പഞ്ചഗവ്യം എന്താണ്?
പഞ്ചഗവ്യം എന്താണ്? ==================== ഭാരതീയര്‍ ഔഷധമായി കരുതുന്ന ഒരു വസ്തുവാണ് പഞ്ച ഗവ്യം .ഗവ്യം എന്നാല്‍ ഗോവില്‍ നിന്ന് ഗമിക്കുന്നത് അല്ലങ്കില്‍ പശുവില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് അര്‍ത്ഥം. പഞ്ച ഗവ്യം എന്നാല്‍ പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ചു വസ്തുക്കളുടെ കൂട്ട് എന്ന് പറയാം .പശുവിനെ മാതാവായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്‍റെത്. "ഗോമാതാ " എന്ന് നമ്മള്‍ പശുവിനെ വിളിക്കുന്നു . ഭാരതത്തില്‍ ഒരു വ്യക്തി, അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതിലും അധികം പശുവിന്‍റെ പാല്‍ കുടിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ "ഗോമാതാ " എന്ന സങ്കല്പം ഏറെ മഹത്തരം എന്ന് പറയേണ്ടതില്ല . എന്നാല്‍ പഞ്ച ഗവ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ ഈ സംസ്കാരത്തി ന്‍റെ മഹത്വം കുറേക്കൂടി ആഴത്തിലേക്ക് പോകുന്നു . അത് മനസിലാകണം എങ്കില്‍ പഞ്ചഗവ്യത്തി ന്‍റെ ചേരുവകള്‍ എന്താണെന്ന് അറിയണം . പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ അഞ്ചു വസ്തുക്കള്‍ ഇതിനെ ഓരോന്നായി എടുക്കാം. പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ വസ്തുക്കള്‍ ഒറ്റയ്ക്കെടുത്താല്‍ ഓരോന്നുംപശുവില്‍ നിന്ന് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ള...