പള്ളിവേട്ട

🌺പള്ളിവേട്ടയാകുന്ന ദേവ ചൈതന്യ പ്രസരണം🙏

അഭിഷേക പപൂജാദികളുടെ ഫലമായി ദേവ ചൈതന്യം ക്ഷേത്ര ഗാത്രത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമാണ് പള്ളിവേട്ട. 

ദേവന്റെ അനുജ്ജയോടെ ദേവചൈതന്യാംശത്തെ മൂലബിംബത്തിൽനിന്ന് ഉത്സവ ബിംബത്തിലേക്കാവാഹിച്ചു ക്ഷേത്രത്തിന്റെ മതിക്കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളിക്കുന്നത് ഈ ദേവചൈതന്യം നിറഞ്ഞു കവിഞ്ഞൊഴുകുന്നതിന്റെ പ്രതീകമായിട്ടാണ്. 

ഗ്രാമം മുഴുവൻ ദേവനെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കണം. കുടുംബങ്ങളിൽ എല്ലാവരും ഒത്തുചേർന്നിരിക്കണം. അവിടെയുള്ള അശ്വത്ഥങ്ങൾ (ആൽമരങ്ങൾ) നാൽകൂട്ടപ്പെരുവഴി തുടങ്ങിയ വിശിഷ്ടസ്ഥാനങ്ങളിൽ മുഴുവൻ ബാലി തൂകുന്ന ക്രീയാദികളോടെ ദേവൻ ഗ്രാമാതിർത്തി വരെ പോകുന്നു.

 ഗ്രാമാതിർത്തിതൊട്ടങ്ങോട്ട് വനമാണെന്ന സങ്കൽപ്പത്തിൽ അവിടെയുള്ള വന്യമൃഗങ്ങളെയാണ് വേട്ടയാടുന്നത്.

പ്രതീകാത്മകമായ അർത്ഥത്തിൽ ഗ്രാമമെന്നത് മനുഷ്യ മനസ്സുകളെ പ്രതിനിധാനം ചെയ്യാമെങ്കിൽ ആ ബോധമനസ്സിന്റെ അതിർത്തികൾക്കപ്പുറത്ത് അബോധമനസ്സിന്റെ ആഴങ്ങളിൽ കുടികൊള്ളുന്ന ആസുരിക പ്രവണതകളെ വേട്ടയാടി നശിപ്പിക്കുകയാണ് ദേവൻ ചെയ്യുന്നത്. 

ഗ്രാമത്തെ മുഴുവൻ ഒരുവ്യക്തിയായി കണക്കാക്കുകയാണെങ്കിൽ അതിന്റെ ശിരോസ്ഥാനത്താണ് ക്ഷേത്രമുള്ളത്. ആ ഗ്രാമ വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഗ്രാമചൈതന്യമാകുന്ന ഗ്രാമ ക്ഷേത്രദേവത ഇറങ്ങിവന്ന് അവിടെയുള്ള ആസുരികവാസനകളെ നശിപ്പിക്കുന്ന പ്രക്രീയയാണ് ഉത്സവത്തിലെ പള്ളിവേട്ട.

 ക്ഷേത്രവും സമൂഹവും അഥവാ ഗ്രാമവും തമ്മിലുള്ള ബന്ധമിവിടെ സാമാന്യമായി വ്യക്തമാകും.

നമ്മുടെ ഉള്ളിലുള്ള 6 രാക്ഷസന്മാരെ ഇല്ലാതാക്കുക എന്ന വൈദിക തത്ത്വവുമായി പള്ളിവേട്ടയ്ക്ക് ബന്ധമുണ്ട്. ആ മൃഗീയ വാസനയെ ഇല്ലാതാക്കുക എന്ന താന്ത്രീക രീതിയാണ് പള്ളിവേട്ട. അല്ലാതെ കാട്ടിലെ ദുഷ്ടമൃഗങ്ങളെ വേട്ടയാടി കൊല്ലുകയല്ല പള്ളിവേട്ടയുടെ തത്ത്വം.  

🙏  ഹരിഃ ഓം 🙏 
 
🌟 സ്വർഗ്ഗീയ പി. മാധവ് ജി യുടെ ക്ഷേത്രചൈതന്യരഹസ്യം🌟

✍അരവിന്ദ് നായർ

⚜🌹🌷🌺⚜🌹🌺🌷⚜⚜-🌹🌷🌺⚜🌹🌺🌷⚜

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ