വാതാപി ഗണപതിം ഭജേഹം

"വാതാപി ഗണപതിം ഭജേഹം"

ഇന്നത്തെ വടക്കൻ കർണ്ണാടകയിലെ ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ മാറി  ബാഗൽക്കോട്ട് ജില്ലയിലെ ബാദാമി (അഥവാ വാതാപി). ഇവിടെ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രങ്ങളുടെ സമുച്ചയമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം.

വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ‍മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ചിട്ടപ്പെടുത്തിയ ക്യതിയാണ്‌ വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.

ഏതൊരു സംഗീതഞ്ജനും തന്റെ സംഗീതക്കച്ചേരി ആരംഭിക്കുന്നത് മിക്കവാറും ഈ കീർത്തനം വളരെ ഭക്തിപൂർവ്വം ആലപിച്ചുകൊണ്ടാണ്.

സർവ്വവിഘ്‌നനിവാരണത്തിനും,     സമസ്തമംഗളലാഭത്തിനും നിത്യജീവിതത്തിലെ ഏറെക്കുറെ എല്ലാബുദ്ധിമുട്ടുകളും തരണം ചെയ്യുന്നതിനും ഗണപതി ഭഗവാന്റെ അനുഗ്രഹം അനിവാര്യം ആണ്...

ഭഗവാന്റെ അനുഗ്രഹം നേടാൻ ഒരുപാടു മന്ത്രങ്ങളും, സ്തുതികളും  എല്ലാ ഭാഷകളിലും ഉണ്ട്..

ഏതൊരു കാര്യവും തുടങ്ങുന്നതിനു മുന്നേ 
ഭഗവാനെ ധ്യാനിക്കുക.ഭഗവാന്റെ അനുഗ്രഹം തേടുക. എല്ലാം മംഗളകാരമായി ഭവിക്കും  എന്നതാണ് ഭക്ത വിശ്വാസം.
കടപ്പാട് 
സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ