നിർമ്മാല്യ ദർശനം
_*🚩എന്താണ് നിർമ്മാല്യ ദർശനം.......*_ _*ക്ഷേത്രങ്ങളിൽ സൂര്യോദയത്തിനു മുന്നേ നടത്തപ്പെടുന്ന ഒരു പ്രധാന ചടങ്ങാണിത്. സ്നാനാദികർമങ്ങൾക്ക് ശേഷം ശാന്തിക്കാരൻ മന്ത്രജപങ്ങളോടെ ശ്രീകോവിൽ നടതുറക്കും. തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തുമാറ്റുന്നതിനു മുന്നേയുള്ള പ്രഥമ ദർശനം അതിവിശിഷ്ടവും സര്‍വ്വാഭീ ഷ്ടപ്രദായകവുമാണ്. ഈ നേരം തൊട്ടാണ് നിർമാല്യ ദര്‍ശനം ആരംഭിക്കുന്നത്. ശേഷം തലേന്നത്തെ ആടയാഭരണങ്ങൾ ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റി പൂർണ്ണബിംബ തേജസ്സ് കാണുന്നതിനെയാണ് നിർമാല്യദര്‍ശനം എന്നതു കൊണ്ട് അർഥമാക്കുന്നത്.*_ _*നിർമാല്യസമയത്ത് വിഗ്രഹത്തിൽ നിന്നുള്ള ഊര്‍ജപ്രസരണം പതിന്മടങ്ങാണ്. അതിനാൽ നിർമാല്യം തൊഴൽ പുണ്യദായകമാണ്. പിന്നീട് നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്തു വാകപ്പൊടിയോ പയറു പൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യുന്നു. ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും.*_ _*നിർമാല്യദര്‍ശനം പാടില്ലാത്ത ഒരു ക്ഷേത്രം കേരളത്തിലുണ്ട്. കണ്ണൂർ ജില്ലയിലെ തൃച്ചംബരം ശ്രീകൃഷ...