*പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

*പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം...*

കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും മൂന്നു കീലോമീറ്റര്‍ പടിഞ്ഞാറായി, പുലിയന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ചെറുതില്‍ വലുത്’ പുലിയന്നൂര്‍ എന്നാണ് ചൊല്ല്.

മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ അപൂര്‍വ്വം ചില ഊരാഴ്മ ക്ഷേത്രങ്ങളിലൊന്നാണ് പുലിയന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം..

രാവിലെ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും, വൈകിട്ട് കുടുംബസമേതനായ ശ്രീപരമേശ്വരനായും വിളങ്ങുന്ന മഹാദേവനാണ് പ്രതിഷ്ഠ.

‘വ്യാഘ്രപുരാലയേശന്‍’ എന്ന സങ്കല്‍പ്പത്തിലാണ്പുലിയന്നൂര്‍ മഹാദേവര്‍   എന്നാണ് വിശ്വാസം.

ക്ഷേത്രനിര്‍മ്മാണവുമായി ബന്ധമുണ്ടായിരുന്നുവെന്നുകരുതുന്ന ചാത്തംപ്ളാക്കീല്‍ ചോനാര്‍ ചെട്ടിയാരുടെ യോഗീശ്വര പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിന് ഏറെ സവിശേഷതകളുണ്ട്. കല്ലിലും മരത്തിലുമുള്ള കൊത്തുപണികളോടുകൂടിയ ക്ഷേത്രം, ശില്പകലാ വൈദഗ്ധ്യത്തിന്‍റെയും, വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ്

ബലിക്കല്‍പുരയുടെ നിര്‍മ്മിതി അനേകം പ്രത്യേകതകള്‍ ഉള്ളതാണ്. മേല്‍ത്തട്ടില്‍ അഷ്ടദിക്ക്പാലകര്‍, മദ്ധ്യത്തില്‍ മഹാലക്ഷ്മി. എന്നിവ കൂടാതെ ചുറ്റുമുള്ള ഉത്തരങ്ങളില്‍ നാലുനിരയായി കൊത്തിവച്ചിട്ടുള്ള രാമായണം സമ്പൂര്‍ണ്ണ കഥയും ശ്രദ്ധേയമാണ്. ബലിക്കല്‍ പുരയിലെ പിരിവളകള്‍, ഗജേന്ദ്രമോക്ഷം, മുകപ്പിലുള്ള ഇന്ദ്രന്‍, ശ്രീരാമപട്ടാഭിഷേകം, യക്ഷന്‍, കണ്ണാടി നോക്കി പൊട്ടുകുത്തു സുന്ദരയക്ഷി, പടിക്കുതാഴെ കരിങ്കല്ലില്‍ കൊത്തിവെച്ചിട്ടുള്ള കാളപ്പുറത്തിരിക്കു ശിവപാര്‍വ്വതി, കിരാതം കഥ, ഗണപതി-സുബ്രഹ്മണ്യന്‍ ജ്ഞാനപ്പഴക്കഥ, അനന്തശയനം, എന്നിവയും ചാരുതൂണുകളില്‍ കാണു ദുര്‍ഗഭദ്ര, ശാസ്താവ്, ആന, സിംഹം എന്നിവയും ശില്പകലാത്ഭുതങ്ങളാണ്.

കൊല്ലവര്‍ഷം 936 ല്‍ ധര്‍മ്മരാജാവിന്‍റെ  കല്പനപ്രകാരം നടയ്ക്കുവച്ച ഓടുകൊണ്ടുള്ള ദീപസ്തംഭം മറ്റൊരു സവിശേഷതയാണ്. ക്ഷേത്രത്തില്‍ കൊല്ലവര്‍ഷം 1064, 1095, 1161 വര്‍ഷങ്ങളിലാണ് ധ്വജപ്രതിഷ്ഠകള്‍ നടന്നിട്ടുള്ളത്.

ഗണപതി, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി, യക്ഷി, മതില്‍ക്കുപുറത്തുള്ള ഭദ്രകാളി എന്നിവരാണ് ഉപദേവപ്രതിഷ്ഠകള്‍..,..

നിര്‍മാല്യദര്‍ശനം, രുദ്രാഭിഷേകം, പ്രദോഷം തുടങ്ങിയവ വിശേഷപ്പെട്ടതാണ്.കര്‍ക്കിടകമാസത്തിലെ ഭഗവതിസേവ തുടങ്ങിയ ആട്ടവിശേഷങ്ങളും ക്ഷേത്രത്തില്‍ ആചരിച്ചുവരുന്നു.

തുരുത്തിപ്പള്ളില്‍, ഇണ്ടംതുരുത്തി, ഇളംമ്പിലാക്കാട്ട്, വടശ്ശേരി, കുഴുപ്പള്ളി എന്നീ അഞ്ച് ഇല്ലക്കാരായ ക്ഷേത്ര ഊരാഴ്മക്കാര്‍ ചേര്‍താണ് ദേവസ്വം ഭരണസമിതി.

ഓം നമഃ ശിവായ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

സന്ധ്യാ പ്രാർത്ഥന

വാസ്തു പുരുഷൻ