ഹിന്ദു വിവാഹം
*നവ വധുവിന് ഒറ്റയ്ക്ക് യാത്രയാകാമോ ? കുടുംബിനികൾ എന്തിന് സിന്ദൂരം ധരിക്കണം ? എന്താണ് സീമന്തോന്നയന സംസ്ക്കാരം?*
🙏🌹🌺🌸💐🌹🙏
കല്യാണം നിശ്ചയിച്ച പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യരുത് എന്ന് ഇന്ന് പറഞ്ഞാൽ ആക്ഷേപിക്കും .
എന്നാൽ പഴയ കാലത്ത് പെൺകുട്ടികൾ വീടിന് പുറത്തു യാത്ര ചെയ്യുന്നതു വളരെ വിരളം.
ആ കാലഘട്ടത്തിൽ ഒരു പെൺകുട്ടിയുടെ വിവാഹം നിശ്ചയിക്കുമ്പോൾ അവൾ ശ്രദ്ധിക്കപ്പെടുന്നു. അങ്ങനെ ശ്രദ്ധിക്കപ്പെടുമ്പോൾ അതിൽ ദുഷ്ട ചിന്തകൾ ഉള്ളവരും ഉണ്ടാകും. അത് അപകടമാണ് എന്നതുകൊണ്ടാണ് നവവധുവിനെ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കാഞ്ഞത്.
*എന്നാൽ ഇതിനു പിന്നിലെ മനശാസ്ത്രം എന്തെന്നാൽ വിവാഹം ഉറപ്പിച്ചു കഴിയുമ്പോൾ പെൺകുട്ടി സ്വാഭാവികമായും ഉല്ലാസവതിയായിരിക്കും. അമിത സന്തോഷത്താൽ അശ്രദ്ധ കൂടാം അത് അപകടം വരുത്താം*.
സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്നത് പഴമക്കാർ വളരെ ഗൗരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. *വിവാഹശേഷം ആദ്യഗർഭകാലത്ത് നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാർത്ത് എന്ന ചടങ്ങ് തന്നെ നേരത്തെ ഉണ്ടായിരുന്നു*.
വിവാഹിതരായ സ്ത്രീകൾ തലമുടി പകുത്ത് അതിന് നടുവിൽ സീമന്തരേഖയിൽ കുങ്കൂമം അണിയണമെന്നാണ് വിധി.
താൻ ഭർതൃമതിയാണ് എന്ന് മറ്റുള്ളവരെ അറിയിക്കാനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്.
*താൻ കന്യകയല്ലയെന്നും തൻ്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടു എന്ന അർത്ഥമാണ് സീമന്തരേഖയിലെ സിന്ദൂരമണിയൽ എന്ന് ആചാര്യ വിധി.*
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്നത് *വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയായായാണ്. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിന്റെ പരിധി അവസാനിപ്പിക്കുന്നത് പരമാത്മാവിലാണ്. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ് സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട് പരമാത്മ സ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു. ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ഈ നിറം സൂചിപ്പിക്കുന്നത്*.
ഒരു സ്ത്രീ ഗർഭിണിയായി കഴിഞ്ഞാൽ നാലാം മാസത്തിൽ ആചരിക്കുന്ന ചടങ്ങാണ് സീമന്തോന്നയന സംസ്ക്കാരം എന്നു പറയുന്നത്. ഇത് നാലാം മാസം മാത്രമല്ല തുടർന്ന് ആറാം മാസത്തിലും എട്ടാം മാസത്തിലും ആചരിക്കാറുണ്ട്.
ബന്ധുക്കളായ പക്വമതികൾ, വിവാഹിതർ, സുഹൃത്തുക്കൾ, ഗർഭാവസ്ഥയെപ്പറ്റി വിവരമുള്ള വൃദ്ധരായ സ്ത്രീകൾ എന്നിവർ ഒരു പ്രത്യേക ദിവസം ഗർഭിണിയെ സന്ദർശിച്ച് ഈശ്വരനു നിവേദിച്ച പാൽപ്പായസം വിശുദ്ധ ആഹാരങ്ങൾ എന്നിവ നല്കി അവളോടൊപ്പം സന്തോഷത്തോടെ ഒരുമിച്ചു കഴിക്കുകയും സത്സംഗതികൾ പറഞ്ഞിരിക്കുകയും ചെയ്യുന്നു.
*ഈ കാലഘട്ടത്തിൽ അവയൊന്നും ആചരിക്കുന്നില്ല എങ്കിലും ഈ ആചാരങ്ങൾ ഗർഭിണിയിൽ പല നല്ല മാറ്റങ്ങളും സംഭവിപ്പിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും മനശാസ്ത്രവും സമ്മതിക്കുന്നു*.
മറ്റുള്ളവർ നല്കുന്ന സന്തോഷകരമായ സാമിപ്യവും വർത്തമാനങ്ങളും ഗർഭിണിക്ക് മാനസികോല്ലാസത്തിനും അതുവഴി ഗർഭസ്ഥശിശുവിൻറെ വളർച്ചയ്ക്ക് ഉപകരിക്കുമെന്ന ശാസ്ത്രവസ്തുത നമ്മുടെ ആചാര്യന്മാർ നേരത്തെ മനസ്സിലാക്കി ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിരുന്നു…. 🙏🌹🌺🌸💐🌹🙏
Comments
Post a Comment