കപിലസിംഹൻ
കപിലസിംഹൻ എന്ന ബീഹാറി സ്വദേശി ഹിമാലയത്തിലെ പിണ്ഡാരി ഗ്ലേഷിയർക്കിടയിലെ ഗുഹകളിൽ വസിക്കുന്ന ദിവ്യസന്യാസിമാരുടെ അടുത്ത് എത്തിച്ചേർന്നു. ഭാരതീയ വ്യോമസേനയിലെ വിങ്‌കമാൻഡർ ആയിരുന്നു അദ്ദേഹം. 15 വർഷം കഴിഞ്ഞ് കപിലസിംഹൻ തിരിച്ചുവന്നത് ഒരു യോഗിയായിട്ടായിരുന്നു. മഞ്ഞിന്റെ അടിയിൽ 7 ദിവസവും, തണുത്തുമരവിച്ച വെള്ളത്തിനടിയിൽ 9 ദിവസവും 10 അടി താഴ്ചയുള്ള കുഴിയിൽ 9 ദിവസവും സമാധി രൂപത്തിൽ സ്ഥിതിചെയ്യാൻ അദ്ദേഹത്തിന് ഒട്ടും വിഷമമില്ലായിരുന്നു. 1983 ഒക്ടോബർ 16 ആം തിയ്യതി മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ കപിലസിംഹൻ തന്റെ 33 മത്തെ സമാധി 20, 000 ത്തോളം വരുന്ന പൊതുജനത്തിന് കാണിച്ചുകൊടുത്തു. യോഗിയുടെ നെഞ്ചിൽ ഡോക്ടർ മാർ E C G ഘടിപ്പിച്ചു. അതിന്റെ കമ്പികൾ ടെലിവിഷൻ സെറ്റിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു.
യോഗി 10 അടി താഴ്ചയുള്ള കുഴിയിലേക്ക് ഇരുമ്പുകൊണിവഴി ഇറങ്ങിയശേഷം തറയിൽ വച്ചിരുന്ന മരപ്പലകയിൽ മലർന്ന് കിടന്നു. കുഴി സ്ലാബുകൊണ്ട് മൂടിയശേഷം ചുറ്റും മണ്ണിട്ട് നികത്തി ഇഷ്ടികകൊണ്ട് കെട്ടിപ്പടുത്തു സിമന്റ്‌തേച്ചു വൃത്തിയാക്കി. ഇതിനിടക്ക് ഡോക്ടർ മാർ E C G ശ്രദ്ധിച്ചുകൊണ്ടിരുന്നു. 3 മിനിറ്റോളം സാധാരണ പോലെ സ്പന്ദിച്ചശേഷം, ക്രമേണ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും 20 ആം മിനിറ്റിൽ നിശേഷം നിലക്കുകയും ചെയ്തു. യോഗി മരിച്ചതായി doctor മാർ രേഖപ്പെടുത്തി. 9 ആം ദിവസം വമ്പിച്ചൊരു ജനാവലിയുടെ സാന്നിധ്യത്തിൽ കുഴി തുറന്നു. കോണി താഴേക്ക് ഇറക്കിവച്ചു. കപിലസിംഹൻ എന്ന യോഗി അതിലൂടെ കയറി പുറത്തുവന്നു.
സമാധിയിൽ നിന്നു പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ "ധർമ്മയുഗ് " എന്ന വാരികയുടെ പത്രാധിപരായ Dr. കൈലാസ്നാരദ് കപിലസിംഹനുമായി അഭിമുഖം നടത്തി. ഇശ്ചാശക്തി നിമിത്തം എനിക്ക് എപ്പോൾ വേണമെങ്കിലും സമാധിയിൽ പ്രവേശിക്കാൻ കഴിയും. അപ്പോൾ എന്റെ ശരീരം മരിക്കുന്നു. ഞാൻ ദേഹത്തിൽ നിന്നു പുറത്തുവരുന്നു. സയൻസിന്റെ പ്രവർത്തനം ശ്വാസഗതി തീരുവോളമേ ഉള്ളൂ. സയൻസ് അവസാനിക്കുന്നിടത്തു യോഗ ആരംഭിക്കുന്നു. യോഗി ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. സമാധിയിൽ പ്രവേശിച്ചു 22 മിനിറ്റ് കഴിഞ്ഞാൽ തന്റെ ആത്മാവ് ശരീരത്തിൽ നിന്ന് സ്വാതന്ത്രമാകും. പിന്നീട് താൻ ബ്രഹ്മാണ്ഡത്തിൽ ഉന്മുക്തനായി സഞ്ചരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു യോഗി സമാധിയിൽ ആകുമ്പോൾ തിരിച്ചുവരണം എന്നുണ്ടെങ്കിൽ തിരികെവരാനും അല്ലെങ്കിൽ ആത്മാവിനെ എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണെങ്കിൽ അതിനും സാധിക്കുന്നതാണ്. എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിനെയാണ് ദീർഘസമാധി എന്നുപറയുന്നത്. (പൈലറ്റ് ബാബയുടെ കഥ ) കടപ്പാട്
Comments
Post a Comment