂലസ്ഥാനമാണ് കൊടുങ്ങല്ലൂർ എന്ന് പറയുന്നു. 
പരശുരാമൻ സൃഷ്ടിച്ച കേരളത്തിലെ ഗ്രാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പെരുവനം ഗ്രാമമെന്ന് പറയപ്പെടുന്നു. ഈ ഗ്രാമത്തിലാണ് പതിനെട്ടരകാവുകൾ സ്ഥിതിചെയ്യുന്നത്.

"പതിനെട്ടര കാവുകൾ"
01. കുറുമാലി ഭഗവതി ക്ഷേത്രം
02. ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്രം
03. ഒല്ലൂക്കര തിരുവാണിക്കാവ്
04. വല്ലച്ചിറ ഭഗവതി ക്ഷേത്രം
05. പല്ലിശ്ശേരി ഭഗവതി ക്ഷേത്രം
06. കുമരംചിറ ഭഗവതി ക്ഷേത്രം
07. കുറുമ്പിലാവ് ഭഗവതി ക്ഷേത്രം
08. കരുവന്തല ഭഗവതി ക്ഷേത്രം
09. കോതകുളങ്ങര ഭഗവതി ക്ഷേത്രം
10. ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രം
11. കപ്ലിയങ്ങാട്ടു കാവ് ഭഗവതി ക്ഷേത്രം
12. മാക്കാലിക്കാവ് ഭഗവതി ക്ഷേത്രം 
13. മങ്ങാട് ഭഗവതി ക്ഷേത്രം
14. മങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രം
15.മണിമലർകാവ് ഭഗവതി ക്ഷേത്രം
16. കോട്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം
17.വടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം
18. കൊട്ടേക്കാട്ടുക്കാവ് ഭഗവതി ക്ഷേത്രം 
അരക്കാവ് പുറയംകാവ്ഭഗവതിക്ഷേത്രം.

കടപ്പാട് സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ