ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
പ്രകൃതി സംരക്ഷകർ ശ്രദ്ധിച്ചുവോ ആവോ! ആൽമരങ്ങൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. വടക്കുന്നാഥനിൽ ആൽമരങ്ങൾ ദ്രവിച്ച് വീഴുന്നു ! ദ്രവിച്ചവ മുറിക്കുന്നു! നെല്ലുവായ് ധന്വന്തരീക്ഷേത്രത്തിൽ, ഉമ്മറത്തുനിൽക്കുന്ന പടുകൂറ്റൻ ആൽ കടപുഴകി വീണിരിക്കുന്നു! നൂറ്റാണ്ടുകൾ നിൽക്കേണ്ടതായ ഒരു മരം ഇങ്ങനെ ദ്രവിക്കണമെങ്കിൽ രണ്ടേ രണ്ട് കാരണങ്ങളേ ഉള്ളൂ. ഒന്ന്, ആലിനെ മാത്രം ബാധിക്കുന്ന എന്തോ രോഗമുണ്ടായിട്ടുണ്ട്. അതായത്,ആൽ, തൻ്റെ വിത്തിനുള്ളിലെ പാരമ്പര്യത്തിൻ്റേതായ അറിവിൽ, ഇനിമുതൽ , ഈ രോഗത്തിൻ്റെ ഓർമ്മയും; ഈ രോഗത്തിൽനിന്നും തൻ്റെ വംശത്തെ രക്ഷിക്കാനുള്ള വ്യഗ്രത പൂണ്ട അറിവുംകൂടി കൊണ്ടുനടക്കേണ്ടതുണ്ട്. ആൽനാശത്തിൻ്റെ രണ്ടാമത്തെ കാരണം, ഇത് മനുഷ്യനിർമ്മിതമായ നശീകരണമാകാം എന്നതാണ്. അങ്ങനെ ചിന്തിക്കാൻ കാരണം, പൊതുവേ മനുഷ്യർ ആദ്യം നെഗറ്റീവായി ചിന്തിക്കുന്നു എന്നതിൻ്റെ ഭാഗമായ ഞാനും നെഗറ്റീവായി ചിന്തിച്ച്, ഈ ആൽ വീഴാൻ കാരണം ഏതോ തെമ്മാടിയാണെന്ന് കരുതുന്നു എന്നതുതന്നെയാണ്. അതായത്, ആലിനെ ഇഷ്ടമില്ലാത്ത ആരോ ; നേരിട്ടോ പറഞ്ഞേൽപ്പിച്ചോ ആലുകളെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് എന്നർത്ഥം. ഞാൻ, ഈ ആൽവീഴ്ചകൾ കോഴിക്കോട്ടെ കണ്ണനു...