ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികൾ

#ആനയുടെ_തലയും_മനുഷ്യന്റെ_ഉടലുമായി ഒരു ജീവി ഉണ്ടാകുമോ...? 
ഇനി മറ്റൊരു ദൈവം #പാമ്പിനെ_കഴുത്തിലഞ്ഞു_നടക്കുന്നു.....

 #മഹാഭാരതത്തിൽ_യുദ്ധത്തിന്_തയ്യാറാകാതിരുന്ന #അർജ്ജുനനെ പറഞ്ഞു, പറഞ്ഞു പ്രകോപിച്ചു യുദ്ധത്തിന് സന്നദ്ധനാക്കിയ #ഭഗവാൻ_കൃഷ്ണൻ ആരാധനാ യോഗ്യനാണോ...? 

ഗവേഷണ വിദ്യാർത്ഥി കൂടിയായ അശ്വതി എന്ന പെൺകുട്ടി ആചാര്യനോട് ചോദിച്ച ചില ചോദ്യങ്ങളാണിത്, ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു. ഇങ്ങനയുള്ളതിനെ ആണോ ഹിന്ദു സമൂഹം പൂജിക്കുന്നത്, ഇത്രയ്ക്ക് ജഡത്വം നിറഞ്ഞതാണോ ഹിന്ദു മതം. മഠയത്തരം മാത്രം പിന്തുടരുന്ന ഒരു വിഭാഗമാണ് ഹിന്ദു സമൂഹമെന്ന് തറപ്പിച്ചു പറയുന്നു... 

     ഇനി നമുക്ക് സ്വയം ഒരാത്മ വിശകലനം നടത്തിനോക്കാം,..
ആ വിദ്യാർത്ഥി യുടെ ചോദ്യങ്ങൾ പ്രസക്തമല്ലേ...? നാം ആയിരുന്നു എങ്കിൽ എന്ത് മറുപടി നൽകും. അശ്വതിയെ പോലെ ഒട്ടനവധി പെൺകുട്ടികളെ ആശയകുഴപ്പത്തിലാക്കുന്നതും, അതുവഴി #ജിഹാദികളുടെ_കയ്യിലകപ്പെട്ടു മതം മാറ്റത്തിനു വിധേയമാക്കപ്പെടുന്നതിന്റെയും കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ..... ! 
എന്താണ് ഇതിനുള്ള കാരണം. 
 നമ്മൾ ഹിന്ദു സമൂഹത്തിന് കൃത്യതമായ ഒരു നിലപാട് ഇല്ലന്നുള്ളതാണ്, അതാണ് സത്യം. 

     #വേദം കേൾക്കുന്ന അബ്രാഹ്മണന്റെ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിച്ച്കൊണ്ട് ഓരോ ഹിന്ദുവിനും നിഷേധിക്കപ്പെട്ട വിലപ്പെട്ട ഒരു പതൃക സംസ്കാരം,  അവനു അതു പകർന്നു നല്കപെടാത്തതിന്റെ പരിണിത ഫലമാണ് ഇന്ന് ഹിന്ദു സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 
കൃത്യമായി ഒരു നിലപാട് ഇല്ലാത്ത ഹിന്ദു വിനെ വഴി തെറ്റിക്കുവാനും, അതു വഴി മതം മാറ്റുവാനും വളരെ എളുപ്പമാണ്. 
     പുതുതലമുറയിൽ ഇങ്ങനെയുള്ള ഒരു പാട് ചോദ്യങ്ങൾ ഇന്നൊരു പക്ഷെ വളരെ പ്രസക്തമായ ചോദ്യങ്ങൾ തന്നെയാണ്. ഹിന്ദു സമൂഹം ഇന്നും #പ്രാകൃതമായ_ഒരു_സംസ്കാരം_തന്നെയല്ലേ ഇപ്പോഴും പിന്തുടരുന്നത്. ഭാരതീയ പൈതൃക സംസ്കാരത്തിൽ നിന്നും #ആശയങ്ങൾ_ഉൾകൊണ്ട_മറ്റു_മതങ്ങളെ പരിശോധിച്ചാൽ #യേശുക്രിസ്തു സ്നേഹത്തെ കുറിച്ച് മാത്രം പ്രചരിപ്പിക്കുന്നു, അനന്തര തലമുറക്ക് അതു പകർന്നു നല്കുന്നു. #മുഹമ്മദ്നബി ആവട്ടെ, ഇവിടെ ത്യാഗത്തെ കുറിച്ച് പറയുവാൻ വന്നതാണ്.അവരത് അവരുടെ അനന്തര തലമുറക്ക് പകർന്നു നൽകുന്നു. എന്നാൽ ഹിന്ദു മതം അവരുടെ രീതികൾ അക്രമവും, കൊലയും,ഒക്കെയാണ്. 

     ഇനി നമ്മുടെ കുട്ടികൾ നമ്മളോടാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ, #ശാസ്ത്രയുക്തമായി തന്നെ കൃത്യമായി ഒരു മറുപടി നകുവാൻ നമുക്ക് കഴിയുമോ....? 

     മഹത്തായ ഒരു സംസ്കാരം അവകാശപ്പെടുന്ന ഹിന്ദു ഒരു ക്ഷേത്ര സോപാനത്തിൽ കൊത്തിവച്ച കരിങ്കൽ സിംഹ പ്രതിമ നമ്മെ കടിക്കില്ലെന്നു സംശയനിവാരണം നൽകിയ അച്ഛനോട്, വീണ്ടും ചോദിക്കുന്നു, അങ്ങിനെയെങ്കിൽ #ശ്രീകോവിലിനുള്ളിലുള്ള കരിങ്കൽ ദേവി പ്രതിമ ക്ക് എങ്ങിനെ യാണ് നമ്മെ അനുഗ്രഹിക്കുവാൻ സാധിക്കുന്നത്..? 
     ഇങ്ങനെ നാലോ അഞ്ചോ ചോദ്യങ്ങൾ ചോദിച്ചാൽ തീരാവുന്നതേയുള്ളു #ഹിന്ദു എന്ന നമ്മുടെ മഹത്വം. 
     വേദ പഠനം നിഷേധിക്കപ്പെട്ട ഹിന്ദുവിന്റെ യുക്തിയിലുള്ള നിസ്സഹായാവസ്ഥ ഇന്ന് മറ്റു മതവിഭാഗങ്ങളിൽ പെട്ട് മറ്റൊരു സംകാരത്തിലേക്കും, അതുവഴി മതം മാറ്റത്തിലേക്കും എത്തിച്ചേരുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. 

     നിങ്ങൾ #വേദത്തെ അംഗീകരിക്കുന്നുണ്ടോ... !? എന്തായിരിക്കും മറുപടി, ഏകസ്വരത്തിൽ പറയും നമ്മൾ വേദത്തെ അംഗീകരിക്കുന്നു എന്നു. 

കാരണം., 
ഭാരതീയ സംസ്കാരം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള, പല തരത്തിലുള്ള വീക്ഷണ ഗതികളുണ്ട് #വേദങ്ങൾക്കു. അതിനെ മറ്റാരോക്കയോ വിളിച്ചു തുടങ്ങിയ #ഹിന്ദു_മതം....... മതമില്ലാത്തവരുടെ ഒരു കൂട്ടായ്മ തന്നെയാണ്. അങ്ങിനെ വരുമ്പോൾ നമ്മുടെ വേദത്തിൽ #വിഗ്രഹാരാധന അംഗീകരിക്കുന്നുണ്ടോ..? ഇല്ല.... ! എന്നായിരിക്കും മറുപടി.,, അപ്പോൾ മറ്റൊരു ചോദ്യം പ്രസക്തമാവുന്നു #വിഗ്രഹാരാധന അംഗീകരിക്കാത്ത വേദത്തെ മുൻനിർത്തി ക്ഷേത്രാരാധന നടത്തുന്നത് ശരിയാണോ.. !
     മറ്റു മതസ്ഥർ വേദം അനുശാസിക്കുന്ന രീതി (വിഗ്രഹാരാധന ഇല്ലാത്ത) പിന്തുടരുന്നവർ ഞങ്ങളല്ലേ,. എന്നുകൂടി ഇക്കൂട്ടർ അവകാശപ്പെടുകയും ചെയ്യുന്നു. 

ഇനി പറയുവാനുള്ളത്...., 
ആശയകുഴപ്പങ്ങൾ നിറഞ്ഞ ഹിന്ദു സംസ്കാരം എന്നത്  അറിവിന്റെ ഒരു കടലാണ്. ഒരുപാട് വീക്ഷണ ഗതിയുള്ള സംസ്‌കൃതികൂടിയാണിത്. ഭാരതീയ സംസ്കാരത്തിൽ, #വൈദീകാമെന്നും, #താന്ത്രീകമെന്നും രണ്ടു പാരമ്പരകളായി പിരിഞ്ഞു മുൻപോട്ടു പോകുന്ന രണ്ടു തരം വീക്ഷണ ഗതികളാണ് അതിലുള്ളത്. അതുപോലെ #തന്ത്രയിൽ ആറു തരം വീക്ഷണ ഗതികളുണ്ട്, #കൗളാചാരം_വാമാചാരം_സമയചാരം_ദക്ഷിണാചാരം_മിശ്രചാരം_ദിവ്യചരം എന്നിങ്ങനെ ആറു ക്രമങ്ങൾ. ഇതെല്ലാം വ്യത്യസ്ത  തരം കളികൾ പോലെയാണ്. ഒന്ന് കാല്പന്തുകളിയാണെങ്കിൽ മറ്റൊന്ന് വോളിബോൾ ആണ്... കാൽപ്പന്തു കളിയിൽ പോയി വോളിബോൾ നിയമം പറയുവാൻ ഒക്കുമോ, അതുകൊണ്ട് ഇവിടെ നമുക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം. എന്നാൽ അതിനൊക്കെ ഓരോ നിയമങ്ങളുണ്ടന്ന് മാത്രം.  #വേദാന്തം അതിന്റെതായ ഭാഷയിലാണ് മുന്നോട്ട് പോകുന്നത്. #തന്ത്രത്തിന് അതിന്റെതായ മറ്റൊരു ഭാഷയുണ്ട്, അതിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. അടിസ്ഥാനപരമായി ഇതെല്ലാം ഭാരതത്തിന്റെ തത്വ ദര്ശനങ്ങളാണ്... വേദാന്തത്തിൽ അദ്വൈത ത്തെ  കുറിച്ചു ആണ് ആദ്യം പറഞ്ഞു വരുന്നതെങ്കിൽ, അവിടെ വിഗ്രഹാരാധന പറയുന്നില്ലെങ്കിൽ, തന്ത്രത്തിൽ വിഗ്രഹാരാധനയിലൂടെയാണ് മോക്ഷത്തെ കുറിച്ച്, അല്ലെങ്കിൽ ലക്ഷ്യത്തെ കുറിച്ച് പറയുന്നത് എന്നു സാരം. 
 
     തന്ത്ര ശാസ്ത്രം അനുസരിച്ചു ഈശ്വരനും ദേവതയും രണ്ടും രണ്ടാണ്. പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നിൽക്കുന്നതിനെ നമുക്ക് #ഈശ്വരൻ എന്ന് വിളിക്കാം അതിനു പ്രത്ത്യേകിച്ചു നാമങ്ങൾ ഒന്നുമില്ല, എന്ത് വേണമെങ്കിൽ വിളിക്കാം (#ശിവൻ )അവിടെ നിന്നും  വീണ്ടും താഴേക്ക് വരുന്നതിനെയാണ് #ദേവത എന്നു പറയുന്നതു. ഈശ്വരനും ദേവത യും രണ്ടും രണ്ടാണ്. ഈശ്വരൻ ഒന്നേയുള്ളു, എന്നാൽ ദേവതകൾ മുപ്പത്തിമുക്കോടിയുണ്ട്. 
     കറന്റിൽ നിന്നും എങ്ങിനെയാണോ നമുക്കാവശ്യമുള്ള ഗുണത്തെ വേർതിരിച്ചെടുക്കുന്നത് അതു ബൾബ് ലൂടെ വെളിച്ചമായും, ശീതീകരണ സംവിധാങ്ങളൊക്കെയും, ഫാൻ ലൂടെ കാറ്റായും കറന്റിൽ നിന്നും നമ്മൾ  ഉപകരണങ്ങൾ വഴി വേർതിരിച്ചെടുക്കുന്ന പോലെ ഹിന്ദുവിന്റെ #ഈശ്വരൻ ആരെന്നു ചോദിച്ചാൽ,... 
പ്രപഞ്ചത്തിലെ ഓരോ പ്രവർത്തിക്കുന്ന, ഏതോ ഒരു ശക്തി, ആ ശക്തിയെയാണ് ഹിന്ദു ഈശ്വരൻ എന്നു വിളിക്കുന്നത്. ആ ഈശ്വരന് രൂപമില്ല, നാമവുമില്ല.... 
     എന്നാൽ #ദേവതകൾ ശക്തി എന്നതിനെ സ്വീകരിക്കുവാനുള്ള ഉപകരണങ്ങൾ മാത്രമാണ്. #സമ്പത്ത്_സ്വീകരിക്കുവാനുള്ള_ഒരു_ഉപകരണമാണ്_ലക്ഷ്മി, #വിദ്യ_സ്വീകരിക്കാനുള്ള_ഉപകരണമാണ്_സരസ്വതി-ദേവീ, #പ്രകൃതിയിലുള്ള_ആ_ശക്തിയെ_സ്വീകരിക്കുവാനുള്ള_മറ്റൊരു_ഉപകരണമാണ്_ഭദ്രകാളി. അപ്പോൾ നമുക്കാവശ്യമുള്ള ഗുണങ്ങൾ ഒക്കെയും വേർതിരിച്ചെടുക്കാൻ ഉപകരിക്കുന്നതാണ് ദേവതകൾ... 
എങ്കിൽ..., 
ഇവയെല്ലാം  സ്വായത്തമാക്കാനുള്ള മാർഗ്ഗമാണ് #മന്ത്രങ്ങൾ #ഗണപതിയുടെ മന്ത്രം ജപിച്ചാൽ എന്തൊക്ക ഗുണങ്ങൾ ഉണ്ടാകുമെന്നുള്ളത് #ഗണപതി_വിഗ്രഹം മാതൃകയാക്കികൊണ്ടു എന്നുള്ളത് ഒരു മാർഗ്ഗമാകുന്നു. 
ഇതിനെ പാശ്ചാത്യ ഭാഷയിൽ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണ് #സമാധാനം എന്നുള്ളത് ഇംഗ്ലീഷിൽ എഴുതിയാൽ മാത്രമേ അവർക്ക് മനസ്സിലാകൂ, മലയാളത്തിൽ എഴുതിയാൽ മനസ്സിലാകില്ല, ഇവിടെ സമാധാനം എന്നു എഴുതി വച്ചാൽ വിദേശികൾക്കും, #peace എന്നുള്ളത് മറ്റുള്ളവർക്കും മനസ്സിലാകണം എന്നില്ല...... എന്നാൽ ഇവിടെ ഒരു വെള്ള പ്രാവിനെ വച്ചാൽ അതു ഈ ലോകത്തിനു മനസ്സിലാകും അതു സമാധാനം ആണെന്ന്. ഇതുപോലെ പ്രതീകാത്മകമായി, ദൃഷ്ടന്തമായിട്ട് തന്നെയാണ് ഓരോന്നും ഭാരതീയ സംസ്കാരത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ഗണപതി വിഗ്രഹം കണ്ടാൽ ലോകത്തുള്ളവർക്ക് മുഴുവൻ മനസ്സിലാകണം അതു നന്മയുള്ള ഒരുപാടു ഗുണങ്ങളുടെ പ്രതിരൂപമാണെന്നു. ഇതുപോലെ ഉത്തമ ദൃഷ്ടാന്തങ്ങളായി, #ശിവനും, #വിഷ്ണുവും, #ഭദ്രകാളിയും_ലക്ഷ്മിയും  ഒക്കെ വ്യാഖ്യാനിക്കപ്പെടണം. 
നമ്മുടെ ഭാരതം ഒരുപാടു സിദ്ധാന്തങ്ങളുടെയും, ദര്ശനങ്ങളുടെയും.., ഇവയെല്ലാം അടങ്ങുന്ന വലിയൊരു ശേഖരമാണ് ഈ സനാതന സംസ്കാരം എന്നു നമുക്ക് അഭിമാനിക്കാം. 

     ഓരോ ജെർമെൻ കാരനും  ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത്, അടുത്ത ജന്മം ഭാരതത്തിൽ ജനിക്കേണമേ എന്നാണ്. അതുകൊണ്ട് തന്നെയാണ് സനാതന സംസ്കാരത്തിന്റെ വേരുകൾ തേടി നാട് കടന്നു അവർ ഭാരതത്തിൽ വന്നുകൊണ്ടിരിക്കുന്നത്. നമുക്കൊരുത്തർക്കും അഭിമാനിക്കാം ഒരു ഭാരതീയനായി ജനിച്ചതിൽ. 

      ഇന്ന് സമൂഹത്തിൽ ഹിന്ദു നേരിടുന്ന പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണ്, ആയത് കൊണ്ട് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദുരിതങ്ങൾക്ക് കയ്യും കാലും വച്ചു ദുരിതരൂപികളായ പൊതു സമൂഹത്തിന്റെ അംഗീകാരത്തിന് വേണ്ടി കാത്തു നിൽക്കാതെ പ്രവർത്തികൾ ആവട്ടെ ശക്തി. ആ ശക്തി പ്രകൃതിയിൽ നിന്നും ഉണർന്നുയർന്നു ഒന്നുചേരട്ടെ. 
    ഈ പോരാട്ടം പൂർവീകരായി നമുക്ക് പകർന്നു തന്ന സംസ്കാരത്തിൽ നിന്നും ഉടലെടുത്തതാണ്... അല്ലാതെ വലിഞ്ഞു കയറി ഉപനയനം ചെയ്തു  എന്നുള്ളത് കൊണ്ടു മാത്രം വേദങ്ങൾ തങ്ങളുടെ കുടുംബ സ്വത്താണ് എന്ന് കരുതുന്ന #ബ്രഹ്മം എന്താണെന്ന് പോലുമറിയാത്തവരുടെ കുടുംബ വകയല്ല ഭാരതീയ പൈതൃകവും അതിലടങ്ങിയിരിക്കുന്ന സനാതന ധർമ്മവും... തല പോയാലും സനാതന സംസ്കാരവും പൈതൃകവും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്... പലർക്കും #മഹാശക്തികളെ പൂജിക്കുവാൻ പേടിയാണ്, കാരണം #ദ്രാവിഡസംസ്കാരം മാറ്റിമറിച്ചവരുടെ വിളി ഒരു ശക്തിയും കേൾക്കില്ല. ഈ ശക്തികളെ എല്ലാം കുഴിച്ചു മൂടിയ ചരിത്രം പുറത്തു വരുമ്പോൾ തിരിച്ചടികൾ സുനിശ്ചിതം. 
     ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളും ദുരിതങ്ങൾക്കും ഒരൊറ്റ പരിഹാരമേ ഉള്ളു #കുലാചാരങ്ങൾ_തിരിച്ചു_കൊണ്ടുവരിക_അവ_പൂർവാധികം_ശക്തിയോടെ_പുനഃസ്ഥാപിക്കപ്പെടണം, എന്നുള്ളത് മാത്രമാണ് ഇതിനെല്ലാമുള്ള പരിഹാരം... 
നന്ദി, 
നമസ്കാരം. 

കടപ്പാട് :
സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ