ശ്രീ സുബ്രമണ്യ സ്വാമിയുടെ ഐതീഹ്യം

ശ്രീ സുബ്രമണ്യ സ്വാമിയുടെ ഐതീഹ്യം


ഹൈന്ദവവിശ്വാസപ്രകാരംപരമശിവന്റെയുംപാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. പ്രാചീന സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തിയും മുരുകൻ ആണെന്ന് കരുതപ്പെടുന്നു. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യസ്വാമിക്ക് ഉണ്ട്. പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ “ജ്ഞാനപ്പഴം” എന്ന് വിശേഷിപ്പിക്കാറുണ്ട്.

ജ്യോതിഷംരചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽപറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.

തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലെല്ലാം മുരുകക്ഷേത്രങ്ങൾ കാണാൻ സാധിക്കും. ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ദ്വീപുകൾഎന്നിവിടങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മുരുകന്റെ പ്രശസ്തമായ കോവിലുകൾ ഉണ്ട്. ദക്ഷിണെന്ത്യയിൽ കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ശിവകുടുംബത്തോടൊപ്പം മുരുകനെ ആരാധിക്കുന്നു

പുരാണങ്ങളിൽ വലിപ്പം കൊണ്ട് എറ്റവും വലുതാണ് സ്കന്ദപുരാണം. 80000 ൽ പരം ശ്ലൊകങ്ങൾ ആണ് സ്കന്ദപുരാണത്തിലുള്ളത്. കേദാരഘണ്ഡം, തുടങ്ങി പലഘണ്ഡങ്ങളായി ഭാരതത്തിലെ വിവിധ തീർത്ഥസ്ഥാനങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും എല്ലാം ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. സ്കന്ദന്റെ കഥയും പലപ്പൊഴായി പറയുന്നുണ്ട്.. 2016 ദിസംബർ 1 മുതൽ 31 വരെ കരിക്കാട് ക്ഷേത്രത്തിൽ വച്ച് നടന്ന സ്കന്ദപുരാണമഹായജ്ഞത്തിൽ ഇദം പ്രഥമമായി ഇത് മുഴുവൻ പാരായണം ചെയ്തു.

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻസപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതിഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.



സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും, ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ