Posts

സ്ത്രീകൾ ചരട് കെട്ടേണ്ടത് ഏത് കൈയ്യിലാണ്?

Image
സ്ത്രീകൾ ചരട് കെട്ടേണ്ടത് ഏത് കൈയ്യിലാണ്?*  🛑💛🛑💛🛑💛🛑💛🛑💛🛑 സ്ത്രീകൾ ചരടുകൾ സാധാരണ രണ്ട് കൈയിലും കെട്ടിക്കാണറുണ്ട്. എന്നാൽ പുരുഷന്മാർ വലതു കൈയിലും സ്ത്രീകൾ ഇടതു കൈയിലും ചരടുകൾ കെട്ടുന്നതാണ് ഉത്തമം. ഓരോ നിറത്തിലുള്ള ചരടിനും ഓരോ പ്രത്യേക ലക്ഷ്യങ്ങളുണ്ട്: ​ചുവന്ന ചരട് (രക്ഷാചരട്): ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനും ദീർഘായുസ്സിനുമായി ഇത് ധരിക്കുന്നു. ഇത് ധരിക്കുമ്പോൾ ഉള്ളിൽ പറയുക: "ഞാൻ സുരക്ഷിതനാണ്." ​കറുത്ത ചരട്: കണ്ണേറ് (ദൃഷ്ടിദോഷം), നെഗറ്റീവ് ഊർജ്ജം എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ സഹായിക്കുന്നു. ഇത് ധരിക്കുമ്പോൾ ചിന്തിക്കുക: "എന്റെ മനസ്സ് നെഗറ്റിവിറ്റിക്ക് അടിമയാകില്ല." ​മഞ്ഞച്ചരട്: മംഗല്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകം. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദാമ്പത്യ വിജയത്തിനുമായി ഇത് ഉപയോഗിക്കുന്നു. ​ഓറഞ്ച് ചരട്: ശക്തിയും പ്രശസ്തിയും നൽകുന്നു. തിന്മകളിൽ നിന്ന് നമ്മെ കാത്തുസൂക്ഷിക്കുന്നു. ​പൂണൂൽ (വെള്ള നൂൽ): അറിവിന്റേയും ശുദ്ധിയുടേയും അടയാളമായി ഇതിനെ കാണുന്നു. ഇതൊക്കെ വെറും ആചാരങ്ങൾ മാത്രമല്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്.  ഇതൊരു മികച്ച ...

വിഗ്രഹം

*വിഗ്രഹം ........ചില അറിവുകള്‍* 🪾🌹🪾🌹🪾🌹🪾🌹🪾🌹🪾 1)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്? സ്ഥാപത്യശാസ്ത്രം 2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്? അചലം, ചലം, ചലാചലം 3)ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്? അചല ബിംബങ്ങള്‍ 4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു? ചലം എന്ന വിഭാഗത്തില്‍ 5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്? ചലാചലം 6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം? ഏകവര്‍ണ്ണം 7)ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം? പ്ലാവ്, ചന്ദനം 8) ദേവദാരു, ശമീ പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്? നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും. 9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്? മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും 10) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം? 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍ ...

പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

*●●ക്ഷേത്രത്തിൽ പോയി കണ്ണടച്ച് പ്രാർത്ഥിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് വായിക്കൂ! 🙏●●* ഹിന്ദുധർമ്മശാസ്ത്ര പ്രകാരം ഒരു ക്ഷേത്രദർശനം എന്നത് കേവലം ഒരു സന്ദർശനമല്ല, മറിച്ച് നമ്മുടെ ഉള്ളിലെ ചൈതന്യത്തെ ഈശ്വരചൈതന്യവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. യഥാർത്ഥ ഹൈന്ദവ ആചാരപ്രകാരം ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു: 1. മനോനില : പ്രാർത്ഥന എന്നത് യാചനയല്ല, മറിച്ച് സമർപ്പണമാണ്. ഭഗവാന് മുന്നിലെത്തുമ്പോൾ "എനിക്ക് അത് തരണേ, ഇത് തരണേ" എന്ന് ലിസ്റ്റ് നിരത്തുന്നതിന് പകരം, "എന്റെ കർമ്മങ്ങൾ ഭഗവാന് സമർപ്പിക്കുന്നു" എന്ന ഭാവമാണ് വേണ്ടത്. ഇതിനെയാണ് 'ശരണാഗതി' എന്ന് വിളിക്കുന്നത്. 2. ദർശനം നടത്തുന്ന രീതി: ●പാദങ്ങളിൽ തുടങ്ങുക: ഭഗവാന്റെ രൂപം ദർശിക്കുമ്പോൾ ആദ്യം പാദങ്ങളിൽ നോക്കി വന്ദിക്കുക, പിന്നീട് ക്രമമായി മുകളിലേക്ക് നോക്കി മുഖപത്മത്തിൽ ദർശനം പൂർത്തിയാക്കുക. ●കണ്ണുകൾ തുറന്നുപിടിക്കുക: പലരും പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കാറുണ്ട്. എന്നാൽ ക്ഷേത്രത്തിൽ വിഗ്രഹത്തിന് മുന്നിൽ നിൽക്കുമ്പോൾ കണ്ണുകൾ തുറന്ന് ഭഗവാന്റെ രൂപം ഹൃദയത്തിലേക...

ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും.

Image
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്നത് അത്ഭുതമാണ്. അതിനായി ഉപയോഗിച്ച മാധ്യമത്തെകുറിച്ചാണ് എന്നുകൂടി ഓർമ്മിപ്പിയ്ക്കട്ടെ. പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്നുതുടങ്ങി അവസാനം പൂജയ്ക്കിരിയ്ക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിനു ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. എന്നാൽ എന്താണ് ഈ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും..?  അദ്യബ്രഹ്മണ: ദ്വിതീയപരാർദ്ധേ ശ്വേതവരാഹകല്പേ  വൈവസ്വത മന്വന്തരേ അഷ്ടാവിംശതി തമേ  കലിയുഗേ പ്രഥമപാദേ ജംബുദ്വീപേ ഭാരതവർഷേ  ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ  അസ്മിൻ വർത്തമാനേ വ്യവഹാരികേ  പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ  നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ  ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസരയുക്തായാം നക്ഷത്രയുക്തായാം. സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്...

നിർമ്മാല്യ ദർശനം

_*🚩എന്താണ്  നിർമ്മാല്യ ദർശനം.......*_ _*ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണിത്. സ്നാനാദികർമങ്ങൾക്ക്  ശേഷം  ശാന്തിക്കാരൻ മന്ത്രജപങ്ങളോടെ  ശ്രീകോവിൽ നടതുറക്കും. തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീ ഷ്ടപ്രദായകവുമാണ്. ഈ നേരം  തൊട്ടാണ് നിർമാല്യ ദര്‍ശനം  ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ  ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതിനെയാണ് നിർമാല്യദര്‍ശനം എന്നതു കൊണ്ട് അർഥമാക്കുന്നത്.*_ _*നിർമാല്യസമയത്ത്‌ വിഗ്രഹത്തിൽ നിന്നുള്ള   ഊര്‍ജപ്രസരണം പതിന്മടങ്ങാണ്. അതിനാൽ നിർമാല്യം തൊഴൽ  പുണ്യദായകമാണ്. പിന്നീട്  നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ  പയറു പൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു. ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം  ചെയ്യും.*_ _*നിർമാല്യദര്‍ശനം  പാടില്ലാത്ത ഒരു ക്ഷേത്രം കേരളത്തിലുണ്ട്. കണ്ണൂർ ജില്ലയിലെ തൃച്ചംബരം ശ്രീകൃഷ...

ഒരു കർക്കിടക കഷായം😍കഷായ പാട്ട്💞

എഴുത്തച്ഛനും രാമായണവും

_*🚩എഴുത്തച്ഛനും രാമായണവും*_  *ചക്കിന്റെ കണ നെഞ്ചോട് അമർത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാൻ കൂട്ടാക്കുന്നില്ല. പടു കൂറ്റൻ കാളകൾ പോലും മുക്രയിട്ട് വലിക്കുന്ന ഈ ചക്ക്, ഒരു മനുഷ്യൻ എങ്ങനെ തള്ളിനീക്കും? രാജാവ് കല്പിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ. സാധാരാണ ജനങ്ങൾക്ക് മനസിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപെടുത്തുകയും, ആ ലിപി പ്രചാരത്തിലാക്കുവാൻ ആദ്യാക്ഷരങ്ങളിൽ ആരംഭിക്കുന്ന ഹരി നാമ കീർത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ. വേദജ്ഞാനവും, ഭക്തി രസവും എല്ലാവർക്കും ഒരുപോലെ നേടിയെടുക്കാൻ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന ചിലരെ ചൊടിപ്പിച്ചതിന്റെ പരിണിത ഫലമാണ് ഈ ചക്കുന്തൽ. എണ്ണ ആട്ടുന്നതിൽ നിന്നും കിട്ടുന്ന വേതനം കൊണ്ട് മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട്. സർവ ചരാചരങ്ങളിലും ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും, ക്ഷേത്ര ഉടമസ്ഥരും ആയിട്ടുള്ള ചില മഹാത്മാക്കൾ, എണ്ണ ആട്ടുന്നതിന്റെ മുൻകൂർ കൂലി എന്ന രീതിയിൽ എത്തിക്കുന്ന ധാന്യങ്ങളാണ് ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. തുഞ്ചൻ പറമ്പിലെ രാമാനുജന്, ശിഷ്യരെ അക്ഷരം പഠിപ്പിച...