ശ്രീരംഗനാഥൻ

💫 
*ശ്രീരംഗനാഥൻ* 

കാവേരി, കൊള്ളിടം എന്നീ രണ്ട് നദികൾക്ക് നടുവിലുള്ള ഒരു ചെറിയ ദ്വീപാണ് ശ്രീരംഗപട്ടണം. പാലാഴിയിൽ കിടക്കുന്ന പത്മനാഭനെന്ന പോലെ കാവേരീ-കൊള്ളിട മധ്യത്തിൽ ശ്രീരംഗനാഥൻ ശയിക്കുകയാണ്. 

1323ൽ ദില്ലി സുൽത്താന്മാർ തമിഴ്നാട് ഭരിക്കുന്ന കാലത്താണ് ആ ശ്രീരംഗനാഥസ്വാമി ക്ഷേത്രം മുസ്ലീം രാജാക്കന്മാരാൽ കൊള്ളയടിക്കപ്പെട്ടത്. 

അന്ന് ക്ഷേത്രത്തെ മുസ്ലീം ആക്രമണകാരികളിൽ നിന്ന് രക്ഷിയ്ക്കാൻ നടത്തിയ ചെറുത്തു നിൽപ്പിൽ ജീവൻ നഷ്ടമായത് ഏകദേശം 12000 ദ്വീപു നിവാസികൾക്കാണ്.

തടഞ്ഞവരെയെല്ലാം വെട്ടിവീഴ്ത്തി മുഗൾ സൈന്യം ക്ഷേത്രത്തിലെത്തി ദേവൻ്റെ സ്വത്തും, ആഭരണങ്ങളും എല്ലാം കൊള്ളയടിച്ചു. അതുകൊണ്ടൊന്നും അവർ തൃപ്‌തരായില്ല. അവർ അന്വേഷിച്ചത് അപൂർവ്വമായ അപരാഞ്ചി സ്വർണ്ണത്തിൽ നിർമ്മിച്ച നമ്പെരുമാൾ വിഗ്രഹമായിരുന്നു. 

ഭഗവാനെ പാടി സ്തുതിച്ച ഭക്ത മീരയെപ്പോലെ ആടി സേവിച്ച ഒരു നർത്തകിയുണ്ടായിരുന്നു ശ്രീരംഗത്ത്. അവളാണ് വെള്ളായി.

വിഗ്രഹം കൊള്ളയടിയ്ക്കുകയാണ് മുഗളന്മാരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ വെള്ളായി അവരുടെ പടത്തലവൻ്റെ മുന്നിൽ ലാസ്യ നൃത്തമാടാനാരംഭിച്ചു. സൈന്യത്തിൻ്റെ കണ്ണിൽ പെടാതെ വിഗ്രഹം ശ്രീരംഗത്തു നിന്ന് മധുരയിലേയ്ക്ക് എത്തിയ്ക്കാനുള്ള സമയം, 
വൈഷ്ണവാചാര്യനായിരുന്ന പിള്ളൈലോകാചാര്യന് ഉണ്ടാക്കിക്കൊടുക്കുക എന്ന ദൗത്യമായിരുന്നു വെള്ളായിയ്ക്ക്.

വെള്ളായിയുടെ സൗന്ദര്യത്തിൽ മയങ്ങിയ മുസ്ലീം പടത്തലവൻ വന്ന കാര്യം മറന്ന് അവളുടെ പിന്നാലെ കൂടി. മണിക്കൂറുകളോളും അവൾ നിർത്താതെ മാദക നൃത്തമാടി എന്നാണ് ചരിത്രം പറയുന്നത്. നൃത്തം അവസാനിക്കുമ്പോഴേയ്ക്കും അവൾ പടത്തലവനെ വടക്കേ ഗോപുരത്തിൻ്റെ മുകളിലത്തെ നിലയിൽ എത്തിച്ചിരുന്നു. 

ആ കാമഭ്രാന്തൻ്റെ കയ്യിലകപ്പെടുക എന്നത് രംഗനാഥ ഭക്തയായ അവൾക്ക്‌ ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. ബുദ്ധിമതിയായ വെള്ളായി, വടക്കേ ഗോപുരത്തിൻ്റെ മുകളിൽ നിന്നും അയാളെ താഴേയ്ക്ക് തള്ളിയിട്ട് കൊന്നു. 

തിരിച്ചു ചെന്നാൽ അയാളുടെ സൈന്യം തന്നെ ജീവനോടെ വിടില്ല എന്നറിഞ്ഞ വെള്ളായി സ്വയം മരണം വരിക്കാൻ തീരുമാനിച്ചു.

''ശ്രീരംഗനാഥാ..............................'' എന്നുറക്കെ വിളിച്ചുകൊണ്ട് അവൾ ഗോപുരത്തിൻ്റെ മുകളിൽ നിന്ന് ചാടി ദേഹത്യാഗം ചെയ്തു.

പിന്നീട് 50 വർഷത്തിനു ശേഷം 1373ലാണ് നമ്പെരുമാൾ വിഗ്രഹം ശ്രീരംഗത്ത് തിരിച്ചെത്തിച്ചത്. ഇന്നും വെള്ളായിയുടെ ധീരതയ്ക്കുള്ള ആദരവായി ശ്രീരംഗത്തെ വടക്കേ ഗോപുരം വെള്ളായി ഗോപുരം എന്ന പേരിൽ വെള്ള നിറത്തിൽ സംരക്ഷിച്ചിരിക്കുന്നത് കാണാം.

ഇങ്ങനെ നമ്മുടെ പൂർവ്വികർ അവരുടെ ജീവൻ നൽകിയാണ് ഈ ധർമ്മത്തെ സംരക്ഷിച്ചു പോന്നത്. അത്രയൊന്നുമില്ലെങ്കിലും, നിത്യേന നാമം ജപിച്ചും, അടുത്തുള്ള ക്ഷേത്രത്തിലെങ്കിലും ദർശനം നടത്തിയും, വരും തലമുറകൾക്ക് സനാതന ധർമ്മത്തിൻ്റെ പെരുമ പറഞ്ഞു മനസ്സിലാക്കിയും ഈ മനോഹരമായ സംസ്ക്കാരത്തെ സംരക്ഷിക്കുക. 

ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടി വന്നാലും, ആത്മീയതയ്ക്കുള്ള പ്രത്യാശ വറ്റാത്ത വിധം ഹിന്ദുധർമ്മം ഈ ഭൂമിയിൽ ബാക്കിയുണ്ടാവണമല്ലോ ! 

🕉️ നമ:ശിവായ 🙏
കടപ്പാട്
സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ