Posts

Showing posts from November, 2025

ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും.

Image
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്നത് അത്ഭുതമാണ്. അതിനായി ഉപയോഗിച്ച മാധ്യമത്തെകുറിച്ചാണ് എന്നുകൂടി ഓർമ്മിപ്പിയ്ക്കട്ടെ. പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്നുതുടങ്ങി അവസാനം പൂജയ്ക്കിരിയ്ക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിനു ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. എന്നാൽ എന്താണ് ഈ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും..?  അദ്യബ്രഹ്മണ: ദ്വിതീയപരാർദ്ധേ ശ്വേതവരാഹകല്പേ  വൈവസ്വത മന്വന്തരേ അഷ്ടാവിംശതി തമേ  കലിയുഗേ പ്രഥമപാദേ ജംബുദ്വീപേ ഭാരതവർഷേ  ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ  അസ്മിൻ വർത്തമാനേ വ്യവഹാരികേ  പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ  നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ  ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസരയുക്തായാം നക്ഷത്രയുക്തായാം. സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്...