തുമ്പിതുളളൽ

🌷🌹🥀🪻🪷🌺🌸🌻🌼


*ഓണക്കാലത്തെ*
*തുമ്പിതുളളൽ*


കേരളീയത തുളുമ്പുന്ന ഓണ വിനോദമാണു തുമ്പിതുള്ളൽ. കേരളത്തിന്റെ  തെക്കും വടക്കും ഈ കലാരൂപം പ്രചാരം നേടിയിട്ടുണ്ട്. തുമ്പിതുള്ളലിനോടു ചേർന്നുള്ള പാട്ടിൽ പ്രകൃതിയുടെ സുന്ദരമായ സൗന്ദര്യവും, ഓണത്തിനെ വരവേൽക്കാനുളള ആവേശവും നിറയുന്നു.

 പാട്ടിലെ പൂമുണ്ടും, പുഴക്കളിയും, പൂമാരനും പൊൻപലകയും ചുറ്റുരുളി
യും കേരള തനിമയുടെ മാറ്റുകൂട്ടുന്നു.

തുമ്പിപ്പാട്ടിൽ പ്രകൃതിയും പ്രണയവുമുണ്ട്. 
"പൂമുണ്ടും തോളത്തിട്ടു പൂക്കച്ച കെട്ടും കെട്ടി"
 വരുന്ന പൂമാരൻ ഗൃഹാതുരത്വമുണർത്തുന്നു.

പണ്ട് ഇടത്തരം ഭവനങ്ങളിലും പ്രഭു ഗൃഹങ്ങളിലും ഓണ കാലത്തു തുമ്പിതുള്ളൽ അരങ്ങേറിയിരുന്നു.

പൂക്കളും തുമ്പികളും ശലഭങ്ങളും നിറയുന്ന ചിങ്ങത്തിൽ പലതരത്തിലുള്ള തുമ്പികൾ പാറി നടന്നു. അതിൽ ഓണത്തുമ്പി യുമുണ്ട്.

തുമ്പികൾ പ്രകൃതിയുടെ
വിസ്മയമാണ്. ഇതിൽ നിന്നാവാംതുമ്പിതുള്ളലിന്റെ  ഉത്ഭവം. 

തുമ്പച്ചെടികളും തുമ്പപ്പൂ കുടവും നെഞ്ചിലേന്തിയ ബാലികയുടെ കണ്ണുകെട്ടി നടുക്ക് ഇരുത്തും. ചുറ്റും നിരനിരയായി സ്ത്രീ ജന ങ്ങൾ പാട്ടു തുടങ്ങും. ആർപ്പും, കുരവയും മുഴക്കി കൈകൊട്ടി ആവേശത്തോടെ പാട്ടു മുറുകും. ക്രമേണ ബാലിക തുമ്പിയെ പോലെ തുള്ളാൻ തുടങ്ങും. ചുറ്റുമുള്ളവർ പാട്ടുപാടി അവളെ വലംവയ്ക്കും. തുള്ളിത്തുള്ളി തുമ്പിപ്പെണ്ണ് മോഹാലസ്യ പ്പെട്ടു വീഴും. മുഖത്തു വെള്ളം തളിച്ചു ബാലിക യെ ഉണർത്തും. പാട്ടിന്റെ ചടുല വേഗങ്ങളിൽ ആർപ്പു വിളിയുടെ അകമ്പടിയോടെയാണു തുമ്പി തുള്ളൽ.

ഓണമാഘോഷിക്കാൻ തറവാടുകളിലെത്തുന്ന സ്ത്രീജനങ്ങളുടെയും,പുരുഷൻമാരുടേയും,കുട്ടികളുടേയും വലിയപങ്കാളിത്ത ത്തോടെയാണ് തുമ്പിതുള്ളലിനു പിറകെ മറ്റു നാടൻ കലകളും  നടത്തിവന്നിരുന്നത്.
 കുമ്മിയടിയും,തിരുവാതിരയും, വളളംകളിയും  ഓണത്തല്ലും, പൂവിളികളും, തലപ്പന്ത് കളിയും, താലിപ്പീലി വിനോദങ്ങളും അന്നു പതിവായിരുന്നു.

 കേരളത്തിന്റെ ഹൃദയത്തിൽ പതിഞ്ഞ ഈ ഓണവിനോദങ്ങൾ  എല്ലാം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
കടപ്പാട്
സോഷ്യൽ മീഡിയ


🏵️🌼🌻🌸🌺🪷🪻🌹🌷

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ