പായസം മുതലായ നിവേദ്യങ്ങൾ

*പായസം മുതലായ നിവേദ്യങ്ങൾ*

നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റേയും , പ്രാണമനോമയ കോശങ്ങളുടെയും രസാംശത്തെ ദേനായി  ആഹൂതിയായി സമർപ്പിക്കുന്നുണ്ട് . ആയതിനാൽ വഴിപാടുകാരന്  മുഴുവൻ പൂജയും നിവ്വഹിച്ചതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു. അന്നമയകോശത്തോളം വ്യാപ്തമായ വഴിപാടുകാരന്റെ പ്രതീകമെന്ന നിലയിലാണ് നിവേദ്യത്തിനുള്ള സാധനത്തെ സങ്കല്പിക്കുന്നത്  - 

ഓരോ ദേവൻറയും പ്രത്യേകം പ്രത്യേകം അവസ്ഥാ വിശേഷത്തിനനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാതു ക്ഷേത്രങ്ങളിലെ മുഖ്യമായ വഴിപാട്. പ്രശാന്തവും സാത്വികവുമായ ഭാവത്തിലുള്ള മഹാവിഷ്ണുവിന് പാൽപായസമാണെങ്കിൽ ഉഗ്രസങ്കല്പത്തിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ കഠിനപായസം ( അത്യന്തം മധുരിക്കുന്ന ) ആയിരിക്കും . കാവുകളിലേക്കെത്തുമ്പോൾ ഇത് മദ്യവും മാംസവുമായി മാറുന്നുമുണ്ട്. ഇങ്ങനെ വ്യത്യസ്ഥ ഭാവവിശേഷങ്ങളോടെയുള്ള പ്രക്രിയയാണ് ക്ഷേത്രങ്ങളിൽ അനുവത്തിക്കപ്പെടുന്നതു് .

 *പുഷ്പാഞജലി*

കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം പൊതുവെ കാണപ്പെടുന്ന വഴിപാടാണ് പുഷ്പാഞ്ജലി. അതതു ഭക്തൻറ പേരും നാളും ഉച്ചരിച്ചുകൊണ്ടു , ദേവന്റെ  മൂലമന്ത്രംകൊണ്ടും , മൃത്യഞ്ജയം , സുദർശനം മുതലായ ഇച്ഛാശക്തിയെ സവിശേഷാവസ്ഥയിൽ ചലിപ്പിക്കാവുന്ന മന്ത്രങ്ങളെക്കൊണ്ടും പുഷ്പാഞ്ജലി ചെയ്യാറുണ്ടു് . ഓരോ ദേവൻറയും , അഷ്ട്ടോത്തരശതനാമം , സഹസ്രനാമം എന്നീ മന്ത്രങ്ങളെക്കൊണ്ടും അർച്ചന ചെയ്യാറുണ്ടല്ലോ .

 ഓരോ തരം പുഷ്പ്പങ്ങളെക്കൊണ്ടും ചെയ്യുന്ന അർച്ചനയ്ക്കും സവിശേഷമായ ഫലപ്രാപ്തി ഉണ്ടെന്നും ആഗമങ്ങൾ സിദ്ധാന്തിക്കുന്നുണ്ടു് . ചില ദേവന്മാർക്ക് ചില പ്രത്യേക പുഷ്പങ്ങൾ വർജ്യവും ചിലത് അഭില ഷണീയവുമാണ് . ഉദാഹരണമായി , ശിവനു വില്വപത്രം ( കൂവളം ) , വിഷ്ണുവിന് തുളസി , സരസ്വതിക്ക് താമര , ദേവിക്ക് കുങ്കുമപൂവ് , ഭദ്രകാളിക്കും മററും രജോഗുണസ്ഥമായ രക്ത പുഷ്പങ്ങൾ ( ജപാപുഷ്പം എന്നറിയപ്പെടുന്ന ചെമ്പരത്തിപ്പൂവ് ) എന്നിവ അതാതു ദേവതകുളടെ സവിശേഷ ഭാവത്തിനനുസരിച്ച് ആഗമങ്ങളിൽ നിബന്ധിച്ചിരിക്കുന്നു . ഏതായാലും ഭക്തന്റെ  ( ആകാശഭൂതത്തെ ചന്ദനജലം തളിച്ചതിനാൽ ദേഹപ്രതീകമായ ദ്യാവാപൃഥിവി എന്നും കൂടെയുണ്ടു് ) ദേവ ങ്കൽ അർപ്പിക്കപ്പെടുന്ന ഈ പ്രക്രിയയിലൂടെ ആകാശോപരി വർത്തിക്കുന്ന മനോമയാദി കോശങ്ങളിലെ അവന്റെ പ്രജ്ഞയെ കൈപിടിച്ചുയത്താൻ പുഷ്പാഞ്ജലികൊണ്ടു  സാധിക്കേണ്ടതാണ് .

 സഹസ്രനാമാദി അർച്ചനകൾകൊണ്ടും മറ്റും ലഭ്യമാകുന്ന ദൂരവ്യാപകമായ ഫലപ്രാപ്തിയെപ്പററി ഓരോ സഹസ്ര നാമത്തിന്റെ ഉത്തരാർദ്ധത്തിലും പ്രതിപാദിച്ചിട്ടുണ്ടെന്നും കാണാം .

 ധാരാളം ക്ഷേത്രങ്ങളിൽ അടുത്ത കാലത്തായി ലക്ഷാർ ച്ചന , കോടി അർച്ചന എന്നിങ്ങനെ മൂലമന്ത്രങ്ങൾകൊണ്ടും സഹസ്രനാമങ്ങളെകൊണ്ടും അർച്ചന തുടർച്ചയായി ചെയ്യുന്നതു സാവ്വത്രികമായിട്ടുണ്ട് . ഇത്തരം യജ്ഞങ്ങൾ കൊണ്ട് ദേവ ചൈതന്യം കൂടുതൽ ശക്തിപ്പെടുകയും , ആയതിൽ പങ്കെടുക്കുന്ന ഭക്തന്മാക്കും അത്ഭുതകരമായ ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്യുന്നുണ്ട് . - - 

ഇന്ന്  പല മഹാ ക്ഷേത്രങ്ങളിലും വേദലക്ഷാർച്ചനാ യജ്ഞങ്ങൾ നിർവ്വഹിക്കപ്പെട്ടുവരുന്നുണ്ടു് .

https://chat.whatsapp.com/BiaLM5fgqVz8ShZVgTqiIa
 അക്ഷയജ്ഞാനധാരയായ ഋഗ് - യജുർവേദങ്ങളിലടങ്ങിയ  മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടുള്ള ഈ മഹായജ്ഞത്തിൻറെ ഫലം അവാച്യമത്രെ . ഋഗ്വേദത്തിലുള്ള ആയുസൂക്തം , ഭാഗ്യസൂക്തം , സംവാദസൂക്തം മുതലായ സൂക്തങ്ങൾ , പ്രത്യക്ഷമായ അഭീഷ്ട പ്രാത്ഥനകളോടുകൂടിയ അനേകം മന്ത്രങ്ങൾ എന്നിവകൊണ്ട് മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളുടെയും ഫലപ്രാപ്തിയും സുലഭമായിത്തന്നെ ലഭ്യവുമാണ് .


https://chat.whatsapp.com/BiaLM5fgqVz8ShZVgTqiIa

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ