അഭിഷേകത്തിന്റെ ഫലങ്ങൾ

*_🚩അഭിഷേകത്തിന്റെ ഫലങ്ങൾ_*

*സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. സ്നാനം എന്നാണ് പദത്തിന്റെ അർഥം.* 

*മന്ത്രങ്ങളുടെ മന്ത്രോച്ചാരണത്തിനിടയിൽ ആരാധന നടത്തുന്ന ദേവന്റെ പ്രതിമ കുളിപ്പിച്ചാണ് അഭിഷേകം നടത്തുന്നത്.* 

*സാധാരണയായി, പശുവിന്‍ പാല്, ഇളനീര്‍, തൈര്, നെയ്യ്, തേൻ, എള്ളണ്ണ, ചന്ദനം പഞ്ചാമൃതം, ഭസ്മം, പനിനീര്‍, കളഭം, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ വഴിപാടുകൾ നടത്താറുള്ളത്. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം.*

*1. പാലഭിഷേകത്തിന്റെ ഫലം:*
*കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.*

*2. നെയ്യഭിഷേകത്തിന്റെ ഫലം:- സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.*

*3. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം;- ദൈവീകഭക്തി വര്‍ദ്ധന*

*4. ചന്ദനാഭിഷേകത്തിന്റെ ഫലം:* 
*പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.*

*5. പനിനീരഭിഷേകത്തിന്റെ ഫലം:-*
*പേരും പ്രശസ്തിയും, സരസ്വതീകടാക്ഷം.*

*6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം:-* 
*ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.*

*7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം:-* 
*നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.*

*8. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം:* 
*പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.*

*9. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം:- മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.*

*10. ഭാസ്മാഭിഷേകത്തിന്റെ ഫലം:-*
*ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.*

*11. തേന്‍ അഭിഷേകത്തിന്റെ ഫലം:-* 
*മധുരമായ ശബ്ദമുണ്ടാകും.*

*12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം:-*
*മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.*

*13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം:* 
*അസുഖ നിവാരന്നം.*

*14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം;-* 
*ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.*

*15. കരിമ്പ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം:-* 
*ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.*

*16. പച്ചകർപ്പുരാഭിഷേകത്തിന്റെ ഫലം:-* 
*ഭയനാശപരിഹാരത്തിന്.*

*17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം:*
*യമഭയം അകലുന്നു.*

*18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം* 
*ജനങ്ങള്‍ സ്നേഹിക്കും, കാർഷികാഭിവൃദ്ധി.*

*19. തൈരാഭിഷേകത്തിന്റെ ഫലം:-*
*മാതൃഗുണം, സന്താനലബ്ധി.*

*20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം* 
*ഐശ്വര്യസിദ്ധി*

*21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം:*
*ധനലാഭം*

*22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം:* 
*ആയുര്‍ലാഭം*

*23. കലശാഭിഷേകത്തിന്റെ ഫലം:-*
*ഉദ്ധിഷ്ടകാര്യസിദ്ധി*

*24. നവാഭിഷേകത്തിന്റെ ഫലം* 
*രോഗശാന്തി, സമ്പല്‍ സമൃതി*

*25. മാമ്പഴാഭിഷേകത്തിന്റെ ഫലം*
*സര്‍വ്വവിജയം*

*26. ഗോരോചനാഭിഷേകത്തിന്റെ ഫലം:* 
*ദീര്‍ഘായുസ്സ്*

*27. കസ്തുരി അഭിഷേകത്തിന്റെ ഫലം:-* 
*വിജയം*

*28. അന്നാഭിഷേകത്തിന്റെ ഫലം:-* 
*ആരോഗ്യം, ആയുര്‍വര്‍ദ്ധന.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ