Posts

Showing posts from October, 2019

*പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

Image
* പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം... * കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും മൂന്നു കീലോമീറ്റര്‍ പടിഞ്ഞാറായി, പുലിയന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ചെറുതില്‍ വലുത്’ പുലിയന്നൂര്‍ എന്നാണ് ചൊല്ല്. മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ അപൂര്‍വ്വം ചില ഊരാഴ്മ ക്ഷേത്രങ്ങളിലൊന്നാണ് പുലിയന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം.. രാവിലെ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും, വൈകിട്ട് കുടുംബസമേതനായ ശ്രീപരമേശ്വരനായും വിളങ്ങുന്ന മഹാദേവനാണ് പ്രതിഷ്ഠ. ‘വ്യാഘ്രപുരാലയേശന്‍’ എന്ന സങ്കല്‍പ്പത്തിലാണ്പുലിയന്നൂര്‍ മഹാദേവര്‍   എന്നാണ് വിശ്വാസം. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധമുണ്ടായിരുന്നുവെന്നുകരുതുന്ന ചാത്തംപ്ളാക്കീല്‍ ചോനാര്‍ ചെട്ടിയാരുടെ യോഗീശ്വര പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിന് ഏറെ സവിശേഷതകളുണ്ട്. കല്ലിലും മരത്തിലുമുള്ള കൊത്തുപണികളോടുകൂടിയ ക്ഷേത്രം, ശില്പകലാ വൈദഗ്ധ്യത്തിന്‍റെയും, വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ് ബലിക്കല്‍പുരയുടെ നിര്‍മ്മിതി അനേകം പ്രത്യേകതകള്‍ ഉള്ളതാണ്. മേല്‍ത്തട്ടില്‍ അഷ്ടദിക്ക്പാ...

തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം...*

Image
* തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം... * ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം. ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന്‍ ശ്രീപരമശിവന്‍ സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം "കൈവിഷം" ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ് . ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌:- പണ്ട്‌ ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത്‌ ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത്‌ കുളത്തിന്‌ ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു. അതിന്‌ പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ വേണ്ടി കൈയിലുണ്ടായിരുന്ന കമ്പ്‌ ഉപയോഗിച്ച്‌ കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട്‌ ഭയന്നോടിയ ഉള്ളാള സ്ത്രീ, സ്ഥല ഉടമയായ അറയ്ക്കല്‍ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍...

അമരമ്പലം ശിവക്ഷേത്രം

Image
* അമരമ്പലം  ശിവക്ഷേത്രം... * മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.. "അമരന്‍മാരുടെ അമ്പലം" അഥവാ മരണമില്ലാത്ത ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന അമ്പലം എന്ന അര്‍ത്ഥത്തിലാണ്, ഈ പ്രദേശത്തിന് അമരമ്പലം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ നാശമില്ലാത്ത അമ്പലം എന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതീഹ്യപെരുമയും ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റരാത്രി കൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതായുമുള്ള കഥകളുണ്ട് നാട്ടില്‍. കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന...

രവീശ്വരപുരം ശിവക്ഷേത്രം

Image
* രവീശ്വരപുരം ശിവക്ഷേത്രം ... * പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രവീശ്വരപുരം ശിവക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമൂർത്തി ശ്രീ പരമശിവനാണ്. ഇവിടെ ശ്രീപരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ നഗരസഭാ കാര്യാലയത്തിനോടു ചേർന്നാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് രവിശ്വരപുരം പ്രസിദ്ധിയിലാണ്ടെങ്കിലും പിന്നീടുവന്ന നാട്ടുരാജാക്കന്മാർ അത്ര പ്രാധാന്യം കൊടുത്തുകണ്ടില്ല. അതിനാൽ ചരിത്രത്താളുകളിൽ അധികം ഇടമ്പിടിക്കാൻ കൊടുങ്ങല്ലൂർ രവീശ്വരപുരം ശിവക്ഷേത്രത്തിനായിട്ടില്ല. മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം) ആണ്  കൊടുങ്ങല്ലൂരിനെ പ്രശസ്തമാക്കുന്നത്... ഉത്സവങ്ങളും ആട്ടവിശേഷങ്ങളും ഒന്നും തന്നെ ഇപ്പോൾ പടിത്തരമായില്ല, അതു മുൻപെന്നൊ നിന്നുപോയിരിക്കുന്നു.പല കാലങ്ങളിലും ഉണ്ടായിട്ടുള്ള അവഗണനകള്‍ മൂലം കാടുകയറി ...

അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ..*

Image
* അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം .. * . ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്... തൃശൂർ ജില്ലയിൽ ചിറ്റിലപ്പള്ളി ഗ്രാമത്തിന്‍റെ ഭാഗമായിരുന്നു അവുങ്ങനൂർ എന്ന അവനൂർ ദേശത്താണ് അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.ചെറിയ ക്ഷേത്രമാണിത് . ടിപ്പുവിന്‍റെ  പടയോട്ടക്കാലത്ത് പണ്ഡിതന്മാരായ നമ്പിമാര്‍ താമസിച്ചിരുന്ന ഇല്ലങ്ങള്‍ പടയോട്ടത്തില്‍ തകരുകയും ഇല്ലങ്ങളോടനുബന്ധിച്ച ക്ഷേത്രങ്ങളും ചെറിയ കോട്ടകളും നശിക്കുകയും ചെയ്തതായി അവങ്ങന്നൂരിനു ചരിത്രമുണ്ട് . പുരാതനമായ ഈ ക്ഷേത്രത്തിലും ആ അക്രമകാരിയുടെ കുതിര കുളമ്പടി പതിഞ്ഞിട്ടുണ്ടാകാം... വളരെ വര്‍ഷങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ക്ഷേത്രം , 2008 ല്‍ തദ്ദേശ ഗ്രാമവാസികളുടെ ഉല്‍സാഹത്താല്‍ പുനരുദ്ധാരണം നടന്നു. ധനു മാസത്തിലെ തിരുവാതിരയ്ക്ക് ഉത്സവം ആരംഭിക്കുന്നു ... തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 8 km അകലെയായി ,തൃശൂര്‍-കുന്നുംകുളം റോഡില...

വെളപ്പായ മഹാദേവക്ഷേത്രം...

Image
* വെളപ്പായ മഹാദേവക്ഷേത്രം... * ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വെളപ്പായ മഹാദേവക്ഷേത്രം... തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കല്‍ ബ്ളോക്കില്‍ അവണൂര്‍ ഗ്രാമപഞ്ചായത്തിലെ വെളപ്പായ ഗ്രാമത്തിൽ പുരാതന ശിവ ക്ഷേത്രമായ വെളപ്പായ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു . കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ഈ ക്ഷേത്രത്തില്‍ പടിഞ്ഞാറ് ദർശനമായി പ്രധാന മൂര്‍ത്തിയായി ശ്രീപരമശിവൻ വാഴുന്നു . വെളപ്പായയിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ട്. രണ്ടു ശിവലിംഗങ്ങൾ രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. തെക്കേടത്തും വടക്കേടത്തും എന്ന് അറിയപ്പെടുന്നു. അര്‍ജ്ജുനനു പാശുപതാസ്ത്രം നല്‍കിയ കാട്ടാളവേഷധാരിയായ കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണ് തെക്കേടത്ത് ,താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നീ അസുരന്മാർ നിർമ്മിച്ച് സ്വർണ്ണ, വെള്ളി, ഇരുമ്പു ലോഹങ്ങൾ കൊണ്ടുള്ള ത്രിപുരങ്ങൾ (നഗരങ്ങൾ) ദഹിപ്പിച്ചു ക്രുദ്ധനായി നില്‍ക്കുന്ന ഭാവത്തിലാണ് വടക്കേടത്ത് ശിവന്‍ . മുളങ്കുന്നത്തുകാവ് മുണ്ടൂര്‍ റ...

പറമ്പന്തളി മഹാദേവക്ഷേത്രം...* ഹൈന്ദവപുരാണം

Image
* പറമ്പന്തളി മഹാദേവക്ഷേത്രം... * ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പറമ്പന്തളി മഹാദേവക്ഷേത്രം... തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ പറമ്പന്തളിയില്‍ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനു ആറടിയോളം ഉയരമുണ്ട്. വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ് . ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 09 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് . ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക്‌ പോലും വായിച്ചു മനസിലാക്കാന്‍ സാധിച്ചിട്ടില...

തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി*

* തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി * 🙏🌹🌺🌸💐🌹🙏 ജാതകദോഷത്താൽ വിവാഹപ്രായം അതിക്രമിച്ചവർക്കും വിവാഹം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിരുന്നിട്ടും വിവാഹതടസ്സം നേരിടുന്നവർക്കും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീദേവസേനാ സമേതനായ തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. നിർമാല്യ ദർശനത്തിശേഷം പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.                                          🙏🌹🌺🌸💐🌹🙏

വിളക്ക് എന്നാൽ എന്താണ്?

വിളക്ക് എന്നാൽ എന്താണ്? വിളക്ക് എന്ന വാക്ക് തമിഴിൽ നിന്നും വന്നതാണ്. തന്റെ പ്രകാശത്താൽ ചുറ്റുമുള്ളതിനെയെല്ലാം പ്രകാശിപ്പിക്കുന്നതെന്താണോ അതിന് വിളക്കെന്ന് പേര്. ഏത് സ്വയം പ്രകാശിച്ചു കൊണ്ട് മറ്റുള്ളതിനെയൊക്കെ കാണിച്ചു തരുന്നുവോ അതിന്റെ പേരാണ് വിളക്ക്. സ്വയം വിളങ്ങി കൊണ്ട് ബാക്കിയുള്ളതിനെയൊക്കെ വിളങ്ങാൻ വയ്ക്കുന്നത് വിളക്ക്. പ്രപഞ്ചത്തിനെ മുഴുവൻ വിളങ്ങാൻ വയ്ക്കുന്ന വിളക്ക് എന്താണ് ? കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം സ്യാദേവം രവിദീപദര്ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദര്ശനേ കിം തത്രാഹമതോ ഭവാന് പരമകം ജ്യോതിസ്തദസ്മി പ്രഭോ വേദാന്തത്തിലെ ഏകശ്ലോകിയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഒരു വൃദ്ധ ബ്രാഹ്മണൻ ശങ്കരാചാര്യരോട് ചോദിച്ചതാണിത്. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന പ്രകാശം എന്താണ്? ഞാൻ വേദവും, ശാസ്ത്രവും എല്ലാം പഠിച്ചിരിക്കുന്നു. ജ്ഞാനം ഉണ്ടായിട്ടില്ല. എനിക്ക് വയസ്സായിരിക്കുന്നു. അവിടുന്ന് എന്നെ ഉപദേശിക്കണം. ശങ്കരാചാര്യർ പറഞ്ഞു അങ്ങയെ ഞാൻ എന്താണ് ഉപദേശിക്കേണ്ടത്. അങ്ങയ്ക്ക് എന്താണറിയാത്തത്? ഇനി എന്താണറിയേണ്ടത്? ആ വൃദ്ധൻ പറഞ്ഞു എല്ലാ അറിവിനും ആശ്രയഭൂതമായ...

ഗൃഹപ്രവേശനത്തിനും, വിവാഹം മുതലായ ചടങ്ങുകൾക്ക് വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത

*ഗൃഹപ്രവേശനത്തിനും, വിവാഹം മുതലായ ചടങ്ങുകൾക്ക് വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത* ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു. ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ ഇടതുവശത്തിനുമാണ്. സ്ത്രീയാണെങ്കില്‍ അവളുടെ പാദചലനത്തില്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യപാദം ഇടത്തേതും പുരുഷനാണെങ്കില്‍ വലത്തേതുമാകണമെന്ന് നിഷ്കര്‍ഷിക്കുന്നു. പഞ്ചഭൂതങ്ങളില്‍ അഗ്നിതത്ത്വത്തില്‍ കര്‍മ്മേന്ദ്രിയങ്ങളാണ് കാലുകള്‍. ശരീരത്തെ ചലിപ്പിക്കുക എന്നതാണല്ലോ കാലുകളുടെ ധര്‍മ്മം. ഒരു പ്രവര്‍ത്തനത്തെ സഹായിക്കുന്ന ശക്തി ക്രിയാശക്തിയാണ്. പഞ്ചഭൂതങ്ങളില്‍ ക്രിയാശക്തിയെ സൂചിപ്പിക്കുന്നത് അഗ്നിയാണ്. അതുകൊണ്ടാണ് കാലുകള്‍ അഗ്നിതത്ത്വത്തിന്റെ കര്‍മ്മേന്ദ്രിയങ്ങളാണ് എന്ന് പറയുന്നത്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍). അഗ്നിയുട...

ഗണപതിയെ ഇങ്ങനെ പ്രാർത്ഥിക്കാം*

*ഗണപതിയെ ഇങ്ങനെ പ്രാർത്ഥിക്കാം* ഗണപതിക്ക് മുന്നില്‍ ഏത്തമിടുന്ന നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളില്‍ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തില്‍ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നില്‍നില്‍ക്കുന്ന ഒന്നാണ്. . ‘വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്‌നം ഗണപതേ!’ മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍ ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്. ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലത...

തുലാപത്ത്

*തുലാപത്ത്* കത്തിയെരിയുന്ന മേലേരിയേയും ചുട്ടുപൊള്ളുന്ന വെയിലിനേയും സാക്ഷിയാക്കി ചെണ്ടമേളത്തിന്റെയും കാൽചിലമ്പിന്റെയും അലയൊലികളിൽ കളിയാട്ട കാവുകൾ വീണ്ടും ഉണരുകയാണ്. അകറ്റി നിർത്തിയവരെ കൊണ്ട് തന്നെ തൊഴുത് മധുര പ്രതികാരം ചെയ്യാൻ സ്വന്തം സങ്കടങ്ങൾ മറന്ന് തന്നെ വിശ്വസിക്കുന്ന ഭക്തജനലക്ഷങ്ങളെ തഴുകി ഗുണം വരുത്താൻ ആകാശത്ത് നിന്നും ദൈവം മണ്ണിലിറങ്ങുന്ന പുണ്യ ദിനങ്ങൾ.വടക്കന്റെ മണ്ണിൽ വീണ്ടും ഒരു തെയ്യകാലം കൂടി വരവായീ... കാവുകളും തെയ്യങ്ങളും. വറുതിയുടെ ദിനങ്ങളിൽ നിന്നും മോചനം തേടി തെയ്യം കലാകാരന്മാർക്കും വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ. വടക്കൻ കേരളത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാർഷികബന്ധിയായ പൂർവ്വ സംസ്കാരത്തിൽ നിന്നും തലമുറകൾ കൈമാറി വന്ന ഒരനുഷ്ഠാ ദിനാചരണമാണ് പത്താമുദയം. ഇന്നേ ദിവസം നിലവിളക്കും നിറനാഴിയുമൊരുക്കി സൂര്യോദയത്തിനെ അരിയെറിഞ്ഞ് എതിരേറ്റിരുന്നു നമ്മുടെ പൂർവികർ. നാടിനും വീടിനും ഐശ്വര്യമേകുന്ന, തങ്ങളുടെ ജീവിതത്തിനും അന്നം നൽകുന്ന കൃഷിക്കും ശുഭാരംഭം കുറിക്കുന്ന ദിവസമായാണ് അവർ പത്താമുദയത്തിനെ കരുതിപ്പോന്നിരുന്നത്. പൂർവ്വികരുടെ ദൈവ ആരാധനയുടേയും കാർഷിക സംസ്കാരത്തിന്റെയും മഹത്തായ ദർശനങ്ങൾ ഈ അന...

ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം..

Image
* ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം.. * . പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പാര്‍വ്വതി സമേതനായി ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നു... കായംകുളം രാജാവിന്‍റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസ്തോത്രത്തില്‍ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകള്‍ക്കായി അന്യദേശത്തു നിന്നും ബ്രാഹ്മണരെ ഈ ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നു താമസിപ്പിച്ചുവെന്ന് പറയപ്പെടുന്നു .കാലാന്തരത്തില്‍ ക്ഷേത്രത്തില്‍ പൂജകളും ഉത്സവങ്ങളും മുടങ്ങി ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ നാശോന്മുഖമായി കിടന്നു.ഒരിക്കല്‍ വില്വമംഗല സ്വാമിയാര്‍  പദ്മനാഭക്ഷേത്ര ദര്‍ശനത്തിനായി ഇത് വഴി പോകുമ്പോള്‍ ചങ്ങംകുളങ്ങര ക്ഷേത്രം പരിസരത്ത് എത്തുകയും , ഭഗവത് ചൈതന്യം മനസ്സിലാക്കി അദ്ദേഹം ക്ഷേത്ര പുതുക്കുകയും പൂജാദി കര്‍മ്മങ്ങളു...
Image
* വേളോര്‍വട്ടം മഹാദേവക്ഷേത്രം ... * പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന  108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള വേളോര്‍വട്ടത്താണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം (post 98). രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്. രണ്ടു ശ്രീകോവിലുകളും രണ്ടു കൊടിമരങ്ങളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേളോർവട്ടം ശിവക്ഷേത്രം. രണ്ടു ശ്രീകോവിലിലും ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍  വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . രണ്ടും കിഴക്ക് ദര്‍ശനത്തിലാണ്. വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു . മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം.മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാ...

കൊല്ലൂർ മൂകാംബിക ക്ഷേത്രം..

Image
* കൊല്ലൂർ മൂകാംബിക ക്ഷേത്രം... * വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍  പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം..ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. . ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്,ആദിപരാശക്തി അക്ഷര ദേവതയായി കുടികൊള്ളുന്നയിടമാണ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം... പരശുരാമന്‍ സൃഷ്ട്ടിച്ച കേരളത്തിന്‍റെ വടക്ക്‌ കൊല്ലൂര്‍ മൂകാംബിക, തെക്ക്‌ കന്യാകുമാരി, കിഴക്ക്‌ പാലക്കാട്‌ ഹേമാംബിക, പടിഞ്ഞാറ്‌ കൊടുങ്ങല്ലൂര്‍ ഭദ്രാംബിക എന്നീ നാല്‌ ദേവീരൂപങ്ങളുടെ കാവലിലാണ്‌ മലയാളദേശമെന്നാണ്‌ ആചാര്യ മതം. മലയാള ദേശത്തിന്‍റെ വടക്കു ഭാഗത്തിന്‍റെ കാവല്‍ ശക്തിയായി കാണുന്നതും ഈ ശക്തിസ്വരൂപിണിയെയാണ്‌. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരി വരെയായിരുന്നു പുരാതന കേരളം .കലയുടെയും സാഹിത്യത്തിന്‍റെയും ഉപാസകരെല്ലാം പ്രാര്‍ത്ഥിക്കുന്നത്‌ മൂകാംബികയെയാണ്‌. ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കു...

ശിവന് ജനനമോ മരണമോ ഇല്ല⚜* 🎀♾♾♾

*⚜ശിവന് ജനനമോ മരണമോ ഇല്ല⚜*  🎀♾♾♾♾❣♾♾♾♾🎀 ഒരിക്കല്‍ ബ്രഹ്മ ദേവനും വിഷ്ണു ദേവനും തമ്മില്‍ ഒരു തര്‍ക്കം നടക്കുകയായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും ബലിഷ്ടനും ഉഗ്രപ്രതാപിയും എന്നതായിരുന്നു തര്‍ക്ക വിഷയം. തര്‍ക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ക്ക് നടുവില്‍ തീക്ഷണമായി ജ്വലിക്കുന്ന ഒരു തൂണ് പ്രത്യക്ഷപ്പെട്ടു. തൂണിന്റെ ഒരു അഗ്രം ആകാശത്തെ കീറിമുറിച്ചും മറ്റേ അഗ്രം പാതാളത്തെ കീറിമുറിച്ചും പോയിരുന്നു. ഇത് കണ്ടു അതിശയോക്തി പൂണ്ട ദേവന്മാര്‍ രണ്ടു പേരും ആരാണ് ഏറ്റവും ശക്തിമാന്‍ എന്ന് കണ്ടു പിടിക്കാന്‍ പുതിയൊരു ഉപാധി വച്ചു. ഈ തേജോമയമായ തൂണിന്റെ അഗ്രം ആരാണ് ആദ്യം കണ്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ബലിഷ്ടന്‍. ശേഷം ബ്രഹ്മദേവന്‍ സ്വയം ഒരു കാട്ടുപന്നിയുടെ രൂപം പൂണ്ടു താഴേക്കും മഹാവിഷ്ണു ഒരു കുരുവിയുടെ രൂപമെടുത്തു തൂണിന്റെ അഗ്രം കണ്ടെത്താന്‍ മേലോട്ടും കുതിച്ചു. കാലങ്ങളോളം നീണ്ട ഈ തിരച്ചിലില്‍ അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ ആയില്ല. എന്നാല്‍ ഇത് രണ്ടു പേരിലും ഒരു പരിവര്ത്തനനത്തിന് തുടക്കം കുറിച്ചു. തിരികെ എത്തിയ ഇരുവരും കണ്ടത് അവര്ക്ക് മുന്നില്‍ പ്രത്യക്ഷനായി നില്‍ക്കുന്ന സാക്ഷാല്‍ പരമ ശിവനെ ആണ്...

ശാസ്തമംഗലം മഹാദേവക്ഷേത്രം

* ശാസ്തമംഗലം മഹാദേവക്ഷേത്രം ... * ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108  ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്... തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് ഈ പുരാതന മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് . "ചാത്തമംഗലം " എന്ന് ശിവാലയ സ്തോത്രത്തില്‍ വിവരിക്കുന്ന ശാസ്തമംഗലം മഹാദേവക്ഷേത്രത്തില്‍ ഭഗവാന്‍ "  ശാസ്തമംഗലത്തപ്പനായി" കിഴക്ക് ദര്‍ശനത്തില്‍ വാഴുന്നു . പണ്ട് ,തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നിത്യവും ദര്‍ശനം നടത്തിക്കൊണ്ടിരുന്ന നാല് ക്ഷേത്രങ്ങളില്‍ ഒന്നാണ് ശാസ്തമംഗലം മഹാദേവക്ഷേത്രം. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു. ക്ഷേത്ര ദര്‍ശനത്തിനു വരുമ്പോള്‍ മഹാരാജാവിന്‍റെ രഥം നിര്‍ത്തിയിരുന്ന വഴി ഇപ്പോള്‍ "രഥപുര കുന്നു റോഡ്‌" ആയി നിലനില്‍ക്കുന്നുണ്ട്. കൂപക്കര മഠം വക ആയിരുന്ന ഈ ക്ഷേത്രം. വട്ടശ്രീകോവിലും വിശാലമായ നാലമ്പല സമുച്ചയത്തോടു കൂടിയുള്...

മുണ്ടയൂർ (മുണ്ടൂര്‍) മഹാദേവ ക്ഷേത്രം ..

Image
* മുണ്ടയൂർ (മുണ്ടൂര്‍) മഹാദേവ ക്ഷേത്രം ... * ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് മുണ്ടയൂര്‍ ശിവക്ഷേത്രം. തൃശൂർ ജില്ലയിൽ മുണ്ടൂർ ഗ്രമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണിത്. പണ്ട് മുണ്ടയൂർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മുണ്ടൂർ എന്നാണ് അറിയപ്പെടുന്നത്. മുണ്ഡന്‍, മുണ്ഡി എന്നീ വാക്കുകള്‍ക്ക് മുണ്ഡമാല(തലയോടാകുന്ന മാല)ധരിച്ചവന്‍, അതായത് ശിവന്‍ എന്നര്‍ത്ഥം. ശിവപത്നി മുണ്ഡിനി.മുണ്ടയൂരിനു ഇങ്ങനെ ആകാം പേര് വന്നത് എന്ന് സ്ഥലനാമചരിത്രത്തില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രേശന്‍ മുണ്ടിയൂരപ്പനായി കിഴക്ക് ദര്‍ശനത്തില്‍ വാഴന്നു. മഠത്തില്‍ മുണ്ടയൂര്‍,മേല്‍മുണ്ടയൂര്‍,കീഴ്മുണ്ടയൂര്‍ ,ആറ്റൂര്‍ മുണ്ടയൂര്‍ എന്നീ മനക്കാരുടെ വകയായിരുന്നു മുണ്ടയൂര്‍ ക്ഷേത്രം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒട്ടനവധി പടയോട്ടങ്ങളും ഭീതിയും കെടുതിയും അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യം മുണ്ടയൂരപ്പനെ ധ്യാനിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. മുണ്ടയൂരപ്പൻ അവരെ കാത്തുരക്ഷിച്...

ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 4

*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 4🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢* ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട് ഇത് ശരിയാണെന്ന് ...

പതിനെട്ട് പുരാണങ്ങള്‍🔥

*🔱🔥പതിനെട്ട് പുരാണങ്ങള്‍🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢* 1. ബ്രാഹ്മം 2. പാത്മം 3. വൈഷ്ണവം 4. വായവ്യം 5. ഭാഗവതം 6. നാരദീയം 7. മാര്‍ക്കണ്‌ഡേയം 8. ആഗ്നേയം 9. ഭവിഷ്യം 10...