Posts

Showing posts from August, 2023

തുമ്പിതുളളൽ

🌷🌹🥀🪻🪷🌺🌸🌻🌼 *ഓണക്കാലത്തെ* *തുമ്പിതുളളൽ* കേരളീയത തുളുമ്പുന്ന ഓണ വിനോദമാണു തുമ്പിതുള്ളൽ. കേരളത്തിന്റെ  തെക്കും വടക്കും ഈ കലാരൂപം പ്രചാരം നേടിയിട്ടുണ്ട്. തുമ്പിതുള്ളലിനോടു ചേർന്നുള്ള പാട്ടിൽ പ്രകൃതിയുടെ സുന്ദരമായ സൗന്ദര്യവും, ഓണത്തിനെ വരവേൽക്കാനുളള ആവേശവും നിറയുന്നു.  പാട്ടിലെ പൂമുണ്ടും, പുഴക്കളിയും, പൂമാരനും പൊൻപലകയും ചുറ്റുരുളി യും കേരള തനിമയുടെ മാറ്റുകൂട്ടുന്നു. തുമ്പിപ്പാട്ടിൽ പ്രകൃതിയും പ്രണയവുമുണ്ട്.  "പൂമുണ്ടും തോളത്തിട്ടു പൂക്കച്ച കെട്ടും കെട്ടി"  വരുന്ന പൂമാരൻ ഗൃഹാതുരത്വമുണർത്തുന്നു. പണ്ട് ഇടത്തരം ഭവനങ്ങളിലും പ്രഭു ഗൃഹങ്ങളിലും ഓണ കാലത്തു തുമ്പിതുള്ളൽ അരങ്ങേറിയിരുന്നു. പൂക്കളും തുമ്പികളും ശലഭങ്ങളും നിറയുന്ന ചിങ്ങത്തിൽ പലതരത്തിലുള്ള തുമ്പികൾ പാറി നടന്നു. അതിൽ ഓണത്തുമ്പി യുമുണ്ട്. തുമ്പികൾ പ്രകൃതിയുടെ വിസ്മയമാണ്. ഇതിൽ നിന്നാവാംതുമ്പിതുള്ളലിന്റെ  ഉത്ഭവം.  തുമ്പച്ചെടികളും തുമ്പപ്പൂ കുടവും നെഞ്ചിലേന്തിയ ബാലികയുടെ കണ്ണുകെട്ടി നടുക്ക് ഇരുത്തും. ചുറ്റും നിരനിരയായി സ്ത്രീ ജന ങ്ങൾ പാട്ടു തുടങ്ങും. ആർപ്പും, കുരവയും മുഴക്കി കൈകൊട്ടി ആവേശത്തോടെ പാട്ടു മുറുകു...

സപ്തമതാക്കൾ

.  *സപ്തമതാക്കൾ* ( *പൂർണ്ണരൂപം* ) ഓം ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ആധ്യാത്മിക വഴിയിലെ ഏഴു ആത്മീയ തത്ത്വങ്ങളായി ഉപാസകർ സപ്തമാതാക്കളെ കാണുന്നു. പ്രസിദ്ധമായ ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ഭുവനേശ്വരിയുടെ ഈ രൂപങ്ങളെ എല്ലാം തന്നെ സ്തുതിക്കുന്ന ശ്ലോകങ്ങൾ കാണാം. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി  ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി അല്ലെങ്കിൽ നരസിംഹി എന്നീ ഭഗവതിമാരാണ്‌ സപ്തമാതാക്കൾ. ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ, ഇന്ദ്രൻ, യമൻ, മുരുകൻ തുടങ്ങിയ ആറു ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കളിൽ ആറു പേർ എന്ന്‌ അവരുടെ പേരുകൾ സൂചിപ്പിക്കുന്നു. ഏഴാമത്തെ ഭഗവതിയായ നാരസിംഹിക അഥവാ പ്രത്യംഗിരിദേവിക്ക് പകരം ചാമുണ്ഡിയാണ്‌ ക്ഷേത്രങ്ങളിൽ കാണുന്നത്‌. കാളി തന്നെയാണ് ചാമുണ്ഡേശ്വരി.  *പുരാണ കഥകളിൽ*  വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ശുംഭനിശുംഭമാരുടെ ആജ്ഞപ്രകാരം യുദ്ധത്തിനിറങ്ങിയ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപടയുമായി എത്...

അനർഘരാഘവം

*അനർഘരാഘവം* എ.ഡി. 9-ആം നൂറ്റാണ്ടിനറ്റിത്ത് ജീവിച്ചിരുന്നതായി കരുതുന്ന മുരാരി എന്ന കവി രചിച്ച ഏഴങ്കങ്ങളുള്ള സംസ്കൃത നാടകത്തിന്റെ പേരാണ് അനർഘരാഘവം. ഇദ്ദേഹത്തിന്റേതായി ഈ ഒരു നാടകകൃതി മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. സംസ്കൃതനാടകശാസ്ത്രഗ്രന്ഥമായ ദശരൂപക (10-ആം നൂറ്റാണ്ടിൽ) അനർഘരാഘവത്തെക്കുറിച്ച് പരാമർശമുണ്ട്. മുരാരിയെക്കുറിച്ച് മറ്റ് ജീവചരിത്രവസ്തുതകളൊന്നും ലഭ്യമല്ലെങ്കിലും ഇതിൽ ഉജ്ജയിനി, വാരാണസി, കൈലാസം, പ്രയാഗ, സമുദ്രതീരത്തുള്ള താമ്രപർണി, ഗൌഡദേശത്തെ ചംപാനദി, പഞ്ചവടി, കുണ്ഡിനം, കാഞ്ചി, മാഹിഷ്മതി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് പരാമർശിക്കുന്നതിനാലും, താൻ മധ്യദേശീയനാണെന്ന് നാടകത്തിലെ സൂത്രധാരൻ സ്വയം പരിചയപ്പെടുത്തുന്നതിനാലും, മറ്റുചില ഗവേഷണങ്ങളുടെ തെളിവിലും ഇദ്ദേഹം ചേദിമണ്ഡലത്തിലെ കല്ചൂരി രാജവംശത്തിന്റെ പ്രോത്സാഹനത്തിനു പാത്രീഭൂതനായിരുന്നുവെന്നു ചില സംസ്കൃത ചരിത്രകാരൻമാർ ഊഹിക്കുന്നു. ഏഴങ്കങ്ങളിൽ രാമായണേതിവൃത്തത്തെ കുറച്ചൊക്കെ ഭേദഗതിചെയ്ത് സംവിധാനം ചെയ്തിരിക്കുന്ന ഈ നാടകം ഭവഭൂതിയുടെ മഹാവീരചരിതത്തെയും ഉത്തരരാമചരിതത്തെയും ചിലേടത്തൊക്കെ ഉപജീവിക്കുന്നതായി കാണാം. ഉത്തരരാമചരിതത്തിൽ ആറാമങ്കത്തിലെ 31-ഉം 32...