കോഴിക്കുമുണ്ട് ,ഒരു ക്ഷേത്രം
കോഴികളേ , നിങ്ങൾക്കുമുണ്ട് ,ഒരു ക്ഷേത്രം,ഒരഭയകേന്ദ്രം. കേരളത്തിന്റെ തീന്മേശകളിൽ ഇന്ന് ഏറ്റവും കൂടുതൽ രക്തസാക്ഷികളാകുന്നത് , കോ ഴിവംശമാണെന്നിരിക്കെ , ഇതാ തൃശ്ശൂർജില്ലയിൽ ,ഗായത്രിപ്പുഴ അരികുചേർന്നൊഴുകുന്ന പഴയന്നൂരിൽ പുരുഷകുക്കുടങ്ങളെ സ്നേഹാദരപൂർവ്വം സംരക്ഷിക്കുന്ന ഒരു പ്രശസ്ത ക്ഷേത്രപരിസരം ...!!
ഇന്ന്
നാട്ടിടവഴികളിൽ ക്കൂടി വൈകുന്നേരങ്ങളിൽ നടക്കുമ്പോൾ പോലും അഗ്നിയിൽ ഹോമിക്കപ്പെടുന്ന... പച്ചമാംസത്തിന്റെ തീഷ്ണതമോഗന്ധം
അസഹനീയം...
കനലെരിയുന്ന ഒരു ശ്മശാനത്തിന്റെ മധ്യത്തിലൂടെ നടന്നുപോകുന്ന അനുഭവമാണ് അങ്ങാടികളിലൂടെയുള്ള സന്ധ്യാ നടത്തം..
പുതുതലമുറയുടെ ഈ കുക്കുടസേവ... ആർത്തി....ആവേശം.. അതിന്റെ ഉത്തുംഗ പാരമ്യത്തിൽ എത്തിനിൽക്കുന്ന
ഇക്കാലത്ത്....
അവയെ... ജീവന്റെ ഈ സ്പന്ദനങ്ങളെ ഈശ്വരസാന്നിധ്യമായി സങ്കൽപ്പിച്ച്,സഹാനുഭൂതിയോടെ, ആദരവോടെ
പോറ്റി വളർത്തുന്ന... അസാധാരണമായ ഒരു സഹജീവിസഹവാസമാണ് ഈ ക്ഷേത്രത്തിലെ വിസ്മയക്കാഴ്ച്ച...!!
ചുറ്റമ്പല ത്തിനകത്ത്തും, സോപാനസമീപത്തും ക്ഷേത്ര പരിസരമാകെത്തന്നെ ഭയലേശമന്യേ ഈ
അരുമപ്പക്ഷികൾ...,
ഈ അമ്പലവാസികൾ... ആഹ്ലാദിച്ചു നടക്കുന്നു..
കൊടുങ്ങല്ലൂരമ്മയുടെ സഹോദരീസങ്കല്പത്തിലുള്ള ഈ ക്ഷേത്രപരിസരത്തിൽ, ഭരണിപ്പാട്ട് നിരോധിതമാണ്.. കൊടുങ്ങല്ലൂരിൽ കോഴിഹത്യ ക്ഷേത്രാ ചാരമായിരുന്നെങ്കിൽ, ഇവിടെ ഈ
കുക്കുടക്കൂട്ടങ്ങൾ പൂജനീയരാണ്...
അങ്ങിനെ ഏതു യുക്തിബോധത്തേയും തോൽപ്പിക്കുന്ന...
ആത്മീയതയുടെ, ഉൽകൃഷ്ടവും ഉദാത്തവും ഉന്നതവുമായ ഈ ലോകോത്തര മാതൃക...!!
ഈ അസാധാരണ മായ നന്മ,കാരുണ്യം.. അതെല്ലാം ലോകശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.മാധ്യമങ്ങൾ തിരിച്ചറിയേണ്ടതാണ്..!! അനിമൽ പ്ലാനറ്റ് പോലുള്ള സാർവ്വദേശീയ ചാനലുകളിൽ വാർത്തയും കാഴ്ച്ചയുമായി, ജനങ്ങളിൽ എത്തിക്കേണ്ടതാണ്...
ഭക്തിയും പ്രകൃതിസ്നേഹവും സമന്വയിക്കുന്ന
അപൂർവ്വമായൊരിടം..
കോഴികളേ, നിങ്ങൾക്കുമുണ്ടൊരു അമ്പലം...!!!
കനവ് പെയ്യുന്ന സ്നേഹർദ്രമായൊരിടം..
കടപ്പാട്
Comments
Post a Comment