ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും.

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്നത് അത്ഭുതമാണ്. അതിനായി ഉപയോഗിച്ച മാധ്യമത്തെകുറിച്ചാണ് എന്നുകൂടി ഓർമ്മിപ്പിയ്ക്കട്ടെ. പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്നുതുടങ്ങി അവസാനം പൂജയ്ക്കിരിയ്ക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിനു ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. എന്നാൽ എന്താണ് ഈ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും..? 

അദ്യബ്രഹ്മണ: ദ്വിതീയപരാർദ്ധേ ശ്വേതവരാഹകല്പേ 
വൈവസ്വത മന്വന്തരേ അഷ്ടാവിംശതി തമേ 
കലിയുഗേ പ്രഥമപാദേ ജംബുദ്വീപേ ഭാരതവർഷേ 
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ 
അസ്മിൻ വർത്തമാനേ വ്യവഹാരികേ 
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ 
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ 
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസരയുക്തായാം നക്ഷത്രയുക്തായാം.

സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികൾ ആയിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇതുപോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസ്സും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മവർഷങ്ങളാണ് (311 ട്രില്ല്യൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ്സ് എന്നർത്ഥം. എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷ സാവർണി, ബ്രഹ്മ സാവർണി, ധർമ്മ സാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്ര സാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. ഭാരതീയ കാലശാസ്ത്ര പ്രകാരം ബ്രഹ്മാവ് ഇതുവരെയായി 50 ബ്രഹ്മ വർഷങ്ങൾ പൂർത്തിയാക്കി, 51ൽ നടക്കുകയാണ് ഇപ്പോൾ. അതുകൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിയ്ക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധ ദ്വയജിവിൻ എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഒരു പരാർദ്ധം എന്നു പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിയ്ക്കുന്നു.

പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം-ഏഷ്യ, പ്ലക്ഷദ്വീപം-തെക്കേ അമേരിക്ക, പുഷ്കര ദ്വീപം-വടക്കെ അമേരിക്ക, ക്രൗഞ്ച ദ്വീപം-ആഫ്രിക്ക, ശാകദ്വീപം-യൂറോപ്പ്, ശാല്‍മല ദ്വീപം-ആസ്ട്രേലിയ, കുശദ്വീപം-ഓഷ്യാന എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബു ദ്വീപത്തെ- ഏഷ്യയെ വർഷങ്ങളായും ഭൂപ്രദേശങ്ങൾ തിരിച്ചിരുന്നു. ഭാരതവർഷ, കേതുമൂല വർഷ, ഹരിവർഷ, ഇളാവൃതവർഷ (ആർട്ടിക് റീജിയൻ –നോർത്ത് പോൾ– ഉൾപ്പെടുന്ന ഭാഗം). കുരുവർഷ, ഹിരണ്യക വർഷ, രമ്യക വർഷ, കിമ്പുരുഷ വർഷ, ഭദ്രസ്വ വർഷ, ഭാരത വർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപ സമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങൾ ആയും തിരിച്ചിരുന്നു. കാശ്മീർ, നേപ്പാൾ, കോസലം, കംബോജം, പാഞ്ചാലം, സിംഹളം, അംഗം, കലിംഗം, കാമരൂപം, സൗവീരം, കുരു, ഭോജം, വിദേഹം, വാത്മീകം, ഹേഹയം, വംഗം, സൗരാഷ്ട്രം, പുന്നാഗം, ചപർപരം, കുലന്ത, സൗരസേനദൻഗന, മാർത്താ, സൈന്ധവം, പുരുഷാരം, പാന്തരം, സലിവം, കുടക്, നിഷധം, ദുർഗ്ഗ, മർദ, പൗണ്ഡ്രം, മഗധം, ഛേദി, മഹാരാഷ്ട്രം, ഗുൻഡ്ര, കർണ്ണാടകം, ദ്രാവിഡം, കുക്കുടം, ലാടം, മാളവം, മാഗരം, ദശാർണം, ഒഡിയ, ബാക്കു, യവന, ഗുവാനി, കൊങ്കണം, കാശ്യപം, ദുങ്ങുണ, കഛം, ചോള, പാണ്ഡ്യ, ചേര, കേരള. അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപ ദ്വീപിലെ 55 രാജസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലാണ് നാം ഇപ്പോഴുള്ളത് എന്നർത്ഥം.

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ– ബ്രഹ്മാവിന്റെ ആയുസ്സിന്റെ രണ്ടാം പകുതിയിൽ ഉള്ള, ശ്വേതവരാഹ കല്പേ– ശ്വേതവരാഹകല്പത്തിൽ ഉള്ള, വൈവസ്വത മന്വന്തരേ–വൈവസ്വത മനുവിന്റെ ഭരണകാലത്തിൽ ഉള്ള, അഷ്ടാവിംശതി തമേ– ഇപ്പോഴത്തെ മനുവിന്റെ കാലത്തിൽ ഉള്ള, ഇരുപത്തെട്ടാമത്തെ മഹായുഗത്തിൽ ഉള്ള, കലിയുഗേ–കലിയുഗത്തിലെ, പ്രഥമ പാദേ–പ്രഥമപാദത്തിൽ, ജംബുദ്വീപേ– ജംബുദ്വീപിലുള്ള, ഭാരതവർഷേ– ഭാരത വർഷത്തിൽ ഉള്ള, ഭാരത ഖണ്ഡേ– ഭാരത ഖണ്ഡത്തിൽ ഉള്ള, മേരോ ദക്ഷിണേ ദിഖ്ഭാഗേ– മേരുപർവ്വതത്തിന്റെ തെക്ക് ഭാഗത്ത് ഉള്ള, അസ്മിൻ വർത്തമാനേ വ്യവഹാരികേ–ഇപ്പോൾ പ്രാബല്യത്തിൽ ഇരിയ്ക്കുന്ന കാലത്തിൽ, പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ–പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ, നമ സംവത്സരേ–60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷമാണ് ഇവിടെ പറയേണ്ടത്. അയനേ ദക്ഷിണായനേ/ഉത്തരായനേ- ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ, ഋതേ–ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര) മാസേ–മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ) പക്ഷേ– പക്ഷത്തിൽ (ശുക്ലപക്ഷം അല്ലെങ്കിൽ കൃഷ്ണ പക്ഷം) ശുഭതിഥൗ–15 തിഥികളിൽ ഒരു തിഥിയിൽ (പൗർണ്ണമിയ്ക്കും അമാവാസിയ്ക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ– പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണ്ണമി അല്ലെങ്കിൽ അമാവാസി) 

വാസരയുക്തായാം–ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര).
കടപ്പാട്
സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ